India vs Australia: മഗ്രാത്തിന് ഭാര്യയോടുള്ള പ്രണയത്തിന്റെ അടയാളം; സിഡ്നിയിലെ പിങ്ക് ടെസ്റ്റ് എന്താണെന്നറിയാം

What Is Pink Test Being Played At The Sydney Cricket Ground: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് മത്സരം പിങ്ക് ടെസ്റ്റ് എന്നാണ് അറിയപ്പെടുന്നത്. പിങ്ക് ബോൾ ടെസ്റ്റല്ല, പിങ്ക് ടെസ്റ്റ്. എന്താണ് പിങ്ക് ടെസ്റ്റ് എന്നറിയാമോ?

India vs Australia: മഗ്രാത്തിന് ഭാര്യയോടുള്ള പ്രണയത്തിന്റെ അടയാളം; സിഡ്നിയിലെ പിങ്ക് ടെസ്റ്റ് എന്താണെന്നറിയാം

What Is Pink Test Being Played At The Sydney Cricket Ground

Updated On: 

05 Jan 2025 11:05 AM

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റ് (IND vs AUS) പുരോഗമിക്കുകയാണ്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ടെസ്റ്റിൻ്റെ രണ്ട് ദിവസം പൂർത്തിയാകുമ്പോൾ ഇരു ടീമുകളും ആദ്യ ഇന്നിംഗ്സ് ബാറ്റ് ചെയ്തു. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ആറ് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. മൂന്ന് ദിവസം കൊണ്ട് തന്നെ ഈ മത്സരം പൂർത്തിയായേക്കും. മത്സരത്തിൽ ഇന്ത്യയ്ക്ക് നേരിയ മുൻതൂക്കമുണ്ടെങ്കിലും ഓസ്ട്രേലിയയ്ക്കും സാധ്യതയുണ്ട്. രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി അവസാനിപ്പിച്ചത്. 145 റൺസിൻ്റെ ലീഡാണ് ഇന്ത്യക്കുള്ളത്.

ടെസ്റ്റിൽ ഓസ്ട്രേലിയ ഇറങ്ങിയത് പിങ്ക് കളർ തൊപ്പി ധരിച്ചാണ്. പച്ച നിറത്തിലുള്ള സ്പോൺസർ ലോഗോയും പിന്നിലെ നമ്പരും പേരുമൊക്കെ ഈ ടെസ്റ്റിൽ പിങ്ക് നിറത്തിലാണ്. ആ ടെസ്റ്റിൽ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടും പിങ്ക് നിറത്തിലാവും. പിങ്ക് ടെസ്റ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. പിങ്ക് ബോൾ ടെസ്റ്റല്ല പിങ്ക് ടെസ്റ്റ്. പിങ്ക് ബോൾ ടെസ്റ്റെന്നാൽ രാത്രിയും പകലുമായി നടക്കുന്ന ടെസ്റ്റ് മത്സരമാണ്. പിങ്ക് നിറത്തിലുള്ള പന്ത് ഉപയോഗിക്കുന്നതുകൊണ്ടാണ് ഈ ടെസ്റ്റിന് പിങ്ക് ബോൾ ടെസ്റ്റ് എന്ന പേര് വന്നത്. എന്നാൽ, പിങ്ക് ടെസ്റ്റ് അതല്ല. ഓസ്ട്രേലിയയ്ക്ക് മാത്രമാണ് പിങ്ക് ടെസ്റ്റ് ഉള്ളത്. അതും സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ മാത്രം.

Also Read : India vs Australia : പന്തുകൾ അടിച്ചുപറത്തി ‘പന്ത്’; ബോളണ്ടിന്റെ ബോളിൽ കുരുങ്ങി ഇന്ത്യ; സിഡ്‌നി ടെസ്റ്റിന് ആവേശമേറുന്നു

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒരു വർഷം നടക്കുന്ന ആദ്യ ടെസ്റ്റാണ് പിങ്ക് ടെസ്റ്റ്. കഴിഞ്ഞ 15 വർഷമായി തുടരുന്ന പതിവാണിത്. ഓസ്ട്രേലിയയുടെ മുൻ ഇതിഹാസ പേസർ ഗ്ലെൻ മഗ്രാത്തിൻ്റെ ഭാര്യ ജെയിൻ മഗ്രാത്തിൻ്റെ ഓർമ്മയ്ക്കായാണ് ഈ ടെസ്റ്റ്. സ്തനാർബുദം കാരണം 2008 ജൂൺ 22നാണ് ഇവർ മരണപ്പെട്ടത്. പിങ്ക് ടെസ്റ്റ് ക്യാൻസർ ബോധവത്കരണത്തിനായാണ് നടത്തുന്നത്. ക്യാൻസർ രോഗികൾക്കായി മഗ്രാത്ത് സ്ഥാപിച്ച മഗ്രാത്ത് ഫൗണ്ടേഷനിലേക്കുള്ള ധനശേഖരണവും ഈ ടെസ്റ്റിൽ നടക്കും. 2009ലാണ് ആദ്യ പിങ്ക് ടെസ്റ്റ് നടന്നത്. ദക്ഷിണാഫ്രിക്കയായിരുന്നു ആദ്യ പിങ്ക് ടെസ്റ്റിൽ ഓസ്ട്രേലിയയുടെ എതിരാളികൾ. ആദ്യം സ്തനാർബുദ രോഗികളെ സഹായിക്കാനുള്ള ധനസമാഹരണം മുൻനിർത്തിയാണ് പിങ്ക് ടെസ്റ്റ് തീരുമാനിക്കപ്പെട്ടെതെങ്കിലും പിന്നീട് എല്ലാ തരം അർബുദങ്ങൾക്കുള്ള ധനസമാഹരണ മാർഗമായി ഇതിനെ മാറ്റുകയായിരുന്നു.

2005ലാണ് മഗ്രാത്ത് ഫൗണ്ടേഷൻ സ്ഥാപിക്കപ്പെട്ടത്. ക്രിക്കറ്റ് ഓസ്ട്രേലിയ അടക്കം നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ച് മഗ്രാത്ത് ഫൗണ്ടേഷൻ ക്യാൻസർ ബോധവത്കരണം നടത്തുന്നുണ്ട്. മരണപ്പെടുന്നത് വരെ ജെയിൻ മഗ്രാത്തും ക്യാൻസർ ബോധവത്കരണവുമായി സഹകരിച്ചിരുന്നു. ഇരുവരും ചേർന്നാണ് മഗ്രാത്ത് ഫൗണ്ടേഷൻ സ്ഥാപിച്ചത്.

സിഡ്നി ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ 185 റൺസ് നേടി പുറത്തായ ഇന്ത്യ ഓസ്ട്രേലിയയെ 181 റൺസിന് മടക്കി നാല് റൺസ് ലീഡെടുത്തിരുന്നു. അരങ്ങേറ്റക്കാരനായ ബ്യൂ വെബ്സ്റ്റർ (57) ഓസ്ട്രേലിയയുടെ ടോപ്പ് സ്കോററായി. സ്റ്റീവ് സ്മിത്ത് 33 റൺസെടുത്തു. ഇന്ത്യക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കളിയുടെ ഇടയിൽ വച്ച് പരിക്കേറ്റ് പുറത്തുപോയ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റാണ് നേടിയത്. പിന്നീട് ബുംറ പന്തെറിഞ്ഞില്ല.

രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഇടയ്ക്കിടെ വിക്കറ്റുകൾ നഷ്ടമായി. 33 പന്തിൽ 61 റൺസ് നേടി വിസ്ഫോടനാത്മക ബാറ്റിംഗ് കാഴ്ചവച്ച ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. പന്തിനെക്കൂടാതെ 22 റൺസ് നേടിയ യശസ്വി ജയ്സ്വാൾ ആണ് തിളങ്ങിയത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ രവീന്ദ്ര ജഡേജയും (8) വാഷിംഗ്ടൺ സുന്ദറും (6) ക്രീസിൽ തുടരുകയാണ്.

Related Stories
Champions Trophy 2025 : ‘താലിബാൻ സ്ത്രീകളെ അടിച്ചമർത്തുന്നു’; അഫ്ഗാനിസ്ഥാനെതിരായ മത്സരം ഇംഗ്ലണ്ട് ബഹിഷ്കരിക്കണമെന്ന് രാഷ്ട്രീയ നേതാക്കൾ
Virat Kohli: കഴിഞ്ഞ 40 ടെസ്റ്റുകളിൽ കോലിയുടെ ബാറ്റിംഗ് ശരാശരി വളരെ മോശം; കണക്കുകൾ നിരത്തി സോഷ്യൽ മീഡിയ
Two Tier Test System : ടെസ്റ്റ് ക്രിക്കറ്റില്‍ ‘ടയര്‍ 2’ പരീക്ഷിക്കാന്‍ ഐസിസി; പുതിയ സിസ്റ്റത്തിന്റെ പ്രേരണയും, വെല്ലുവിളികളും
Vidya Balan’s Post : വിദ്യാ ബാലന്‍ പങ്കുവച്ചത് രോഹിത് ശര്‍മയുടെ പി.ആര്‍. പോസ്‌റ്റോ ? വിവാദത്തില്‍ മറുപടി
India vs England: ഇം​ഗ്ലണ്ടിനെതിരായ പരമ്പര ജസപ്രീത് ബുമ്ര കളിക്കില്ല, ശ്രേയസ് അയ്യർ മടങ്ങിയെത്തും! കിടിലൻ മാറ്റങ്ങളുമായി സെലക്ടർമാർ
IND vs ENG: സിനീയർ താരങ്ങളാണെന്ന് കരുതി വിശ്രമിക്കാം എന്ന് വിചാരിച്ചോ? കോലിയും രോഹിത്തും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരകളിക്കും, റിപ്പോർട്ട്
കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കാമോ?
മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ