IND vs PAK T20 World Cup LIVE Score : പാകിസ്താനെ എറിഞ്ഞൊതുക്കി ഇന്ത്യ; തോൽപ്പിച്ചത് ആറ് റൺസിന്
India vs Pakistan T20 World Cup 2024 LIVE Score and Updates in Malayalam : ടൂർണമെൻ്റിലെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിനാണ് ഇന്ത്യയും പാകിസ്താനും നേർക്കുനേരെയെത്തുന്നത്. ഇന്നത്തെ മത്സരത്തിൽ പാകിസ്താൻ തോറ്റാൽ ലോകകപ്പിന് പുറത്തേക്കുള്ള വഴി തെളിയും
ഐസിസി ലോകകപ്പിൽ എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താൻ മത്സരത്തിന് തുടക്കം. ന്യൂയോർക്കിലെ നസ്സാവു കൗണ്ടി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് എട്ട് മണിക്കാണ് ഇന്ത്യ-പാക് പോരാട്ടം ആരംഭിച്ചത്. തുടർച്ചയായി രണ്ടാം ജയം തേടിയാണ് ഇന്ത്യ ഇന്ന് ചിരകാലവൈരികൾക്കെതിരെ ഇറങ്ങിയിരിക്കുന്ത്. പാകിസ്താനാകാട്ടെ ആദ്യ മത്സരത്തിൽ അമേരിക്കയോടെ തോറ്റതിൻ്റെ ക്ഷീണമാറ്റാനാണ് ലക്ഷ്യമിടുന്നത്.
LIVE NEWS & UPDATES
-
India vs Pakistan Cricket Match live : തിരിച്ചടിച്ച് ഇന്ത്യ
പാകിസ്താനെ അതെ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. 120 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താനെ ആറ് റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയിൽ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
-
India vs Pakistan Cricket Match live : ആവസാന പന്തിൽ പാകിസ്താൻ ജയിക്കാൻ വേണ്ടത്
അവസാന പന്തിൽ പാകിസ്താൻ ജയിക്കാൻ വേണ്ടത് 8 റൺസ്. പാകിസ്താൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിൽ
-
IND vs PAK updates : ഏഴാം വിക്കറ്റും വീണു
പാകിസ്താൻ്റെ ഏഴാം വിക്കറ്റും വീണു. അർഷ്ദീപ് സിങ്ങിനാണ് വിക്കറ്റ്. പാകിസ്താന് നാല് പന്തിൽ 17 റൺസ് വേണം ജയിക്കാൻ
-
India vs Pakistan Cricket Match live : ആവസാന ഓവറിൽ പാകിസ്താൻ ജയിക്കാൻ വേണ്ടത്
അവസാന ഓവറിൽ പാകിസ്താൻ ജയിക്കാൻ വേണ്ടത് 18 റൺസ്. പാകിസ്താൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെന്ന നിലയിൽ
-
India vs Pakistan Score Updates : ആറാം വിക്കറ്റിനും വീണു
ഇന്ത്യക്കെതിരെ പാകിസ്താൻ്റെ ആറാം വിക്കറ്റും വീണു. ഇഫ്തിഖർ അഹമ്മദാണ് പുറത്തായത്. ജസ്പ്രിത് ബുമ്രയ്ക്കാണ് വിക്കറ്റ്. ഇത് മത്സരത്തിലെ ബുമ്രയുടെ മൂന്നാം വിക്കറ്റ് നേട്ടമാണിത്
-
IND vs PAK Live Score : അഞ്ചാം വിക്കറ്റും വീണു
ഇന്ത്യക്കെതിരെ പാകിസ്താൻ്റെ അഞ്ചാം വിക്കറ്റും വീണു. ഷദാബ് ഖാനെ നാല് റൺസിന് ഹാർദിക് പാണ്ഡ്യയാണ് പുറത്താക്കിയത്. പാകിസ്താൻ 88 റൺസിന് 5 എന്ന നിലയിൽ
-
India vs Pakistan Live Scores : 15 ഓവർ പിന്നിടുമ്പോൾ…
പാകിസ്താൻ്റെ ഇന്നിങ്സ് 15 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 84 എന്ന നിലയിൽ. 30 പന്തിൽ 37 റൺസ് വേണം പാകിസ്താന് ജയിക്കാൻ
-
IND vs PAK Score Updates : വീണ്ടും ബുമ്ര സ്ട്രൈക്ക്
പാകിസ്താൻ്റെ നാലാം വിക്കറ്റും വീണു. 31 റൺസെടുത്ത ഓപ്പണർ മുഹമ്മദ് റിസ്വാനാണ് പുറത്തായത്. ജസ്പ്രിത് ബുമ്രയാണ് വിക്കറ്റ് നേടിയത്. പാകിസ്താൻ നാല് വിക്കറ്റ് നഷ്ടത്തിൽ 80 റൺസെന്ന നിലയിലാണ്
-
India vs Pakistan Score Live : മൂന്നാം വിക്കറ്റും വീണു
പാകിസ്താൻ്റെ മൂന്നാം വിക്കറ്റും വീണു. 13 റൺസെടുത്ത ഫഖർ സമാനാണ് പുറത്തായത്. ഹാർദിക് പാണ്ഡ്യക്കാണ് വിക്കറ്റ്. 13-ാം ഓവറിർ പൂർത്തിയാകുമ്പോൾ പാകിസ്താൻ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 75 റൺസെന്ന നിലയിൽ.
-
IND vs PAK Live Updates : പാകിസ്താൻ്റെ അടുത്ത വിക്കറ്റും വീണു
പാകിസ്താൻ്റെ രണ്ടാം വിക്കറ്റ് വീണു. ഉസ്മാൻ ഖാനാണ് പുറത്തായത്. 13 റൺസെടുത്ത ഉസ്മാനെ അക്സർ പട്ടേലാണ് LBW -ലൂടെ പുറത്താക്കിയത്. അമ്പയർ ആദ്യം വിക്കറ്റ് അനുവദിച്ചില്ലെങ്കിലും രോഹിത് ശർമ ഡിആർഎസ് ആവശ്യപ്പെട്ടു. പുനഃപരിശോധനയിൽ തേർഡ് അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു
-
India vs Pakistan Live Score Updates : 30 പിന്നിട്ട് പാകിസ്താൻ
ഹാർദിക് പാണ്ഡ്യയെ സിക്സർ പറത്തി മുഹമ്മദ് റിസ്വാൻ. ആറ് ഓവർ പിന്നിടുമ്പോൾ പാകിസ്താൻ ഒന്നിന് 35 റൺസെന്ന നിലയിൽ. മുഹമ്മദ റിസ്വാനും ഉസ്മാൻ ഖാനുമാണ് ക്രീസിൽ
-
India vs Pakistan Live Score : പാകിസ്താൻ്റെ ആദ്യ വിക്കറ്റ് വീണു
120 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താൻ്റെ ആദ്യ വിക്കറ്റ് വീണു. പാക് ക്യാപ്റ്റൻ ബാബർ അസമാണ് പുറത്തായത്. 13 റൺസെടുത്ത അസമിനെ ജസ്പ്രിത് ബുമ്രയാണ് പുറത്താക്കിയത്
-
IND vs PAK Live Score Update : പാകിസ്താൻ്റെ ബാറ്റിങ്ങിന് തുടക്കം
ഇന്ത്യക്കെതിരെ 120 റൺസ് വിജയലക്ഷ്യവുമായി പാകിസ്താൻ്റെ ബാറ്റിങ് ആരംഭിച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനും ക്യാപ്റ്റൻ ബാബർ അസമുമാണ് പാക് നിരയുടെ ഓപ്പണർമാർ
-
IND vs PAK Score Updates : തകർന്നടിഞ്ഞ് ഇന്ത്യ
ഇന്ത്യ പാകിസ്താൻ മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക തകർച്ച. 19 ഓവറിൽ 119 റൺസിന് ഇന്ത്യ പുറത്തായി. 42 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്താണ് ഇന്ത്യനിരയിലെ ടോപ് സ്കോറർ. പാകിസ്താന് വേണ്ടി നസീം ഷായും ഹാരിസ് റൌഫ് മൂന്ന് വീതം വിക്കറ്റുകൾ നേടി
-
IND vs PAK Score Updates : രോഹിത്തും വീണു
വിരാട് കോലിക്ക് പിന്നാലെ ക്യാപ്റ്റൻ രോഹിത് ശർമയും പുറത്ത്. 13 റൺസെടുത്ത രോഹിത്തിൻ്റെ വിക്കറ്റ് ഷഹീൻ അഫ്രീദിയാണ് സ്വന്തമാക്കിയത്. നാലാമനായി ക്രീസിലേക്ക് അക്സർ പട്ടേലെത്തി. മൂന്ന് ഓവർ പൂർത്തിയാകുമ്പോൾ 20ന് രണ്ട് നിലയിലാണ് ഇന്ത്യ. റിഷഭ് പന്തും അക്സർ പട്ടേലുമാണ് ഇന്ത്യക്കായി ക്രീസിലുള്ളത്
-
IND vs PAK T20 World Cup 2024 Live Score Updates : മൂന്നാമനായി പന്തെത്തി
വിരാട് കോലി പുറത്തായതിന് പിന്നാലെ മൂന്നാമനായി വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ക്രീസിലെത്തി. രണ്ട് ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 19 റൺസെന്ന് നിലയിലാണ്. ക്യാപ്റ്റൻ രോഹിത് ശർമയും, റിഷഭ് പന്തുമാണ് ഇന്ത്യക്കായി ക്രീസിലുള്ളത്
-
India vs Pakistan Live Scores : മഴ മാറി, ഇന്ത്യയുടെ വിക്കറ്റും പോയി
മഴയ്ക്ക് വീണ്ടും ഇടവേള വന്നതോടെ ഇന്ത്യ-പാകിസ്താൻ മത്സരം വീണ്ടും പുനഃരാരംഭിച്ചു. അതേസമയം മത്സരത്തിൽ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റൺസെടുത്ത വിരാട് കോലിയാണ് പുറത്തായത്. വസീം ഷായാണ് കോലിയുടെ വിക്കറ്റ് നേടിയത്.
-
IND vs PAK Rain Updates : ദേ മഴ വീണ്ടുമെത്തി
ഇന്ത്യ പാകിസ്താൻ മത്സരത്തിൽ വീണ്ടും വില്ലനായി മഴ എത്തി. മത്സരം ആരംഭിച്ച ഓരോവർ പിന്നിട്ടതിന് ശേഷമാണ് മഴയെത്തിയത്. ആദ്യ ഓവറിൽ എട്ട് റൺസാണ് ഇന്ത്യയെടുത്തത്. രോഹിത് ശർമ ഒരു സിക്സർ പറത്തുകയും ചെയ്തു.
-
India vs Pakistan Updates : മഴി മാറി, പോരാട്ടം തുടങ്ങി
മഴ പൂർണമായി മാറിയതിന് ശേഷം ഇന്ത്യ-പാകിസ്താൻ മത്സരത്തിന് തുടക്കമായി. രോഹിത് ശർമയും വിരാട് കോലിയും കളത്തിലേക്ക് ഇറങ്ങി
-
IND vs PAK Updates : ഇന്ത്യ-പാക് മത്സരത്തിൽ മഴ കളിക്കുന്നൂ!
ടോസിന് ശേഷം വീണ്ടും ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ വില്ലനായി മഴയെത്തി. മത്സരം ആരംഭിക്കാൻ വൈകിയേക്കും
-
IND vs PAK Pakistan Playing XI : ഒരു മാറ്റവുമായി പാകിസ്താൻ
പ്ലേയിങ് ഇലവനിൽ ഒരു മാറ്റം വരുത്തിയാണ് പാകിസ്താൻ നിർണായക മത്സരത്തിൽ ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. അമേരിക്കയ്ക്കെതിരെ ഗോൾഡൻ ഡക്കായി പുറത്തായ അസം ഖാനെയാണ് പുറത്തിരുത്തിയത്. പകരം ഇമാദ് വസീം പ്ലേയിങ് ഇലവനിൽ എത്തി
മുഹമ്മദ് റിസ്വാൻ, ബാബർ അസം, ഉസ്മാൻ ഖാൻ, ഫഖർ സമാൻ, ഷദാബ് ഖാൻ, ഇഫ്തിഖർ അഹമ്മദ്, ഇമാദ് വസീം, ഷഹീൻ അഫ്രീദി, ഹാരിസ് റൌഫ്, നസീം ഷാ, മുഹമ്മദ് അമീർ
-
IND vs PAK India Playing XI : മാറ്റമില്ലാതെ ഇന്ത്യ
പ്ലേയിങ് ഇലവനിൽ മാറ്റമില്ലാതെ പാകിസ്താനെതിരെ ഇന്ത്യ ഇന്നിറങ്ങുന്നത്. രോഹിത് ശർമ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദൂബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രത് ബുമ്ര, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്
-
IND vs PAK Toss Updates : ടോസ് പാകിസ്താൻ
ഇന്ത്യ പാകിസ്താൻ മത്സരത്തിൻ്റെ ടോസ് ഇട്ടു. ടോസ് നേടിയ പാക് നായകൻ ബാബർ അസം ഇന്ത്യക്കെതിരെ ആദ്യം ബോളിങ് തിരഞ്ഞെടുത്തു
-
IND vs PAK Toss Updates : മഴ മാറി, ടോസ് ഉടൻ
ആരാധകർക്ക് സന്തോഷ വാർത്ത. ഇന്ത്യ പാകിസ്താൻ മത്സരത്തിന് വെല്ലുവിളിയായി എത്തിയ മഴ മാറി. പരിശോധനയ്ക്ക് ശേഷം ഉടൻ ടോസ് ഇടും. മഴ വീണ്ടും തടസ്സമായില്ലെങ്കിൽ 8.30ന് ആദ്യ പന്തെറിയും
-
IND vs PAK Updates : മഴയുടെ ചതി
ആവേശകരമായ ഇന്ത്യ-പാകിസ്താൻ മത്സരത്തിനായി കാത്തിരിക്കുന്ന നിരാശയ പകർന്നുകൊണ്ട മഴ. മഴയെ തുടർന്ന് മത്സരത്തിൻ്റെ ടോസ് വൈകി
-
India vs Pakistan Cricket Match live : ഇന്ത്യ പാകിസ്താൻ തത്സയം
നമസ്കാരം എല്ലാവർക്കും ടിവി9 മലയാളത്തിൻ്റെ ഇന്ത്യ-പാകിസ്താൻ മത്സരത്തിൻ്റെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം.
Published On - Jun 09,2024 6:17 PM