5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India- Australia Test: കണ്ണിന് കണ്ണ്, പല്ലിന് പല്ല്! പെർത്തിൽ ഓസ്ട്രേലിയക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ

Australia vs India, 1st Test at Perth Update: യശസ്വി ജയ്സ്വാൾ (0), ദേവദത്ത് പടിക്കൽ (0), വിരാട് കോലി (12 പന്തിൽ), വാഷിങ്ടൺ സുന്ദർ (4), ഹർഷിത് റാണ (7), ബുമ്ര (8) എന്നിവർ ഇന്ത്യൻ നിരയിൽ നിരാശപ്പെടുത്തി.

India- Australia Test: കണ്ണിന് കണ്ണ്, പല്ലിന് പല്ല്! പെർത്തിൽ ഓസ്ട്രേലിയക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ
India- Australia (Image Credits: PTI)
athira-ajithkumar
Athira CA | Updated On: 22 Nov 2024 19:18 PM

പെർത്ത്: കണ്ണിന് കണ്ണ്, പല്ലിന് പല്ല് ഓസ്ട്രേലിയക്കെതിരെ പെർത്തിൽ തിരിച്ചടിച്ച് ടീം ഇന്ത്യ. സന്ദർശകരെ വീഴ്ത്താനൊരുക്കിയ പേസ് കെണിയിൽ ഓസ്ട്രേലിയ വീഴുമെന്ന് ഒരിക്കൽ പോലും ആരാധകർ പ്രതീക്ഷിച്ചില്ല. നായകൻ രോഹിത് ശർമ്മയില്ലാതെ ആദ്യ ടെസ്റ്റിന് ഇറങ്ങിയ ടീം ഇന്ത്യ മൂന്ന് അക്കം കടക്കുമോ എന്ന് പോലും ഒരു ഘട്ടത്തിൽ ഇന്ത്യൻ ചിന്തിച്ചിരുന്നു. എന്നാൽ ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യ അടിച്ചെടുത്ത് 150 റൺസ്. ഇന്നിം​ഗ്സ് തോൽവി എന്ന ഭയത്തിലേക്ക് ആരാധകരെത്തി.

എന്നാൽ ജസ്പ്രീത് ബുമ്രയെന്ന പുതിയ നായകന് കീഴിൽ അതേ നാണയത്തിൽ തിരിച്ചടിച്ച ഇന്ത്യ ആദ്യ ദിനം സ്റ്റമ്പെടുത്തപ്പോൾ 67 റൺസിന് ഓസീസിന്റെ ഏഴു വിക്കറ്റുകൾ പിഴുതു. ജസ്പ്രീത് ബുമ്ര തന്നെയായിരുന്നു ഓസീസിന്റെ തകർച്ചയ്ക്കും തുടക്കമിട്ടത്. 10 ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ബുമ്ര വീഴ്ത്തിയത്. മുഹമ്മദ് സിറാജ് രണ്ടും ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഹർഷിത് റാണ ഒരു വിക്കറ്റും നേടി.

ഇന്ത്യൻ ബൗളർമാർ കളം നിറഞ്ഞപ്പോൾ ഓസീസ് നിരയിൽ മൂന്ന് പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 19 റൺസുമായി അലക്സ് ക്യാരി പുറത്താകാതെ നിൽക്കുന്നു. ട്രാവിസ് ഹെഡ്(11), നഥാൻ മക്‌സ്വീനി(10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. ഉസ്മാൻ ഖവാജ(8), മാമസ് ലബുഷെയൻ(2), സ്റ്റീവ് സ്മിത്ത്(0), മിച്ചൽ മാർഷ്(6), പാറ്റ് കമ്മിൻസ്(3) എന്നിവരുടെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ആറ് റൺസുമായി മിച്ചൽ സ്റ്റാർക്കും ക്രീസിൽ നിലയുറപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ ഇന്നിം​ഗ്സിൽ ഋഷഭ് പന്തും കെ എൽ രാഹുലും നടത്തിയ ചെറുത്തു നിൽപ്പാണ് സ്കോർ ബോർഡിൽ നൂറ് കടത്താൻ സഹായിച്ചത്. ഇരുവരും 48 റൺസാണ് അടിച്ചെടുത്തത്. അരങ്ങേറ്റ ടെസ്റ്റിൽ 59 പന്തിൽ നിന്ന് 41 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയാണ് ടീം ഇന്ത്യയുടെ ടോപ് സ്കോർ. ഋഷഭ് പന്ത് 37 റൺസെടുത്തും രാഹുൽ 26 റൺസെടുത്തുമാണ് പുറത്തായത്. ധ്രുവ് ജുറേലാണ് (11) ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്ന മറ്റൊരു താരം.

യശസ്വി ജയ്സ്വാൾ (0), ദേവദത്ത് പടിക്കൽ (0), വിരാട് കോലി (12 പന്തിൽ), വാഷിങ്ടൺ സുന്ദർ (4), ഹർഷിത് റാണ (7), ബുമ്ര (8) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. 29 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്‌സൽവുഡാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. നിതീഷിനെയും ഋഷഭ് പന്തിനെയും മടക്കി ഓസീസ് നായകൻ പാറ്റ് കമ്മിൻസും മത്സരത്തിൽ തിളങ്ങി. അതേ‌സമയം, അമ്പയറുടെ തെറ്റായ തീരുമാനം കാരണമാണ് കെ എൽ രാഹുലിനെ ഇന്ത്യക്ക് നഷ്ടമായത്.

ടോസ് നേടി ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിം​ഗിന് അയക്കുകയായിരുന്നു. സ്വന്തം മണ്ണിൽ ന്യൂസിലൻഡിനോടേറ്റ നാണംകെട്ട തോൽവിയുടെ ക്ഷീണം മാറ്റാനാണ് ഇന്ത്യ ഇറങ്ങുന്നത്. 2014 മുതലുള്ള നാല് ബോർഡർ ​ഗവാസ്കർ ട്രോഫിയും ഇന്ത്യയാണ് സ്വന്തമാക്കിയിരിക്കുന്നത്. ആ നേട്ടത്തിന് അറുതി വരുത്താനാണ് പാറ്റ് കമ്മിൻസിന്റെയും സംഘത്തിന്റെയും ശ്രമം. ഓസ്ട്രേലിയക്കെതിരായ പരമ്പര 4-0 തിന് വിജയിക്കാനായാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻസ്ഷിപ്പ് ഫെെനലിന് മുന്നേറാം.