IND vs AUS: ​ഗാബയിൽ ‘കളിച്ച്’ മഴ, ഇന്ത്യ – ഓസീസ് ആദ്യദിനം ഉപേക്ഷിച്ചു; നാളെയും മഴ വില്ലനാകുമെന്ന് റിപ്പോർട്ട്

India vs Australia Gabba Test: അഡലെയ്ഡ് ടെസ്റ്റിലെ പാഠങ്ങൾ ഉൾക്കൊണ്ട് ​ഗാബയിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ടീം ഇന്ത്യ കളിക്കാനിറങ്ങിയത്. സ്പിന്നർ രവിചന്ദ്രൻ അശ്വിന് പകരക്കാരനായി ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും, ഹർഷിത് റാണയ്ക്ക് പകരം ആകാശ് ദീപ് സിം​ഗും പ്ലേയിം​ഗ് ഇലവനിൽ എത്തി.

IND vs AUS: ​ഗാബയിൽ കളിച്ച് മഴ, ഇന്ത്യ - ഓസീസ് ആദ്യദിനം ഉപേക്ഷിച്ചു; നാളെയും മഴ വില്ലനാകുമെന്ന് റിപ്പോർട്ട്

Gabba Test Pitch (Image Credits: PTI)

Published: 

14 Dec 2024 13:37 PM

ബ്രിസ്ബെയ്ൻ: ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ കളിച്ച് മഴ. ഇന്ത്യ – ഓസീസ് മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനമായ ഇന്ന് ബ്രിസ്ബെയ്നിൽ കനത്ത മഴ. ​ഗാബ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മഴ മൂലം ഇന്ന് 13.2 ഓവർ മാത്രമാണ് പന്തെറിഞ്ഞത്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ​ഗാബ ടെസ്റ്റിന്റെ ആദ്യ ദിനം മഴ മൂലം ഉപേക്ഷിച്ചു. ഓസ്ട്രേലിയ ആദ്യ സെക്ഷനിൽ 28 റൺസെടുത്ത് നിൽക്കെയാണ് കളി നിർത്തിവച്ചിരിക്കുന്നത്. ലഞ്ചിന് ശേഷം മഴ മാറി നിന്നെങ്കിലും പിന്നീട് വീണ്ടും മഴ ശക്തിയാർജ്ജിക്കുകയായിരുന്നു. പിന്നാലെ കനത്ത മഴയെ തുടർന്ന് ഒന്നാം സെഷനിൽ തന്നെ ഇന്നത്തെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ബ്രിസ്ബ്രെയ്നിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് ഇന്ന് മഴ കളിമുടക്കുമെന്ന കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു. ഇന്ന് 88 ശതമാനം മഴ പെയ്യാനുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നത്. ഈ പ്രവചനം ശരിയാണെന്ന് തെളിയിക്കുന്ന രീതിയിലാണ് ഇന്ന് മത്സരം നടന്നത്. ടെസ്റ്റിന്റെ രണ്ടാം ദിനമായ നാളെയും സ്ഥലത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ALSO READ: ആരാധക രോക്ഷം തണുപ്പിക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു; എതിരാളികൾ മോഹൻ ബ​ഗാൻ

​ഗാബ ടെസ്റ്റിന്റെ ആദ്യ ​ദിനം 15 ഓവറിൽ താഴെ മാത്രം മത്സരം നടന്നതിനാൽ ടിക്കറ്റിന്റെ മുഴുവൻ തുകയും കാണികൾക്ക് തിരിച്ചുനൽകുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. മഴയെ തുടർന്ന് ആദ്യ ദിനം ഓവറുകൾ നഷ്ടപ്പെട്ടതിനാൽ നാളെ പതിവിലും നേരത്തെ മത്സരം തുടങ്ങും. ​ഗാബയിൽ ടോസ് നേടി ബാറ്റിം​ഗ് ബൗളിം​ഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു ഓസീസ് ബാറ്റർമാരുടെ പ്രകടനം. സ്കോർ ബോർഡിൽ ഓസീസ് 19 റൺസ് ചേർക്കെയാണ് ആദ്യം മഴ വില്ലനായി അവതരിച്ചത്. മഴ വില്ലനായി എത്തിയതോടെ മത്സരം താത്കാലികമായി നിർത്തിവച്ചു. പിന്നീട് പുനരാരംഭിക്കുകയായിരുന്നു. ഓസ്‌ട്രേലിയ 13.2 ഓവറിൽ 28 റൺസെന്ന നിലയിൽ നിൽക്കെയാണ് വീണ്ടും വില്ലനായി മഴയെത്തിയത്. താത്കാലികമായി മത്സരം നിർത്തിവച്ചെങ്കിലും മഴ കുറയാതെ വന്നതോടെ ആദ്യദിനം ഉപേക്ഷിക്കുകയായിരുന്നു.

ഓസ്ട്രേലിയക്ക് വേണ്ടി ഉസ്മാൻ ഖവാജ (19), നഥാൻ മക്സ്വീനി (4) എന്നിവരാണ് ക്രീസിൽ അടിയുറപ്പിച്ചിരിക്കുന്നത്. ബുമ്രയും സിറാജും ആകാശ്ദീപും ഉൾപ്പെടുന്ന ഇന്ത്യൻ പേസർമാർക്ക് ഇരുവർക്കും ഭീഷണി ഉയർത്താൻ സാധിച്ചില്ല. 5 ടെസ്റ്റ് മത്സരങ്ങളടങ്ങിയ ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ ഒന്നു വീതം ജയങ്ങളുമായി ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലിന് യോ​ഗ്യത നേടണമെങ്കിലും ​ഗാബ ടെസ്റ്റ് ഇരു ടീമുകൾക്കും നിർണായകമാണ്.

അഡലെയ്ഡ് ടെസ്റ്റിലെ പാഠങ്ങൾ ഉൾക്കൊണ്ട് ​ഗാബയിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ടീം ഇന്ത്യ കളിക്കാനിറങ്ങിയത്. സ്പിന്നർ രവിചന്ദ്രൻ അശ്വിന് പകരക്കാരനായി ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും, ഹർഷിത് റാണയ്ക്ക് പകരം ആകാശ് ദീപ് സിം​ഗും പ്ലേയിം​ഗ് ഇലവനിൽ എത്തി. അതേസമയം, പരിക്കേറ്റ പേസർ ജോഷ് ഹേസൽവുഡ് ഓസീസ് ഇലവനിലേയ്ക്ക് തിരിച്ചെത്തി.

Related Stories
D Gukesh : കരുനീക്കാന്‍ മാത്രമല്ല, കണക്കിന് കൊടുക്കാനും അറിയാമെന്ന്‌ തെളിയിച്ച് ഗുകേഷ്; കാള്‍സന്റെ വിമര്‍ശനത്തിന് ലോകചാമ്പ്യന്റെ കലക്കന്‍ മറുപടി
PV Sindhu: ‘മിസ്സ് റ്റു മിസിസ്സ്’; പി.വി. സിന്ധുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ വൈറൽ
IND vs AUS : കഴിഞ്ഞ തവണ ഇന്ത്യ ജയിച്ചതിനാൽ ഓസീസിന് ഗാബപ്പേടി?; പിച്ച് ബാറ്റിംഗിനെ തുണയ്ക്കുന്നതെന്ന് സംശയം
ISL 2024 : തോറ്റ് തളർന്ന ബ്ലാസ്റ്റേഴ്സ് ഇന്ന് മോഹൻബഗാന്റെ മടയിൽ; മത്സരം എവിടെ, എങ്ങനെ, എപ്പോൾ കാണാം
ISL: ആരാധക രോഷം തണുപ്പിക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു; എതിരാളികൾ മോഹൻ ബ​ഗാൻ
IND vs AUS: ​ഗാബയിൽ ഇന്ത്യ- ഓസീസ് മൂന്നാം ടെസ്റ്റ്, മഴ വെല്ലുവിളി ഉയർത്തുമെന്ന് കാലാവസ്ഥാ പ്രവചനം
പ്രതിരോധശേഷി കൂട്ടാൻ ശീലമാക്കാം ഈ പാനീയങ്ങൾ
വിരമിക്കൽ പ്രഖ്യാപിച്ച് പാക് താരം
ഇന്ത്യൻ വനിതാ ടീമിൽ വീണ്ടും മലയാളി തിളക്കം
പേരയിലയിട്ട ചായ കുടിച്ചിട്ടുണ്ടോ? ഗുണങ്ങൾ ഒരുപാടുണ്ട്