IND vs PAK Live Score: പാകിസ്ഥാനെ ചുരുട്ടിക്കെട്ടി ഇന്ത്യ, ആറു വിക്കറ്റിന് ജയം
India vs Pakistan Champions Trophy 2025 Live Score in Malayalam: ചാമ്പ്യന്‍സ് ട്രോഫിയില്‍ ആരാധകര്‍ കാത്തിരിക്കുന്ന മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുകയാണ്. പാകിസ്ഥാനെ തറപറ്റിച്ച് ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ടൂര്‍ണമെന്റില്‍ തോറ്റ് തുടങ്ങിയ പാകിസ്ഥാന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ആവേശത്തിന് ഒട്ടും കുറവില്ലാത്ത മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മത്സരത്തിന്റെ ലൈവ് വിശദാംശങ്ങള്‍ അറിയാം

ചാമ്പ്യന്‍സ് ട്രോഫിയില്‍ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിന് ദുബായില്‍ തുടക്കമായി. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ കീഴടക്കാനായ ഇന്ത്യയ്ക്ക് ഇന്ന് പാകിസ്ഥാനെയും തോല്‍പിക്കാനായാല്‍ സെമി ഫൈനല്‍ പ്രവേശനം ഉറപ്പാക്കാം. എന്നാല്‍ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ പാകിസ്ഥാന് കാര്യങ്ങള്‍ അത്ര ശുഭമല്ല. ഇന്ത്യയോടും കൂടി തോറ്റാല്‍ ആതിഥേയരുടെ നില പരുങ്ങലിലാകും. ഫഖര്‍ സമാന്‍ പരിക്കേറ്റ് പുറത്തായതും പാകിസ്ഥാന് തിരിച്ചടിയാണ്. ആരാധകര്‍ കാത്തിരിക്കുന്ന ‘ഹൈ വോള്‍ട്ടേജ്’ പോരാട്ടത്തിന്റെ തത്സമയ വിശദാംശങ്ങള്‍ ടിവി മലയാളം ലൈവിലൂടെ അറിയാം
LIVE NEWS & UPDATES
-
Indian Won: പാകിസ്ഥാനെ ചുരുട്ടിക്കെട്ടി ഇന്ത്യ, കോഹ്ലിക്ക് സെഞ്ചുറി
വിരാട് കോഹ്ലിയുടെ സെഞ്ചുറി മികവില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. കോഹ്ലി 111 പന്തില്‍ 100 നോട്ടൗട്ട്. 42.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നു. പാകിസ്ഥാന്റെ നില പരുങ്ങലില്‍. സെമി ഉറപ്പിച്ച് ഇന്ത്യ
-
Hardik Pandya: ഹാര്‍ദ്ദിക് പാണ്ഡ്യയും പുറത്ത്
ഇന്ത്യയ്ക്ക് നാലാം വിക്കറ്റ് നഷ്ടം. ആറു പന്തില്‍ എട്ട് റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയെ ഷഹീന്‍ അഫ്രീദി പുറത്താക്കി. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ ക്യാച്ചെടുക്കുകയായിരുന്നു
-
Shreyas Iyer Out: ശ്രേയസ് ഔട്ട്, ഖുശ്ദില്‍ ഷായ്ക്ക് വിക്കറ്റ്
അര്‍ധ സെഞ്ചുറി തികച്ചതിന് പിന്നാലെ ശ്രേയസ് അയ്യര്‍ പുറത്ത്. 67 പന്തില്‍ 56 റണ്‍സെടുത്ത ശ്രേയസിന്റെ വിക്കറ്റ് സ്വന്തമാക്കിയത് ഖുശ്ദില്‍ ഷാ. ഇമാം ഉള്‍ ഹഖ് ക്യാച്ചെടുത്താണ് പുറത്തായത്. ഹാര്‍ദ്ദിക് പാണ്ഡ്യ ക്രീസില്‍. ഇന്ത്യ 39 ഓവറില്‍ മൂന്ന് വിക്കറ്റിന് 215.
-
Shreyas Iyer: ശ്രേയസ് അയ്യര്‍ക്കും അര്‍ധ സെഞ്ചുറി
വിരാട് കോഹ്ലിക്ക് പിന്നാലെ ശ്രേയസ് അയ്യറിനും അര്‍ധ ശതകം. 63 പന്തിലാണ് അയ്യര്‍ അമ്പത് തികച്ച്. 92 പന്തില്‍ 81 റണ്‍സുമായി കോഹ്ലിയും ബാറ്റ് ചെയ്യുന്നു. ഇന്ത്യ 37 ഓവറില്‍ രണ്ട് വിക്കറ്റിന് 201
-
India Batting: വിജയതീരത്തോട് അടുത്ത് ഇന്ത്യ
വിരാട് കോഹ്ലിയുടെയും, ശ്രേയസ് അയ്യരുടെയും മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ട് പാകിസ്ഥാന് തലവേദനയാകുന്നു. 35 ഓവറില്‍ ഇന്ത്യ രണ്ട് വിക്കറ്റിന് 189. ഇനി വേണ്ടത് 90 പന്തില്‍ 53 റണ്‍സ് മാത്രം. കോഹ്ലി-71, ശ്രേയസ്-48
-
Virat Kohli Half Century: കിങ് ഈസ് ബാക്ക്, 50 കടന്ന് കോഹ്ലി
242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റു ചെയ്യുന്ന ഇന്ത്യ ശക്തമായ നിലയില്‍. 28 ഓവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റിന് 140 റണ്‍സ് എന്ന നിലയിലാണ്. വിരാട് കോഹ്ലി അര്‍ധ ശതകം തികച്ചു. 69 പന്തില്‍ 55 റണ്‍സുമായി കോഹ്ലിയും, 32 പന്തില്‍ 16 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.
-
Virat Kohli Record: ഇതാ ചില റെക്കോഡുകള്‍/നേട്ടങ്ങള്‍
ഇന്നത്തെ മത്സരത്തിലെ ചില റെക്കോഡുകളും നേട്ടങ്ങളും പരിശോധിക്കാം. ഏകദിനത്തില്‍ അതിവേഗം 14,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡ് ഇനി വിരാട് കോഹ്ലിക്ക് സ്വന്തം. സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡ് മറികടന്നു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത ഫീല്‍ഡറും ഇനി മുതല്‍ കോഹ്ലിയാണ്. ഇന്നത്തെ മത്സരത്തില്‍ മൂന്ന് വിക്കറ്റ് പിഴുത കുല്‍ദീപ് യാദവ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 300 വിക്കറ്റ് തികച്ചു.
-
Shubman Gill: അര്‍ധ സെഞ്ചുറി തികയ്ക്കാതെ ഗില്‍
അര്‍ധ സെഞ്ചുറിക്ക് തൊട്ടരികില്‍ പതറി ശുഭ്മന്‍ ഗില്‍. 52 പന്തില്‍ 46 റണ്‍സെടുത്ത ഗില്ലിനെ അബ്രാര്‍ അഹമ്മദ് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ഇന്ത്യ 18 ഓവറില്‍ രണ്ട് വിക്കറ്റിന് 102. വിരാട് കോഹ്ലിയും, ശ്രേയസ് അയ്യറും ക്രീസില്‍.
-
India Batting: ഇന്ത്യയ്ക്ക് മികച്ച തുടക്കം
രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും ശുഭ്മന്‍ ഗില്ലും, വിരാട് കോഹ്ലിയും ഇന്ത്യയെ ഭദ്രമായി മുന്നോട്ടുകൊണ്ടുപോകുന്നു. 15 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഗില്‍-46 പന്തില്‍ 42 റണ്‍സ്. കോഹ്ലി-29 പന്തില്‍ 24 റണ്‍സ്
-
India begins chasing: ചേസിങ് ആരംഭിച്ച് ഇന്ത്യ, വെടിക്കെട്ട് ബാറ്റിങിന് പിന്നാലെ രോഹിത് പുറത്ത്
242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ ബാറ്റിങ് തുടങ്ങി. 15 പന്തില്‍ 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഷാഹിന്‍ അഫ്രീദി ക്ലീന്‍ ബൗള്‍ഡ് ചെയ്തു
-
Pakistal All Out for 241: ഇന്ത്യയുടെ വിജയലക്ഷ്യം 242 റണ്‍സ്
പാകിസ്ഥാന്‍ 241 റണ്‍സിന് ഓള്‍ ഔട്ടായി. 39 പന്തില്‍ 38 റണ്‍സെടുത്ത ഖുശ്ദീല്‍ ഷായുടേതായിരുന്നു അവസാന വിക്കറ്റ്. ഹര്‍ഷിത് റാണയുടെ പന്തില്‍ വിരാട് കോഹ്ലി ക്യാച്ചെടുക്കുകയായിരുന്നു.
-
ഒമ്പതാം വിക്കറ്റും നഷ്ടം
പാകിസ്ഥാന് ഒമ്പതാം വിക്കറ്റും നഷ്ടം. ഏഴ് പന്തില്‍ എട്ട് റണ്‍സെടുത്ത ഹാരിസ് റൗഫിനെ അക്‌സര്‍ പട്ടേല്‍ റണ്ണൗട്ടാക്കി
-
നസീം ഷായെ പുറത്താക്കി കുല്‍ദീപ്
വാലറ്റത്ത് ചെറുത്തുനില്‍പ് നടത്തിയ നസീം ഷായെ കുല്‍ദീപ് യാദവ് മടക്കി. വിരാട് കോഹ്ലി ക്യാച്ചെടുത്താണ് നസീം പുറത്തായത്. നസീമിന്റെ സമ്പാദ്യം 16 പന്തില്‍ 14 റണ്‍സ്. പാകിസ്ഥാന്‍ 47 ഓവറില്‍ എട്ട് വിക്കറ്റിന് 222.
-
ഏഴ് വിക്കറ്റ് നഷ്ടം
പാകിസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടം. 24 പന്തില്‍ 19 റണ്‍സെടുത്ത സല്‍മാന്‍ അലി അഘ കുല്‍ദീപ് യാദവിന്റെ പന്തില്‍ രവീന്ദ്ര ജഡേജയ്ക്ക് ക്യാച്ച് നല്‍കി പുറത്തായി. തൊട്ടുപിന്നാലെ ഷഹീന്‍ അഫ്രീദി ഗോള്‍ഡന്‍ ഡക്കായി. കുല്‍ദീപ് യാദവ് അഫ്രീദിയെ എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. പാകിസ്ഥാന്‍ 43 ഓവറില്‍ ഏഴ് വിക്കറ്റിന് 200 എന്ന നിലയില്‍. ഖുശ്ദില്‍ ഷായും, നസീം ഷായും ക്രീസില്‍.
-
അഞ്ചാമനും പോയി, പാകിസ്ഥാന്‍ പതറുന്നു
പാകിസ്ഥാന്റെ അഞ്ചാം വിക്കറ്റും നഷ്ടമായി. ആറു പന്തില്‍ നാല് റണ്‍സ് മാത്രമെടുത്ത തയ്യാബ് താഹിറിനെ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. നിലവില്‍ സല്‍മാന്‍ അലി അഘയും ഖുശ്ദില്‍ ഷായുമാണ് ക്രീസില്‍.
-
സൗദ് ഷക്കീലും പുറത്ത്
മികച്ച രീതിയില്‍ ബാറ്റേന്തിയ സൗദ് ഷക്കീലിനെയും ഇന്ത്യ പുറത്താക്കി. 76 പന്തില്‍ 62 റണ്‍സാണ് താരം നേടിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ അക്‌സര്‍ പട്ടേല്‍ ക്യാച്ചെടുക്കുകയായിരുന്നു. സല്‍മാന്‍ അലി അഘയും, തയ്യാബ് താഹിറും ക്രീസില്‍. പാകിസ്ഥാന്‍ 35 ഓവറില്‍ നാല് വിക്കറ്റിന് 160.
-
റിസ്വാന്‍ പുറത്ത്, പാകിസ്ഥാന് മൂന്നാം വിക്കറ്റ് നഷ്ടം
പാകിസ്ഥാന് മൂന്നാം വിക്കറ്റ് നഷ്ടമായി. പാക് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന് അര്‍ധ സെഞ്ചുറി തികയ്ക്കാനായില്ല. 77 പന്തില്‍ 46 റണ്‍സെടുത്ത റിസ്വാനെ അക്‌സര്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. സ്‌കോര്‍: പാകിസ്ഥാന്‍ 33.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 151.
-
സൗദ് ഷക്കീലിന് അര്‍ധ സെഞ്ചുറി
31 ഓവര്‍ കഴിയുമ്പോള്‍ പാകിസ്ഥാന്‍ രണ്ട് വിക്കറ്റിന് 137 എന്ന നിലയില്‍. അര്‍ധ സെഞ്ചുറി തികച്ച സൗദ് ഷക്കീലും, 71 പന്തില്‍ 41 റണ്‍സുമായി പാക് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും ക്രീസില്‍. 63 പന്തിലാണ് ഷക്കീര്‍ അര്‍ധ സെഞ്ചുറി നേടിയത്
-
മന്ദം മന്ദം നൂറ് കടന്ന് പാകിസ്ഥാന്‍
പാക് ഇന്നിംഗ്‌സ് വളരെ മന്ദഗതിയില്‍. 25.3 ഓവറിലാണ് 100 കടന്നത്. വിക്കറ്റ് നഷ്ടപ്പെടുത്താത്തതില്‍ പാക് ബാറ്റര്‍മാര്‍ വിജയിക്കുമ്പോഴും, അമിത പ്രതിരോധം വിനയാകുമോയെന്ന് കണ്ടറിയണം. 53 പന്തില്‍ 24 റണ്‍സുമായി മുഹമ്മദ് റിസ്വാനും, 49 പന്തില്‍ 37 റണ്‍സുമായി സൗദ് ഷക്കീലും ബാറ്റ് ചെയ്യുന്നു. 26 ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ട് വിക്കറ്റിന് 107 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. പാക് ഇന്നിംഗ്‌സിലെ പകുതി ഓവറും പിന്നിട്ടു
-
രോഹിത് തിരിച്ചെത്തി
രോഹിത് ശര്‍മ മൈതാനത്തേക്ക് തിരിച്ചെത്തി. കുറച്ചു സമയം രോഹിതിന്റെ അഭാവത്തെ തുടര്‍ന്ന് ശുഭ്മന്‍ ഗില്‍ ക്യാപ്റ്റന്‍സി താല്‍ക്കാലികമായി ഏറ്റെടുത്തിരുന്നു
-
സ്ലോ ഓവര്‍ റേറ്റ് പണിയാകുമോ?
മത്സരത്തില്‍ ഇന്ത്യ സ്ലോ ഓവര്‍ റേറ്റിലാണെന്നതാണ് ആശങ്ക. നിലവില്‍ നിശ്ചിത സമയത്തെക്കാള്‍ 15 മിനിറ്റ് പിന്നിലാണെന്നാണ് റിപ്പോര്‍ട്ട്
-
20 ഓവറില്‍ 79 റണ്‍സ്
മത്സരത്തില്‍ 20 ഓവര്‍ പൂര്‍ത്തിയായി. ഇതുവരെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ 79 റണ്‍സെടുത്തിട്ടുണ്ട്. സൗദ് ഷക്കീല്‍-20 റണ്‍സ്, മുഹമ്മദ് റിസ്വാന്‍-14 റണ്‍സ്
-
പ്രതിരോധം മാര്‍ഗമാക്കി പാകിസ്ഥാന്‍
ആദ്യ രണ്ട് വിക്കറ്റുകള്‍ നഷ്ടമായതോടെ അമിത പ്രതിരോധത്തിലൂന്നി പാകിസ്ഥാന്റെ ബാറ്റിംഗ്. 17 ഓവര്‍ കഴിഞ്ഞപ്പോള്‍ രണ്ട് വിക്കറ്റിന് 72 എന്ന നിലയിലാണ് പാകിസ്ഥാന്‍. 27 പന്തില്‍ 16 റണ്‍സുമായി സൗദ് ഷക്കിലൂം, 26 പന്തില്‍ 11 റണ്‍സുമായി മുഹമ്മദ് റിസ്വാനും ബാറ്റ് ചെയ്യുന്നു
-
13 ഓവര്‍, അഞ്ച് ബൗളര്‍മാര്‍
13 ഓവര്‍ പിന്നിടുമ്പോള്‍ പാകിസ്ഥാന്‍ രണ്ട് വിക്കറ്റിന് 59 എന്ന നിലയില്‍. ഇത്രയും ചുരുങ്ങിയ ഓവറുകള്‍ക്കിടെ ഇന്ത്യ ഉപയോഗിച്ചത് അഞ്ച് ബൗളര്‍മാരെ. മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരെ 13 ഓവറുകള്‍ക്കിടെ രോഹിത് പന്തെറിയിപ്പിച്ചു
-
പാകിസ്ഥാന് രണ്ടാം വിക്കറ്റും നഷ്ടം
പാകിസ്ഥാന് രണ്ടാം വിക്കറ്റും നഷ്ടമായി. ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ അക്‌സര്‍ പട്ടേല്‍ റണ്‍ ഔട്ടാക്കി. 26 പന്തില്‍ 10 റണ്‍സെടുത്തു ഇമാം പുറത്തായതോടെ പാകിസ്ഥാന്റെ രണ്ട് ഓപ്പണര്‍മാരും മടങ്ങി. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ ക്രീസില്‍.
-
ആദ്യ വിക്കറ്റ് വീണു
പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടം. 26 പന്തില്‍ 23 റണ്‍സെടുത്ത ബാബര്‍ അസം പുറത്ത്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന് ക്യാച്ച് സമ്മാനിച്ച് ബാബര്‍ മടങ്ങി. ഒമ്പതോവര്‍ പിന്നിടുമ്പോള്‍ പാകിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സ് എന്ന നിലയില്‍. ബാബറിന് പകരം സൗദ് ഷക്കീല്‍ ക്രീസില്‍.
-
ഇളക്കം തട്ടാതെ പാക് ഓപ്പണര്‍മാര്‍
ആദ്യ ആറോവര്‍ കഴിഞ്ഞിട്ടും വിക്കറ്റ് നഷ്ടപ്പെടുത്താതെ പാകിസ്ഥാന്‍. ആറോവര്‍ പിന്നിടുമ്പോള്‍ 26 റണ്‍സെടുത്തിട്ടുണ്ട്. ഇമാം ഉള്‍ഹഖ്-22 പന്തില്‍ 9, ബാബര്‍ അസം-14 പന്തില്‍ 10
-
പാകിസ്ഥാന്‍ തുടങ്ങിയത് കരുതലോടെ
തുടക്കത്തില്‍ കരുതലോടെ കളിച്ച് പാകിസ്ഥാന്‍. മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 14 റണ്‍സ് എന്ന നിലയില്‍. 10 പന്തില്‍ ആറു റണ്‍സുമായി ഇമാം ഉള്‍ ഹഖും, എട്ട് പന്തില്‍ രണ്ട് റണ്‍സുമായി ബാബര്‍ അസമും ക്രീസില്‍.
-
മത്സരം തുടങ്ങി
ആരാധകര്‍ കാത്തിരുന്ന മത്സരം ആരംഭിച്ചു. ആദ്യ ഓവര്‍ മുഹമ്മദ് ഷമി എറിയുന്നു. ഇമാം ഉള്‍ ഹഖും, ബാബര്‍ അസമും പാകിസ്ഥാന്റെ ഓപ്പണര്‍മാര്‍. ആദ്യ ഓവറില്‍ ഷമി എറിഞ്ഞത് അഞ്ച് വൈഡ്
-
ഇരുടീമുകളുടെയും പ്ലേയിങ് ഇലവന്‍
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്.
പാകിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): ഇമാം-ഉൽ-ഹഖ്, ബാബർ അസം, സൗദ് ഷക്കീൽ, മുഹമ്മദ് റിസ്വാൻ (w/c), സൽമാൻ ആഗ, തയ്യാബ് താഹിർ, ഖുഷ്ദിൽ ഷാ, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്
-
പാകിസ്ഥാന് ടോസ്
ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു
Published On - Feb 23,2025 2:12 PM