IND vs BAN : ഇന്ന് നടന്ന കൂറ്റനടി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യം വെച്ച്; നാളെ അവസാന ദിനം എന്താകും ഇന്ത്യയുടെ പദ്ധതി?

India vs Bangladesh Kanpur Test : കാൻപൂരിൽ ട്വൻ്റി20 ശൈലിയിൽ അടിച്ചുകൂട്ടിയ ഇന്ത്യ 59 റൺസിൻ്റെ ലീഡ് മാത്രമാണ് ബംഗ്ലാദേശിനെതിരെ ഉയർത്തിയത്. ഇനി ജയത്തിനായി ഇന്ത്യയുടെ പക്കൽ നാളെ ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്.

IND vs BAN : ഇന്ന് നടന്ന കൂറ്റനടി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യം വെച്ച്; നാളെ അവസാന ദിനം എന്താകും ഇന്ത്യയുടെ പദ്ധതി?

ഇന്ത്യൻ ടീം കാൻപൂർ ടെസ്റ്റ് (Image Courtesy : BCCI X)

Published: 

30 Sep 2024 20:16 PM

കാൻപൂർ : ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ട്വൻ്റി20 ശൈലിയിൽ ഇന്ത്യ ബാറ്റ് വീശിയത് അടുത്ത വർഷം നടക്കാൻ പോകുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യം വെച്ച്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് സ്ഥാനം നിലനിർത്താൻ ബംഗ്ലാദേശിനെതിരെ ജയം അനിവാര്യമാണ്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കാൻപൂരിൽ ആദ്യ മൂന്ന് ദിവസം നഷ്ടമായെങ്കിലും ശേഷിക്കുന്ന രണ്ട് ദിവസങ്ങളിൽ ഏത് വിധത്തിൽ ജയം കണ്ടെത്താനാണ് രോഹിത് ശർമയും സംഘവും ലക്ഷ്യമിടുന്നുത്. അതിൻ്റെ ഏറ്റവും വലിയ ഉദ്ദാഹരണായിരുന്നു ഇന്ന് ഇന്ത്യ നടത്തിയ ടി20 ശൈലി ബാറ്റിങ്.

രണ്ടും മൂന്നും ദിവസം മഴ കൊണ്ടുപോയപ്പോൾ മത്സരത്തിൽ ആകെ എറിഞ്ഞത് 35 ഓവറുകൾ മാത്രമായിരുന്നു. ഒന്നാം ഇന്നിങ്സിൽ സന്ദർശകരുടെ പക്കൽ ഏഴ് വിക്കറ്റുകൾ ബാക്കി കൈയ്യിലുണ്ടായിരുന്നു. മത്സരം സമനിലയിൽ പിരിയുമെന്ന് കരുതിയവരെ തെറ്റിച്ചുകൊണ്ടായിരുന്നു നാലാം ദിനത്തിൽ ഇന്ത്യയുടെ ബോളിങ് ആക്രമണം. ജസപ്രിത് ബുമ്രയും മുഹമ്മദ് സിറാജും ചേർന്ന് ഒരറ്റത്ത് നിന്നും ബംഗ്ലാ ബാറ്റർമാരെ ഡ്രെസ്സിങ് റൂമിലേക്ക് മടക്കി. ഒപ്പം രവീന്ദ്ര ജഡേജയും ആർ അശ്വിനും കൂടിയതോടെ സന്ദേർശകരുടെ ആദ്യ ഇന്നിങ്സ് 233 റൺസിന് അവസാനിച്ചു. ഈ ബോളിങ് ആക്രമണത്തിൽ പിടിച്ചു നിന്ന് സെഞ്ചുറി നേടിയ മൊമിനുൾ ഹഖാണ് ബംഗ്ലാദേശ് സ്കോർ ബോർഡ് 200 കടത്തിയത്.

ALSO READ : R Ashwin: എടാ മോനെ!! കാൺപൂർ ടെസ്റ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ആർ അശ്വിൻ

രണ്ടും കൽപിച്ചാണ് ഇന്ത്യ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയത്. ആകെ 35 ഓവർ മാത്രമായിരുന്നു കാൻപൂരിലെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സിൻ്റെ ദൈർഘ്യം. ടെസ്റ്റിലെ അതിവേഗ സ്കോറിങ്ങിൽ ആറ് റെക്കോർഡുകൾ പിറന്ന മത്സരത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 285 റൺസിന് ഡിക്ലെയർ ചെയ്യുകയായിരുന്നു. നഷ്ടപ്പെട്ടു പോയി എന്നു കരുതി മത്സരത്തിന് വീറും വാശിയും നൽകിയത് ഇന്ത്യയുടെ ആ പ്രകടനം തന്നെയായിരുന്നു. ജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്നത്തെ അവസാനിക്കുന്നതിന് മുമ്പ് വെറും 59 റൺസിൻ്റെ ലീഡിന് ഡിക്ലെയർ ചെയ്തത്. രണ്ടാം ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ കുടവുകൾ വിറപ്പിച്ച് ഇന്ത്യ രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു.

അവസാനം ദിവസം ഇന്ത്യയുടെ പദ്ധതി എന്താകും?

ജയത്തിൽ കുറഞ്ഞ ഒരു ലക്ഷ്യവും ഇന്ത്യക്ക് നാളെ അവസാനം ദിനത്തിൽ ഇല്ല. അതിനായി ആദ്യം ലക്ഷ്യം വെക്കുക ബംഗ്ലാദേശിൻ്റെ രണ്ടാം ഇന്നിങ്സിൽ കുറഞ്ഞ സ്കോറിൽ അവസാനിപ്പിക്കുക. 150 റൺസിനുള്ളിൽ കടുവകളെ ഇന്ത്യക്ക് പുറത്താക്കാൻ സാധിച്ചാൽ ജയം ഉറപ്പിക്കാം. ഉച്ചയ്ക്ക് ഊണിന് പിരിയുന്നതിന് മുമ്പ് സന്ദർശകരുടെ രണ്ടാം ഇന്നിങ്സ് പൂർത്തിയാക്കാനാകും രോഹിത് ശർമയുടെ തന്ത്രം. ഇതിനായി ബുമ്രയെ തന്നെയാകും രോഹിത് വജ്രായുധം കരുതുന്നത്. ഒന്നാം ഇന്നിങ്സ് പോലെ ടി20 ശൈലിയിൽ ബാറ്റ് ചെയ്ത് ജയം നേടാനാകുമെന്ന പ്രതീക്ഷയും ഇന്ത്യക്കുണ്ട്.

Related Stories
Santosh Trophy 2024 Live Streaming : ലക്ഷ്യം എട്ടാം കിരീടം; കേരളം-ബംഗാൾ സന്തോഷ് ട്രോഫി ഫൈനൽ മത്സരം എവിടെ, എപ്പോൾ ലൈവായി കാണാം?
IND vs AUS Sharfuddoula Saikat : ജയ്സ്വാളിൻ്റെ വിക്കറ്റ് നൽകിയ തേർഡ് അമ്പയർ ബംഗ്ലാദേശുകാരൻ; ഷർഫുദ്ദൗല സൈകത്തിനെപ്പറ്റി
JLN Stadium Kaloor: ഇളകിവീണ കോൺക്രീറ്റ് കഷണവും ചുരുക്കിയ സീറ്റിംഗ് കപ്പാസിറ്റിയും; കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ സുരക്ഷാവീഴ്ചകൾ തുടർക്കഥ
IND vs AUS : ‘ഋഷഭ് പന്തിൻ്റെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം ട്രാവിസ് ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമല്ല’; ഉദ്ദേശിച്ചത് ഇതാണെന്ന് പാറ്റ് കമ്മിൻസ്
World Test Championship Final : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇനി ഇന്ത്യ എങ്ങനെ കയറും ? മെല്‍ബണിലെ തോല്‍വി പണിയാകുമോ ?
India Vs Australia Test : മെല്‍ബണില്‍ തരിപ്പണം; ബാറ്റര്‍മാര്‍ കളി മറന്നു, ഇന്ത്യയ്ക്ക് വമ്പന്‍ തോല്‍വി
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാറുണ്ടോ? അടിപൊളിയാണ്‌
ഇന്ത്യയുടെ ദുരിതത്തിലും ജയ്സ്വാളിന് ഇക്കൊല്ലം റെക്കോർഡ് നേട്ടം
ഇവയൊന്നും അത്താഴത്തിന് കഴിക്കരുതേ !
വെളുത്തുള്ളി ചീത്തയാകാതെ സൂക്ഷിക്കാം ഇങ്ങനെ...