Sanju Samson : ഒരോവറിൽ തന്നെ കെസിഎയ്ക്കും ബിസിസിഐക്കുമുള്ളത് സഞ്ജു തന്നിട്ടുണ്ട്; ഇരയായത് ഗസ് അറ്റ്കിൻസൺ
India vs England Sanju Samson Performance : 22 റൺസാണ് ആ ഓവറിൽ സഞ്ജു സാംസൺ അടിച്ചു കൂട്ടിയത്. ഇന്ത്യയുടെ ഇന്നിങ്സിൻ്റെ രണ്ടാം അവറിലായിരുന്നു സഞ്ജുവിൻ്റെ വെടികെട്ട്
കൊൽക്കത്ത : ഈഡൻ ഗാർഡനിൽ വെടികെട്ടിന് തുടക്കമിട്ടത് മലയാളി താരം സഞ്ജു സാംസണാണ്. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലേക്ക് ഇടം ലഭിക്കാത്തതിൻ്റെ എല്ലാം കലിപ്പും തീർക്കും വിധത്തിലായിരുന്നു സഞ്ജുവിൻ്റെ ബാറ്റിങ്. അതിന് ഇരയായത് ഇംഗ്ലീഷ് പേസർ ഗസ് അറ്റ്കിൻസൺ ആണ്. ഇംഗ്ലീഷ് താരം എറിഞ്ഞ രണ്ടാം ഓവറിൽ മലയാളി താരം അടിച്ചുകൂട്ടിയത് 22 റൺസാണ്.
ഒരു സിക്സറും നാല് ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു സഞ്ജുവിൻ്റെ വെടികെട്ട്. ആദ്യ രണ്ട് പന്തുകൾ ബൗണ്ടറി കടത്തിയതിന് ശേഷം മൂന്നാം പന്ത് സഞ്ജു ഡോട്ട് ബോളാക്കി. തുടർന്ന് നാലാം പന്ത് സിക്സർ പറത്തി. ബാക്കി ശേഷിച്ച രണ്ട് പന്തും സഞ്ജു ബൗണ്ടറി പായിച്ചു. സഞ്ജു നടത്തിയ വെടികെട്ടിന് പിന്നാലെയാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ച അഭിഷേക് ശർമയും ബൗണ്ടറികളുടെ പൂരവും സംഘടിപ്പിച്ചത്.
സഞ്ജു സാംസൺ 22 റൺസ് അടിച്ചെട
4️⃣4️⃣0️⃣6️⃣4️⃣4️⃣
What a start! #SanjuSamson takes on Gus Atkinson for a 22-run over! 🔥
📺 Watch it FREE on Disney+ Hotstar: https://t.co/CBKmsIywOl #INDvENGOnJioStar 👉 1st T20I LIVE NOW on Disney+ Hotstar & Star Sports! | #KhelAasmani pic.twitter.com/p12nSTwE8R
— Star Sports (@StarSportsIndia) January 22, 2025
അതേസമയം മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം 13 ഓവറിൽ മറികടക്കുകയായിരുന്നു. 43 പന്തുകൾക്ക് ശേഷിക്കെയാണ് ഇന്ത്യയുടെ ജയം. 34 പന്തിൽ 79 റൺസെടുത്ത അഭിഷേക് ശർമയാണ് ഇന്ത്യയുടെ വിജയശിൽപി. എട്ട് സിക്സറുകളാണ് അഭിഷേക പായിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 132 റൺസിന് പുറത്താകുകയായിരുന്നു. ഇന്ത്യക്കായി വരുൺ ചക്രവർത്തി മൂന്നും ഹാർദിക് പാണ്ഡ്യ, അർഷ്ദീപ് സിങ്, അക്സർ പട്ടേൽ എന്നിവർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി