5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rohit Sharma Retires : വിരാട് കോലിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ

India Captain Rohit Sharma Retires From T20Is Post: ക്യാപ്റ്റനായി ലോകകപ്പ് ഉയർത്തി ശേഷമാണ് രോഹിത്തിന്റെ പടിയിറക്കം. ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാൻ രോഹിത്തിന് സാധിച്ചിരുന്നു.

Rohit Sharma Retires : വിരാട് കോലിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ
T20 World Cup: Virat Kohli and Rohit Sharma have both retired from T20Is.
aswathy-balachandran
Aswathy Balachandran | Updated On: 30 Jun 2024 10:44 AM

ബാർബഡോസ്: വിരാട് കോലിക്ക് പിന്നാലെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ. ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടം നേടിയ ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ക്യാപ്റ്റനായി ലോകകപ്പ് ഉയർത്തി ശേഷമാണ് രോഹിത്തിന്റെ പടിയിറക്കം. ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാൻ രോഹിത്തിന് സാധിച്ചിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തുടരുമെന്ന് രോഹിത് അറിയിച്ചു. ഹാർദിക് പാണ്ഡ്യയായിരിക്കും ഇനി ഇന്ത്യൻ ടീമിനെ നയിക്കുക.”ഇത് എൻ്റെയും അവസാന കളിയായിരുന്നു.

വിടപറയാൻ ഇതിലും നല്ല സമയമില്ല. ഈ ട്രോഫി ആഗ്രഹിച്ചിരുന്നു,” എന്ന് വിടപറയൽ പ്രഖ്യാപിച്ച വേളയിൽ രോഹിത് പറഞ്ഞു.
159 മത്സരങ്ങളിൽ നിന്ന് 4231 റൺസ് നേടി ഫോർമാറ്റിലെ ഏറ്റവും ഉയർന്ന സ്‌കോററായി മാറിയ അദ്ദേഹത്തിൻ്റെ കരിയറിലെ വിരമിക്കലിനു മുമ്പുള്ള അവസാന അടയാളപ്പെടുത്തലാണ് ടി20 വിജയം. അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ താരമെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി.

ALSO READ : അഭിമാന വിജയം; വീണ്ടും വിശ്വകിരീടം ചൂടി ഇന്ത്യ, രാജ്യത്തിന്റ അഭിമാനമെന്ന് മോദിയും രാഹുലു

2007 ലെ പ്രഥമ ടി20 ലോകകപ്പോടെയാണ് രോഹിത് തന്റെ യാത്ര ആരംഭിച്ചത്. അന്ന് അവിടെ അദ്ദേഹം ഇന്ത്യയുടെ ആദ്യ കിരീട വിജയത്തിലെ പ്രധാന കളിക്കാരനായിരുന്നു. ഇപ്പോൾ, ക്യാപ്റ്റനെന്ന നിലയിൽ, തൻ്റെ പേര് കൂടുതൽ ആഴത്തിൽ കോറിയിട്ട് ഇന്ത്യയെ രണ്ടാം കിരീടത്തിലേക്ക് നയിച്ചുകൊണ്ടാണ് പടിയിറങ്ങുന്നത്.

ഈ ഫൈനൽ മത്സരം രോഹിത് ശർമയുടെയും വിരാട് കോലിയുടെയും ‘ഫൈനൽ’ രാജ്യാന്തര ട്വന്റി20 മത്സരം കൂടിയായിരുന്നു. ഫൈനലിലെ പ്ലെയർ ഓഫ് ദ്മാച്ച് പുരസ്കാരം ഏറ്റുവാങ്ങുന്നതിനിടെയാണ് കോലി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ രോഹിത്തും. പുതുതലമുറയിലെ രണ്ട് ഇതിഹാസ താരങ്ങൾ ഒരുദിവസം തന്നെ വിരമിക്കൽ പ്രഖ്യാപിക്കുന്ന അപൂർവത സംഭവത്തിനും ഇത്തവണ ഇന്ത്യൻ ക്രിക്കറ്റ് സാക്ഷിയായി.