Champions Trophy 2025: പാകിസ്താനിൽ ഇന്ത്യ മത്സരിക്കില്ല; 2027 വരെ ഐസിസി ടൂർണമെന്റുകളിൽ ഹെെബ്രിഡ് മോഡൽ

Champions Trophy Hybrid Model: ഇന്ത്യ, ന്യൂസിലൻഡ്, ബം​ഗ്ലാദേശ്, പാകിസ്താൻ, ഇം​ഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്​ഗാനിസ്ഥാൻ എന്നീ ടീമുകളാണ് ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്നത്.

Champions Trophy 2025: പാകിസ്താനിൽ ഇന്ത്യ മത്സരിക്കില്ല; 2027 വരെ ഐസിസി ടൂർണമെന്റുകളിൽ ഹെെബ്രിഡ് മോഡൽ

ചാമ്പ്യന്‍സ് ട്രോഫി (image credits: Getty Images)

Published: 

06 Dec 2024 06:37 AM

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഹെെബ്രിഡ് മോഡലിൽ നടത്താൻ ഐസിസി തത്വത്തിൽ അം​ഗീകരിച്ചതായി റിപ്പോർട്ട്. 2027 വരെ ഐസിസി ടൂർണമെന്റുകൾ ഹെെബ്രിഡ് മോഡലിൽ നടത്തും. മത്സരങ്ങൾക്കായി ഇന്ത്യ പാകിസ്താനിലേക്ക് പോകില്ല. പാകിസ്താൻ ഇന്ത്യയിലേക്കും ടൂർണമെന്റുകളിൽ പങ്കെടുക്കാനായി എത്തില്ല. 2025-ലെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് യുഎഇയിൽ നടക്കും. ഇന്ത്യ – പാകിസ്താൻ മത്സരത്തിന് ദുബായ് വേദിയാകും. 2031 വരെ ഇന്ത്യയിൽ നടത്താനിരിക്കുന്ന എല്ലാ ഐസിസി ടൂർണമെന്റുകളിലും ഇതേ രീതി തുടരണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർ‍ഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.ടൂർണമെന്റിനായി പാകിസ്താനിലേക്ക് ഇന്ത്യ യാത്ര ചെയ്യില്ലെന്ന ബിസിസിഐയുടെ തീരുമാനം അം​ഗീകരിച്ചു കൊണ്ടാണ് ഐസിസി തീരുമാനം. വിഷയത്തിൽ ഐസിസിയുടെ ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ ചുമതലയേറ്റെടുത്ത ശേഷം ചേർന്ന ബോർഡ് യോ​ഗത്തിലാണ് ഏഷ്യാ കപ്പിന് സമാനമായി ചാമ്പ്യൻസ് ട്രോഫിയും ഹൈബ്രിഡ് മോഡലിൽ നടത്താൻ തീരുമാനിച്ചത്. 2025-ൽ ഇന്ത്യയിൽ നടക്കുന്ന ഏഷ്യാ കപ്പ്, 2026-ൽ ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയത്വം വഹിക്കുന്ന ട്വന്റി- ട്വന്റി ലോകകപ്പ് എന്നിവയ്ക്ക് പുറമെ, വനിതാ ലോകകപ്പ് കളിക്കാനായി ഇന്ത്യയിലേക്ക് പാകിസ്താനും വരില്ല. പകരം നിഷ്പക്ഷ വേദിയിലായിരിക്കും പാകിസ്താന്റെ മത്സരങ്ങൾ നടക്കുക. 2027 വരെയുള്ള ഐസിസി, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ടൂർണമെൻറുകളിലെ ഇന്ത്യ- പാകിസ്താൻ മത്സരങ്ങൾ ഹെെബ്രിഡ് മോഡലിലായിരിക്കും നടക്കുക.

ALSO READ: മുട്ടുമടക്കിയതല്ല, ക്രിക്കറ്റിന്റെ വിജയമാണ് പ്രധാനം; ഹൈബ്രിഡ് മോഡലിൽ പ്രതികരണവുമായി പിസിബി ചെയർമാൻ

2025 ഫെബ്രുവരി – മാർച്ച് മാസങ്ങളിലായാണ് ചാമ്പ്യൻസ് ട്രോഫി നടക്കേണ്ടത്. മത്സരത്തിന് 90 ദിവസം മുമ്പ് ഐസിസി ഷെഡ്യൂൾ പ്രഖ്യാപിക്കണമെന്നാണ് ചട്ടം. എന്നാൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് സമർപ്പിച്ച കരട് ഷെഡ്യൂൾ പ്രകാരം 2025 ഫെബ്രുവരി 19നാണ് ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമാകുന്നത്. ഇന്ത്യയുടേത് ഒഴികെയുള്ള മറ്റ് മത്സരങ്ങൾക്ക് പാകിസ്താൻ തന്നെയാണ് വേദിയാകുക. കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നിവയാണ് ടൂർണമെന്റ് വേദികൾ.

ഐസിസി റാങ്കിംഗിൽ ആദ്യ എട്ട് സ്ഥാനത്തുള്ള ടീമുകൾ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ കളിക്കും. ഇന്ത്യ, ന്യൂസിലൻഡ്, ബം​ഗ്ലാദേശ്, പാകിസ്താൻ, ഇം​ഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്​ഗാനിസ്ഥാൻ എന്നീ ടീമുകളാണ് ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്നത്. ഈ ടീമുകളെ രണ്ട് ​ഗ്രൂപ്പുകളായി തരംതിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.

എ ഗ്രൂപ്പ്
ഇന്ത്യ
ന്യൂസിലൻഡ്
ബം​ഗ്ലാദേശ്
പാകിസ്താൻ

ALSO READ: പോയിന്റ് പട്ടികമാറി മാറിഞ്ഞു; ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ വിദൂരമോ?

ബി ​ഗ്രൂപ്പ്
ഇം​ഗ്ലണ്ട്
ഓസ്ട്രേലിയ
ദക്ഷിണാഫ്രിക്ക
അഫ്​ഗാനിസ്ഥാൻ

 

ആതിഥേയരായ പാകിസ്താനും ന്യൂസിലൻഡും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിലൂടെയാണ് ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമാകുന്നത്. പിസിബി സമർപ്പിച്ച കരട് ഷെഡ്യൂൾ പ്രകാരം മാർച്ച് ഒന്നിനാണ് ചിരവെെരികളായ ഇന്ത്യ- പാകിസ്താൻ മത്സരം. ലാഹോറിലായിരുന്നു ഇന്ത്യ- പാക് മത്സരം നിശ്ചയിച്ചിരുന്നത്. ഈ മത്സരത്തിന് ഉൾപ്പെടെ ദുബായ് വേദിയാകും.

ചാമ്പ്യൻസ് ട്രോഫി ജേതാക്കൾ

1998: ദക്ഷിണാഫ്രിക്ക
2000: ന്യൂസിലൻഡ്
2002: ശ്രീലങ്ക, ഇന്ത്യ
2004 : വെസ്റ്റിൻഡീസ്
2006: ഓസ്ട്രേലിയ
2009 : ഓസ്ട്രേലിയ
2013: ഇന്ത്യ
2017: പാകിസ്താൻ

Related Stories
Neeraj Chopra Marriage : മനം പോലെ മാംഗല്യം; ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര വിവാഹിതനായി
Kerala Blasters : കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും; പ്രീതം കോട്ടാലിന് പകരം കോട്ട കാക്കാന്‍ യുവതാരത്തെ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്‌
ICC Ranking : റണ്‍സും, വിക്കറ്റും മാത്രമല്ല; ഐസിസി റാങ്കിംഗ് നിര്‍ണയത്തില്‍ മറ്റ് പല ഘടകങ്ങളും അതിപ്രധാനം; അറിയാം
Sanju Samson Controversy : ക്യാമ്പില്‍ പങ്കെടുക്കാത്തവരും വിജയ് ഹസാരെ ട്രോഫി കളിച്ചു, ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു? കെസിഎയ്‌ക്കെതിരെ സഞ്ജുവിന്റെ പിതാവ്; വിവാദം മുറുകുന്നു
Sanju Samson : ചാമ്പ്യന്‍സ് ട്രോഫിക്ക് സഞ്ജുവും വേണമെന്ന് ഗംഭീര്‍, കോച്ചിന്റെ വാക്കുകള്‍ക്ക് പുല്ലുവില? സെലക്ഷന്‍ യോഗത്തില്‍ നടന്നത്‌
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു