5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson T20 World Cup : ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ അവസാന മത്സരം ഇന്ന്; ഇന്നെങ്കിലും കളിക്കുമോ സഞ്ജു?

Sanju Samson T20 World Cup : ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് കാനഡയെ നേരിടും. ഫ്ലോറിഡയിൽ നടക്കുന്ന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ താരങ്ങൾക്ക് അവസരം ലഭിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.

Sanju Samson T20 World Cup : ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ അവസാന മത്സരം ഇന്ന്; ഇന്നെങ്കിലും കളിക്കുമോ സഞ്ജു?
Sanju Samson T20 World Cup (Image Couresy - Social Media)
abdul-basith
Abdul Basith | Published: 15 Jun 2024 07:52 AM

ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ അവസാന മത്സരം ഇന്ന്. കാനഡയാണ് ഇന്ന് ഇന്ത്യയുടെ എതിരാളികൾ. ഫ്ലോറിഡയിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാത്രി എട്ടിന് ആരംഭിക്കും. ഫ്ലോറിഡയിലെ മഴയും വെള്ളപ്പൊക്കവും കാരണം ഇന്നത്തെ കളി ഉപേക്ഷിക്കാനാണ് സാധ്യത. ഇന്ത്യയെ സംബന്ധിച്ച് ഇന്നത്തെ കളി ജയിച്ചാലും പരാജയപ്പെട്ടാലും ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനം ഉറപ്പായതിനാൽ ഇന്ന് ചില പരീക്ഷണങ്ങൾക്ക് സാധ്യതയുണ്ട്.

ടൂർണമെൻ്റിൽ ഇതുവരെ അവസരം ലഭിക്കാത്ത മലയാളി താരം സഞ്ജു സാംസണും കുൽദീപ് യാദവിനും യശസ്വി ജയ്സ്വാളിനും ഇന്ന് അവസരം ലഭിച്ചേക്കാനിടയുണ്ട്. സൂപ്പർ എട്ട് മുതൽ മത്സരങ്ങൾ പൂർണമായും വെസ്റ്റ് ഇൻഡീസിൽ ആയതിനാൽ ആ പിച്ചുകളിൽ കുൽദീപിൻ്റെ സാന്നിധ്യം നിർണായകമാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ സൂപ്പർ എട്ടിനു മുൻപ് കുൽദീപിന് മാച്ച് പ്രാക്ടീസ് ലഭിക്കാൻ താരത്തെ ഉൾപ്പെടുത്തിയേക്കും. സഞ്ജു ടീമിൻ്റെ മുന്നോട്ടുള്ള പ്ലാനുകളിൽ ഇല്ലെങ്കിലും ലോകകപ്പിൽ ഇനിയൊരു തവണ അവസരം ലഭിക്കില്ലെന്നതിനാൽ കാനഡയ്ക്കെതിരെ സഞ്ജുവിനു സാധ്യതയുണ്ട്. ശിവം ദുബെയ്ക്ക് പകരം അഞ്ചാം നമ്പറിലോ ഋഷഭ് പന്തിനു പകരം മൂന്നാം നമ്പറിലോ ആവും സഞ്ജു കളിക്കുക. യശസ്വി ജയ്സ്വാളിനും ഇതേ കാരണം കൊണ്ടുതന്നെ അവസരം ലഭിച്ചേക്കും. എങ്കിലും ഓപ്പണിംഗിൽ കോഹ്ലിയ്ക്ക് ഇതുവരെ തിളങ്ങാൻ കഴിയാത്തതിനാൽ താരത്തെ നിലനിർത്താനും സാധ്യതയുണ്ട്. ക്യാപ്റ്റനായതിനാൽ രോഹിത് ശർമ്മ പുറത്തിരിക്കാൻ സാധ്യതയില്ല. പുറത്തിരുന്നാൽ യശസ്വിയും കോഹ്ലിയും ഓപ്പൺ ചെയ്യും. രോഹിതും അങ്ങനെയെങ്കിൽ യശസ്വി ഈ ലോകകപ്പിൽ കളിച്ചേക്കില്ല.

Read Also: Pakistan T20 World Cup: യുഎസ്എ – അയർലൻഡ് മത്സരം മഴ മൂലം ഉപേക്ഷിച്ചു; പാകിസ്താൻ ലോകകപ്പിൽ നിന്ന് പുറത്ത്

അതേസമയം, ടി20 ലോകകപ്പിൽ നിന്ന് പാകിസ്താൻ പുറത്ത്. ഇന്നലെ യുഎസ്എയും അയർലൻഡും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചതിനെ തുടർന്നാണ് പാകിസ്താൻ സൂപ്പർ 8ൽ കടക്കാനാവാനാതെ പുറത്തായത്. ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി യുഎസ്എ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.

ഇന്നലെ നടന്ന മത്സരത്തിൽ യുഎസ്എ പരാജയപ്പെട്ടെങ്കിൽ മാത്രമേ പാകിസ്താൻ അടുത്ത റൗണ്ടിൽ കയറുമായിരുന്നുള്ളൂ. അമേരിക്കയ്ക്ക് നാല് പോയിൻ്റും പാകിസ്താന് 2 പോയിൻ്റുമാണ് ഉണ്ടായിരുന്നത്. ഇരു ടീമിനും അവശേഷിക്കുന്നത് ഓരോ മത്സരങ്ങളും. യുഎസ്എ അയർലൻഡിനെതിരെ തോറ്റ് പാകിസ്താൻ അയർലൻഡിനെതിരായ തങ്ങളുടെ അവസാന മത്സരം വിജയിച്ചെങ്കിൽ നെറ്റ് റൺ റേറ്റ് കൂടി പരിഗണിച്ച് പാകിസ്താന് സാധ്യതയുണ്ടായിരുന്നു. എന്നാൽ, മഴയിൽ അയർലൻഡുമായി പോയിൻ്റ് പങ്കുവച്ചതോടെ യുഎസ്എയ്ക്ക് 5 പോയിൻ്റായി. അയർലൻഡിനെതിരെ കളി ജയിച്ചാലും പാകിസ്താന് 4 പോയിൻ്റേ നേടാനാവൂ. ഇതോടെ കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ പാകിസ്താൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി.