PR Sreejesh : ശ്രീജേഷ് ഉൾപ്പെടെയുള്ള ഇന്ത്യൻ ഹോക്കി ടീം നാട്ടിൽ തിരിച്ചെത്തി; ഗംഭീര സ്വീകരണം നൽകി ആരാധകർ: വിഡിയോകൾ

India Hockey PR Sreejesh : ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി നാട്ടിൽ തിരികെയെത്തിയ ഇന്ത്യൻ ഹോക്കി ടീമിന് ഗംഭീര സ്വീകരണം. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ടീമിന് ആരാധകർ തകർപ്പൻ സ്വീകരണമാണ് ഒരുക്കിയത്.

PR Sreejesh : ശ്രീജേഷ് ഉൾപ്പെടെയുള്ള ഇന്ത്യൻ ഹോക്കി ടീം നാട്ടിൽ തിരിച്ചെത്തി; ഗംഭീര സ്വീകരണം നൽകി ആരാധകർ: വിഡിയോകൾ

India Hockey PR Sreejesh (Image Courtesy - PTI)

Updated On: 

28 Aug 2024 12:00 PM

പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി നാട്ടിൽ തിരികെയെത്തിയ ഇന്ത്യൻ ഹോക്കി ടീമിന് ഗംഭീര സ്വീകരണം നൽകി ആരാധകർ. ഡൽഹി എയർപോർട്ടിൽ തിരികെയെത്തിയ മലയാളി ഗോൾ കീപ്പർ പിആർ ശ്രീജേഷ് (PR Sreejesh) ഉൾപ്പെടെയുള്ളവർക്ക് ആരാധകർ തകർപ്പൻ സ്വീകരണമാണ് ഒരുക്കിയത്. വെങ്കല മെഡൽ പോരിൽ സ്പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്ത്യ വിജയിച്ചത്.

താരങ്ങളുടെ വരവിനായി വിമാനത്താവള പരിസരത്ത് തടിച്ചുകൂടിയ ആരാധകർ വാദ്യമേളങ്ങളോടെ ടീം അംഗങ്ങളെ സ്വീകരിച്ചു. ശ്രീജേഷിനൊപ്പം അഭിഷേക് നയന്‍, അമിത് രോഹിതാസ്, സഞ്ജയ്, സുമിത് വാല്‍മീകി തുടങ്ങിയ താരങ്ങളും ഉണ്ടായിരുന്നു. ടീമിലെ മറ്റ് ചില അംഗങ്ങൾ നേരത്തെ മടങ്ങിയെത്തിയിരുന്നു. ബുധനാഴ്ച ഇന്ത്യൻ താരങ്ങൾക്ക് ഹോക്കി ഫെഡറേഷൻ്റെ ഔദ്യോഗിക സ്വീകരണമുണ്ട്.

Also Read : P R Sreejesh: ‘പശുവിനെ വിറ്റാണ് പാഡ് വാങ്ങിയത്, സ്പോർട്സ് നിർത്തിയാലോ എന്ന് ആലോച്ചിട്ടുണ്ട്’: പി ആർ ശ്രീജേഷ്

അതേസമയം, ഒളിമ്പിക്സ് ഗുസ്തി ഫൈനൽ പ്രവേശനത്തിന് പിന്നാലെ അയോഗ്യയാക്കപ്പെട്ട നടപടിയിൽ ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധി ഇന്ന്. ഫൈനൽ വരെ അനുവദനീയമായ ഭാരമാണ് ഉണ്ടായിരുന്നതെന്നും അതുകൊണ്ട് തന്നെ വെള്ളിമെഡലിന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി വിനേഷ് നൽകിയ ഹർജിയിലാണ് രാജ്യാന്തര കായിക തർക്ക പരിഹാര കോടതി ഇന്ന് വിധി പറയുക. ഇന്ത്യൻ സമയം രാത്രി 9.30നാണ് വിധി പ്രസ്താവം. കായിക തര്‍ക്ക പരിഹാര കോടതി വിനേഷിന് അനുകൂലമായ വിധി പുറപ്പെടുവിച്ചാല്‍ ഒളിമ്പിക് കമ്മിറ്റിക്ക് വിനേഷ് അടക്കം വെള്ളി മെഡല്‍ രണ്ടുപേര്‍ക്കായി നല്‍കേണ്ടതായി വരും.

ഒരു സിനിമാക്കഥയ്ക്ക് തുല്യമായിരുന്നു പാരിസ് ഒളിമ്പിക്സിൽ വിനേഷിൻ്റെ പ്രകടനം. ലോക ചാമ്പ്യനെയടക്കം അട്ടിമറിച്ച് ഫൈനലിലെത്തിയ വിനേഷ് ഒരു സ്വർണം തന്നെ കൊണ്ടുവരുമെന്നായിരുന്നു രാജ്യത്തിൻ്റെ പ്രതീക്ഷ. ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായിരുന്ന ബ്രിജ്ഭൂഷൺ സിംഗിനെതിരെ ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിൻ്റെ മുന്നണിയിലുണ്ടായിരുന്ന താരമായിരുന്നു വിനേഷ്. അതുകൊണ്ട് തന്നെ വിനേഷിൻ്റെ മുന്നേറ്റം രാഷ്ട്രീയമായിപ്പോലും ചർച്ചയായി.

വനിതകളുടെ 50 കിലോ ഗുസ്തി മത്സരത്തിലാണ് വിനേഷ് മത്സരിച്ചത്. 29കാരിയായ താരത്തിന് അമിതഭാരം കണ്ടെത്തിയ സാഹചര്യത്തിലാണ് സംഘാടകര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയത്. നിശ്ചിത ഭാരത്തില്‍ നിന്നും 100 ഗ്രാം വര്‍ധിച്ചതാണ് അയോഗ്യതയ്ക്ക് കാരണമായത്. ഒളിമ്പിക്സ് ഗുസ്തി ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായിരുന്നു വിനേഷ് ഫോഗട്ട്. പ്രീക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ അവസാന നിമിഷം മലര്‍ത്തിയടിച്ചുകൊണ്ടാണ് വിനേഷ് ശ്രദ്ധേയയായത്. ക്വാര്‍ട്ടറില്‍ യുക്രൈന്‍ താരത്തെയും സെമിഫൈനലില്‍ ക്യൂബ താരത്തെയും തോല്‍പ്പിച്ചാണ് ഫോഗട്ട് ചരിത്രം കുറിച്ചത്. എന്നാല്‍ ശരീരഭാരം നിലനിര്‍ത്താന്‍ സാധിക്കാതെ വന്നതോടെ രാജ്യത്തിന്റെ സ്വര്‍ണ പ്രതീക്ഷ ഇല്ലാതായി.

Also Read : Vinesh Phogat : വിനേഷ് ഫോഗട്ടിന് വെള്ളിമെഡൽ ലഭിക്കുമോ?; നിർണായക വിധി ഇന്ന്

 

റിപ്പോർട്ടുകൾ പ്രകാരം വിനേഷ് ഫോഗട്ടിന് മത്സരത്തിന് തലേദിവസം രേഖപ്പെടുത്തിയത് 52 കിലോയാണ്. നിശ്ചിത ഭാരത്തിൽ നിന്നും രണ്ട് കിലോ അധികം. ഈ ഭാരം കുറയ്ക്കാൻ ഇന്ത്യൻ ഗുസ്തി താരത്തിൻ്റെ പക്കൽ ഉണ്ടായിരുന്നത് ഒരു രാത്രി മാത്രമായിരുന്നു. ശരീരഭാരം ക്രമപ്പെടുത്തുന്നതിനായി ഫോഗട്ട് സൈക്ക്ലിങ്ങും, സ്കിപ്പിങ്ങും അമിതമായി രാത്രിയിൽ ചെയ്തു. വെള്ളം പോലും കുടിക്കാതെയാണ് താരം ശരീരഭാരം 50 കിലോയിലേക്കെത്തിക്കാൻ ശ്രമിച്ചതെന്നാണ് സ്പോർ്ട്ട് സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്.

ഓഗസ്റ്റ് ഏഴാം തീയതി രാവിലെ 49.9 കിലോയായിരുന്നു വിനേഷ് ഫോഗട്ടിൻ്റെ ശരീരഭാരം. സെമി ഫൈനലിന് ശേഷം ഫോഗട്ടിൻ്റെ ശരീരഭാരം 52.7 കിലോയായി. ഇത് കുറയ്ക്കാനായി രാത്രിയിൽ ഉടനീളം പരിശ്രമിച്ചു. വെള്ളവും ഭക്ഷണവും ഒഴിവാക്കിയായിരുന്നു ഫോഗട്ടിൻ്റെ ശ്രമം. എന്നാൽ രാവിലെ ഭാരം നോക്കിയപ്പോൾ 50.1 മാത്രമെ കുറയ്ക്കാനായുള്ളൂയെന്ന് ഇന്ത്യൻ ഗുസ്തി ക്യാമ്പിനെ ഉദ്ധരിച്ചുകൊണ്ട് സ്പോർട്ട്സ്റ്റാർ റിപ്പോർട്ട് ചെയ്തു.

 

Related Stories
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
ISL Kerala Blasters vs Northeast united : കട്ട പ്രതിരോധം ! നോര്‍ത്ത് ഈസ്റ്റ് ആക്രമണം അതിജീവിച്ചു; 10 പേരുമായി കളിച്ചിട്ടും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്‌
ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Sanju Samson: സഞ്ജുവിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി; കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടെന്ന് വിമർശനം
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ