5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vlogger Shot Dead Pakistan : ഇന്ത്യ – പാകിസ്താൻ മത്സരത്തെക്കുറിച്ചുള്ള അഭിപ്രായമാരാഞ്ഞു; വ്ലോഗറെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവെച്ച് കൊന്നു

India vs Pakistan Match Vlogger Shot Dead : ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിനു മുന്നോടിയായി ആളുകളുടെ പ്രതികരണമെടുക്കുന്നതിനിടെ വ്ലോഗറെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവെച്ച് കൊന്നു. പാകിസ്താനിലെ കറാച്ചി മാർക്കറ്റിലാണ് സംഭവം.

Vlogger Shot Dead Pakistan : ഇന്ത്യ – പാകിസ്താൻ മത്സരത്തെക്കുറിച്ചുള്ള അഭിപ്രായമാരാഞ്ഞു; വ്ലോഗറെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവെച്ച് കൊന്നു
India vs Pakistan Match Vlogger Shot Dead (Social Media)
abdul-basith
Abdul Basith | Updated On: 12 Jun 2024 11:23 AM

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് വ്ലോഗ് ചെയ്യുകയായിരുന്നു യൂട്യൂബറെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവെച്ച് കൊന്നു. മത്സരത്തിനു മുൻപ് ആളുകളുടെ പ്രതികരണമെടുക്കുന്നതിനിടെയാണ് പാക് യൂട്യൂബറെ കറാച്ചിയിലെ മാർക്കറ്റിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവെച്ച് കൊന്നത്.

24 വയസുകാരനായ സാദ് അഹ്മദാണ് കറാച്ചി സെറീന മൊബൈൽ മാർക്കറ്റിൽ വച്ച് മരിച്ചത്. ജൂൺ നാലിന് നടന്ന സംഭവം ഏറെ വൈകിയാണ് ചർച്ചയായത്. ഇതോടെ സോഷ്യൽ മീഡിയയിൽ ചർച്ച പുരോഗമിക്കുകയാണ്.

മത്സരത്തിനു മുൻപ് ആളുകളുടെ പ്രതികരണമെടുക്കാനാണ് സാദ് സെറീന മാർക്കറ്റിലെത്തിയത്. അവിടെ വിവിധ ആളുകളോട് മത്സരത്തെപ്പറ്റിയുള്ള കണക്കുകൂട്ടലുകൾ അന്വേഷിച്ച അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥനോടും പ്രതികരണം ആരാഞ്ഞു. എന്നാൽ, പ്രതികരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥൻ തയ്യാറായില്ല. പിന്നാലെ സാദ് സുരക്ഷാ ഉദ്യോഗസ്ഥനെ വീണ്ടും വീണ്ടും നിർബന്ധിച്ചു. ഇതോടെ പ്രകോപിതനായ സുരക്ഷാ ഉദ്യോഗസ്ഥൻ സാദിനെ വെടിയുതിർത്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Read Also: India vs USA : ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് യുഎസ്എയ്ക്കെതിരെ; ഇന്ത്യ ജയിച്ചാൽ ഗുണം പാകിസ്താനും

പ്രദേശത്തുണ്ടായിരുന്നവർ സാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥൻ ഗുൽ ഹസൻ അറസ്റ്റിലായി. പ്രതികരിക്കാൻ താത്പര്യമില്ലെന്നറിയിച്ചിട്ടും മൈക്ക് തുടർച്ചയായി മുഖത്തേക്ക് കൊണ്ടുവന്നത് തന്നെ പ്രകോപിപ്പിച്ചു എന്നും അതുകൊണ്ടാണ് വെടി വെച്ചതെന്നും ഇയാൾ പ്രതികരിച്ചു.

അതേസമയം, ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് യുഎസ്എയെ നേരിടും. ന്യൂയോർക്കിലെ നസ്സൗ കൗണ്ടി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. ഗ്രൂപ്പ് എയിലെ ഒന്നും രണ്ടും സ്ഥാനത്തുള്ള ഇന്ത്യയ്ക്കും യുഎസ്എയ്ക്കും ഇന്നത്തെ കളി ജയിച്ചാൽ അടുത്ത റൗണ്ട് ഉറപ്പിക്കാം. അതേസമയം, ഇന്നലെ കാനഡയ്ക്കെതിരെ ജയിച്ച് ടൂർണമെൻ്റിലെ ആദ്യ ജയം കുറിച്ച പാകിസ്താന് മുന്നോട്ടുള്ള യാത്രയിൽ ഈ മത്സരഫലം നിർണായകമാകും.

കാനഡയ്ക്കെതിരെ തകർപ്പൻ ജയം നേടിയും പാകിസ്താനെ അട്ടിമറിച്ചും ആതിഥേയരായ യുഎസ്എ ലോകകപ്പിൽ പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യക്കെതിരെ ഇന്ന് വിജയിക്കാനായാൽ യുഎസ്എ അടുത്ത റൗണ്ട് ഉറപ്പിക്കും. പരാജയപ്പെടുകയാണെങ്കിലും പരാജയ മാർജിൻ കുറയ്ക്കാനായാലും യുഎസ്എയുടെ സാധ്യതകൾ തള്ളിക്കളയാനാവില്ല. എന്നാൽ, ഇത് തിരിച്ചടിയാവുന്നത് പാകിസ്താനാണ്. രണ്ടാം സ്ഥാനത്തുള്ള യുഎസ്എയോ ഇന്ത്യയെ ഈ കളി അടക്കം രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടാലേ പാകിസ്താന് ഈ ഗ്രൂപ്പിൽ നിന്ന് കരകയറാനാവൂ. ഇന്ത്യ യുഎസ്എയ്ക്കും കാനഡയ്ക്കുമെതിരെ പരാജയപ്പെടുക എന്നതിനെക്കാൾ അമേരിക്ക ഇന്ത്യക്കും അയർലൻഡിനുമെതിരെ പരാജയപ്പെടുക എന്നതാണ് റിയലിസ്റ്റിക് എന്നതിനാൽ രണ്ടാമത്തെ ഓപ്ഷനാവും പാകിസ്താൻ പരിഗണിക്കുക. ഇന്നലെ കാനഡയ്ക്കെതിരെ വിജയിച്ചെങ്കിലും ഇപ്പോഴും യുഎസ്എയ്ക്ക് തന്നെയാണ് മികച്ച റൺ റേറ്റ്. അതുകൊണ്ട് അമേരിക്ക ഇന്നോ അടുത്ത കളിയിലോ ഒരു വമ്പൻ പരാജയം ഏറ്റുവാങ്ങുക എന്നതുകൂടി പാകിസ്താൻ്റെ ലക്ഷ്യമാണ്. അങ്ങനെയെങ്കിൽ അടുത്ത കളി വിജയിച്ച് പാകിസ്താന് അടുത്ത റൗണ്ടിലെത്താൻ അവസരം തുറക്കും.

 

Latest News