Varun Chakaravarthy : ഇംഗ്ലണ്ട് ആശ്വസിക്കാന്‍ വരട്ടെ; വരുണ്‍ ചക്രവര്‍ത്തിയെ ഏകദിനത്തിലും പേടിക്കണം; വജ്രായുധത്തെ ടീമിലുള്‍പ്പെടുത്തി ഇന്ത്യ

India vs England ODI Series : ദ്വിരാഷ്ട്ര ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരമെന്ന സ്വന്തം റെക്കോഡ് വരുണ്‍ ചക്രവര്‍ത്തി മറികടന്നിരുന്നു. ദ്വിരാഷ്ട്ര ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരങ്ങളുടെ രാജ്യാന്തര റെക്കോഡ് പട്ടികയില്‍ വരുണിന്‌ രണ്ടാം സ്ഥാനമാണ്. വെസ്റ്റ് ഇന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറാണ് പട്ടികയില്‍ മുന്നിലുള്ളത്.

Varun Chakaravarthy : ഇംഗ്ലണ്ട് ആശ്വസിക്കാന്‍ വരട്ടെ; വരുണ്‍ ചക്രവര്‍ത്തിയെ ഏകദിനത്തിലും പേടിക്കണം; വജ്രായുധത്തെ ടീമിലുള്‍പ്പെടുത്തി ഇന്ത്യ

വരുണ്‍ ചക്രവര്‍ത്തി

jayadevan-am
Published: 

04 Feb 2025 19:48 PM

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ വരുണ്‍ ചക്രവര്‍ത്തിയെയും ഉള്‍പ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ 14 വിക്കറ്റുകള്‍ വീഴ്ത്തിയ ചക്രവര്‍ത്തിയെ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ ഏകദിന ടീമിലും ഉള്‍പ്പെടുത്തിയത്. നാഗ്പൂരിലെത്തി വരുണ്‍ ചക്രവര്‍ത്തി ഏകദിന ടീമില്‍ ചേര്‍ന്നു. പരിശീലകന്‍ ഗൗതം ഗംഭീറാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

ഏകദിന ടീമില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പ് തന്നെ ചക്രവര്‍ത്തിയോട് ക്യാമ്പിലെത്താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ഋഷഭ് പന്ത് എന്നിവർക്ക് നെറ്റ്‌സില്‍ പരിശീലനത്തിനായി വരുണ്‍ ചക്രവര്‍ത്തി പന്തെറിയണമെന്ന്‌ ഗംഭീര്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് വിവരം.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നേട്ടത്തോടെ ദ്വിരാഷ്ട്ര ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരമെന്ന സ്വന്തം റെക്കോഡ് വരുണ്‍ ചക്രവര്‍ത്തി മറികടന്നിരുന്നു. ദ്വിരാഷ്ട്ര ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരങ്ങളുടെ രാജ്യാന്തര റെക്കോഡ് പട്ടികയില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് രണ്ടാം സ്ഥാനമാണ്. വെസ്റ്റ് ഇന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറാണ് ഈ പട്ടികയില്‍ മുന്നിലുള്ളത്.

ആഭ്യന്തര ക്രിക്കറ്റിലും താരം ഉജ്ജ്വല ഫോമിലായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിനുവേണ്ടി ആറു മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകളാണ് പിഴുതത്. എന്നാല്‍ വരുണിനെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്തുമോയെന്ന് വ്യക്തമല്ല. ഫെബ്രുവരി 12 വരെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ മാറ്റം വരുത്താന്‍ ടീമുകള്‍ക്ക് സാധിക്കും.

Read Also : സഞ്ജുവിന്‌ ഐപിഎല്ലും നഷ്ടമാകുമോ? രാജസ്ഥാന്‍ റോയല്‍സ് എന്തു ചെയ്യും? ടീമിന് പരീക്ഷിക്കാവുന്ന ബാക്കപ്പ് പ്ലാനുകള്‍

രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ് എന്നീ സ്പിന്നര്‍മാര്‍ ഏകദിന ടീമിലുള്ളതിനാല്‍ വരുണ്‍ ചക്രവര്‍ത്തി ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അവസരം ലഭിക്കുമോയെന്നും വ്യക്തമല്ല.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ പുതുക്കിയ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാന്‍ ഗിൽ (വൈസ്‌ ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര ഫെബ്രുവരി ആറിന് ആരംഭിക്കും. വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഫെബ്രുവരി ഒമ്പതിന് ഒഡീഷയിലെ കട്ടക്കിലാണ് രണ്ടാം മത്സരം. ഫെബ്രുവരി 12ന് ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പരമ്പരയിലെ അവസാന മത്സരം നടക്കും. എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും.

Related Stories
Rohit Sharma: അഹാനൊപ്പം രോഹിത് ശര്‍മ, ആ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു
Mitchell Starc: ‘ഇന്ത്യക്കാര്‍ കളിക്കുന്നത് ഐപിഎല്‍ മാത്രം; മറ്റ് താരങ്ങള്‍ അങ്ങനെയല്ല’; ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തെ വിമര്‍ശിക്കുന്നവരോട് സ്റ്റാര്‍ക്ക്
Cheteshwar Pujara: “ഞാനുണ്ടായിരുന്നെങ്കിൽ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ജയിച്ചേനെ”; ഇന്ത്യക്കായി കളിക്കാൻ എപ്പോഴും തയ്യാറെന്ന് ചേതേശ്വർ പൂജാര
IPL 2025: ഐപിഎലിൽ നിന്ന് പിന്മാറി; ഹാരി ബ്രൂക്കിനെ രണ്ട് വർഷത്തേക്ക് വിലക്കിയെന്ന് റിപ്പോർട്ട്
Hardik Pandya: ‘ഹാർദിക് അത്ര പോര; അബ്ദുൽ റസാഖ് ആയിരുന്നു നല്ലത്’; പാക് മുൻ ഓൾറൗണ്ടറെ പുകഴ്ത്തി ഹഫീസും അക്തറും
Champions Trophy 2025: ചാമ്പ്യൻസ് ട്രോഫി നേട്ടത്തെക്കുറിച്ച് മറുപടി പറയാൻ വിസമ്മതിച്ച് ധോണി; അസൂയയെന്ന് സോഷ്യൽ മീഡിയ
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ
ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം