India vs England : പ്ലാസ്റ്റിക് ബോൾ പ്രാക്ടീസും ഫലിച്ചില്ല! ആർച്ചറുടെ പേസിന് മുമ്പിൽ സഞ്ജു വീണ്ടും വീണു

India vs England Sanju Samson And Jofra Archer : ഇന്ത്യ-ഇംഗ്ലണ്ട് ട്വൻ്റി20 പരമ്പരയിൽ ഇത് തവണയാണ് സഞ്ജു സാംസൺ ജോഫ്ര ആർച്ചർക്ക് മുമ്പ് അടിയറവ് പറയുന്നത്. മത്സരത്തിൽ ഇന്ത്യക്ക് 172 റൺസ് വേണം ജയിക്കാൻ

India vs England : പ്ലാസ്റ്റിക് ബോൾ പ്രാക്ടീസും ഫലിച്ചില്ല! ആർച്ചറുടെ പേസിന് മുമ്പിൽ സഞ്ജു വീണ്ടും വീണു

Sanju Samson

jenish-thomas
Updated On: 

29 Jan 2025 13:39 PM

രാജ്കോട്ട് : ഇന്ത്യ ഇംഗ്ലണ്ട് ട്വൻ്റി20 പരമ്പരയിൽ മൂന്നാം തവണയാണ് ഇംഗ്ലീഷ് പേസർ ജോഫ്ര ആർക്കർക്ക് മുന്നിൽ കീഴടങ്ങി മലയാളി താരം സഞ്ജു സാംസൺ (Sanju Samson). ജോഫ്ര ആർച്ചറെ നേരിടാൻ പ്രത്യേക പരിശീലനം നടത്തിയെങ്കിലും അതിനും ഫലമുണ്ടായില്ല. മൂന്ന് റൺസെടുത്ത താരം ആർച്ചറുടെ പന്ത് ഉയർത്തിയടിച്ച് ആദിൽ റഷീദിൻ്റെ കൈയ്യിൽ എത്തിച്ച് പുറത്താകുകയായിരുന്നു. ഈ പരമ്പരയിൽ ഇത് മൂന്നാം തവണയാണ് ആർച്ചർ സഞ്ജുവിൻ്റെ വിക്കറ്റ് സ്വന്തമാക്കുന്നത്.

140 മുകളിലുള്ള പേസുള്ള പന്തുകൾ നേരിടാണ് സഞ്ജുവിന് കഴിയില്ലയെന്നുള്ള വിമർശനം നേരിടുന്നതിനിടെയാണ് വീണ്ടും മലയാളി താരം അതെ രീതിയിൽ പുറത്താകുന്ന കാഴ്ച ഇടയാക്കിയത്. ആർച്ചറെ നേരിടാൻ പ്ലാസ്റ്റിക് പന്തിൽ പ്രത്യേകം പരിശീലനം സഞ്ജു നടത്തിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം വെറുതെയായി എന്നാണ് ആരാധകർ വിമർശനമായി ഉന്നയിക്കുന്നത്. പരമ്പരയിൽ ഇതുവരെ ഒരു ഭേദപ്പെട്ട പ്രകടനം പോലും കാഴ്ചവെക്കാൻ സഞ്ജുവിനായിട്ടില്ല.

ALSO READ : Champions Trophy 2025: പാകിസ്താന് ചാമ്പ്യൻസ് ട്രോഫി നടത്തിപ്പകവകാശം നഷ്ടമാവുമോ?; ഡെഡ്ലൈൻ കഴിഞ്ഞാൽ എന്ത് സംഭവിക്കും?

അതേസമയം മത്സരത്തിൽ 172 റൺസാണ് ഇന്ത്യയുടെ വിജയലക്ഷ്യം. വരുൺ ചക്രവർത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിൽ ഇംഗ്ലണ്ടിനെ 127 എട്ട് നിലയിൽ ഒതുക്കിയെങ്കിലും അവസാന ഓവറുകൾ ലിയാം ലിവിങ്സ്റ്റൺ നടത്തിയ വെടിക്കെട്ട് ഇംഗ്ലണ്ടിൻ്റെ സ്കോർ ബോർഡ് 170 കടത്തി. കൂടാതെ അവസാന വിക്കറ്റിൽ റഷീദും മാർക്ക് വുഡും ചേർന്ന് ഇംഗ്ലണ്ടിനെ സുരക്ഷിതമായ സ്കോറിലേക്കെത്തിച്ചു. ലിവിങ്സ്റ്റണിന് പുറമെ ബെൻ ഡക്കറ്റ് 28 പന്തിൽ 51 റൺസെടുക്കുകയും ചെയ്തു.

വരുൺ ചക്രവർത്തിക്ക് പുറമെ ഹാർദിക് പാണ്ഡ്യ രണ്ടും രവി ബിഷ്നോയിയും അക്സർ പട്ടേലും ഓരോ വിക്കറ്റുകൾ വീതം നേടി. പരിക്കേറ്റ് ഏറെ നാളായി കളത്തിന് പുറത്തിരുന്ന മുഹമ്മദ് ഷമി ആദ്യ ഇന്ന് ടീമിൽ ഇടം നേടി. മൂന്ന് ഓവർ എറിഞ്ഞ താരത്തിന് വിക്കറ്റുകൾ ഒന്നും നേടാനായില്ല. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലാണ്.

Related Stories
ICC Champions Trophy 2025: ക്രിക്കറ്റ് ലോകത്ത് ഇനി ചാമ്പ്യന്‍സ് ട്രോഫി പൂരം; മത്സരം എങ്ങനെ കാണാം? ഷെഡ്യൂള്‍ എങ്ങനെ? എല്ലാം ഇവിടെയറിയാം
Ranji Trophy: അസ്ഹറുദ്ദീന്‍ കസറി, രണ്ടാം ദിനത്തിലും ശുഭപര്യവസാനം; കേരളം കൂറ്റന്‍ സ്‌കോറിലേക്ക്‌
IPL 2025: സഞ്ജുവിനും സംഘത്തിനും ഹോം മത്സരങ്ങള്‍ നടക്കുന്നത് രണ്ട് വേദിയില്‍
Champions Trophy 2025: ചാമ്പ്യന്മാരുടെ ചാമ്പ്യനാര്?; കളി നാളെ മുതൽ: ഉദ്ഘാടന മത്സരത്തിൽ പാകിസ്താൻ ന്യൂസീലൻഡിനെതിരെ
Champions Trophy 2025: കറാച്ചി സ്റ്റേഡിയത്തിൽ നിന്ന് ഇന്ത്യൻ പതാക ഒഴിവാക്കി; വിവാദത്തിൽ വിശദീകരണവുമായി പിസിബി
Shikhar Dhawan : മകനെ കണ്ടിട്ട് രണ്ട് വര്‍ഷം, സംസാരിച്ചിട്ട് ഒരു കൊല്ലം ! എന്നെ ബ്ലോക്ക് ചെയ്തു; നെഞ്ചുലഞ്ഞ് ശിഖര്‍ ധവാന്‍
മാമ്പഴം കഴുകിയിട്ട് മാത്രം കാര്യമില്ല, ഇങ്ങനെ ചെയ്യണം
ആരാകും ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍?
മണത്തിലും ഗുണത്തിലും കേമനാണ് ഏലയ്ക്ക
അമിത ഉപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ