5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IND vs AUS: ഫോളോ ഓൺ ഭീഷണി ഒഴിവാക്കി ഇന്ത്യ; വാലറ്റത്ത് രക്ഷകരായി ബുമ്രയും ആകാശ് ദീപും

Gabba Test Indian Innings: നാല് വിക്കറ്റ് നഷ്ടത്തിൽ 51 റൺസെന്ന നിലയിൽ മൂന്നാംദിനം കളിയവസാനിപ്പിച്ച ഇന്ത്യക്ക്, ആദ്യം നഷ്ടമായത് രോഹിത് ശർമ്മയുടെ വിക്കറ്റാണ്. 10 റൺസുമായി ഇന്ത്യൻ നായകനെ മടക്കിയത് പാറ്റ് കമിൻസാണ്.

IND vs AUS: ഫോളോ ഓൺ ഭീഷണി ഒഴിവാക്കി ഇന്ത്യ; വാലറ്റത്ത് രക്ഷകരായി ബുമ്രയും ആകാശ് ദീപും
Akash Deep And Bumrah (Image Credits: PTI)
athira-ajithkumar
Athira CA | Published: 17 Dec 2024 14:21 PM

ബ്രിസ്ബ്രെൻ: ​ഗാബ ടെസ്റ്റിൽ ഫോളോ ഓൺ ഭീഷണി മറികടന്ന് ടീം ഇന്ത്യ. ബോർഡർ ​ഗവാസ്കർ ട്രോഫിയുടെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിം​ഗ്സിൽ ഇന്ത്യക്ക് ഇന്ത്യക്ക് ഒൻപത് വിക്കറ്റ് നഷ്ടം. 74.5 ഓവറിൽ നഷ്ടത്തിൽ ഇന്ത്യ 252 റൺസാണ് അടിച്ചെടുത്തത്. ഓസീസിൽ ഒന്നാം ഇന്നിം​ഗ്സിൽ അടിച്ചെടുത്ത 445 റൺസെന്ന സ്കോറിന് 193 റൺസ് പിറകിലാണ് ഇന്ത്യ നിലവിൽ. മൂന്നാം ടെസ്റ്റിന്റെ നാലാം ദിനവും മത്സരം മത്സരം അലങ്കോലപ്പെടുത്താനായി മഴ പെയ്തിരുന്നു. എന്നാൽ വെളിച്ചക്കുറവ് മൂലം നേരത്തേ അവസാനിപ്പിക്കുകയായിരുന്നു.

ഓപ്പണർ കെ.എൽ. രാഹുലിന്റെയും (84) ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെയും (77) ചെറുത്തുനിൽപ്പാണ് ഇന്ത്യയെ സ്കോർ ബോർഡിൽ ഇരുന്നൂറ് കടത്താൻ സഹായിച്ചത്. 139 പന്തിൽ നിന്ന് 84 റൺസെടുത്ത രാഹുലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. എട്ട് ബൗണ്ടറികളാണ് താരത്തിന്റെ ഇന്നിം​ഗ്സിൽ ഉൾപ്പെടുന്നത്. പെർത്ത് ടെസ്റ്റിലും അഡ്ലെയ്ഡ് ടെസ്റ്റിലും പ്ലേയിം​ഗ് ഇലവനിൽ സ്ഥാനം ലഭിക്കാതിരുന്ന രവീന്ദ്ര ജഡേജ ​ഗാബയിൽ ഇന്ത്യയുടെ രക്ഷകനായി മാറി. 123 പന്തിൽ 7 ബൗണ്ടറിയും ഒരു സിക്സുമുൾപ്പെടെ 77 റൺസെടുത്താണ് താരം മടങ്ങിയത്. നഥാൻ ലിയോണാണ് താരത്തെ പുറത്താക്കിയത്. ആകാശ് ദീപ് (27), ജസ്പ്രീത് ബുമ്ര (10) എന്നിവരാണ് ക്രീസിൽ. മുൻനിരയും മധ്യനിരയും താളം കണ്ടെത്താൻ പാടുപ്പെട്ട പിച്ചിൽ വാലറ്റത്ത് ഇരുവരും നടത്തിയ ചെറുത്ത് നിൽപ്പാണ് ഇന്ത്യയെ ഫോളോ ഓൺ ഭീഷണി മറികടക്കാൻ സഹായിച്ചത്.

ALSO READ: കളിക്കാനറിയില്ലെങ്കിൽ നിർത്തി പോടെ..! ​ഗാബയിലും നിരാശപ്പെടുത്തി രോഹിത്, സൈബറാക്രമണവുമായി ആരാധകർ

നാല് വിക്കറ്റ് നഷ്ടത്തിൽ 51 റൺസെന്ന നിലയിൽ മൂന്നാംദിനം കളിയവസാനിപ്പിച്ച ഇന്ത്യക്ക്, ആദ്യം നഷ്ടമായത് രോഹിത് ശർമ്മയുടെ വിക്കറ്റാണ്. 10 റൺസുമായി ഇന്ത്യൻ നായകനെ മടക്കിയത് പാറ്റ് കമിൻസാണ്. പിന്നാലെ രാഹുലും ജഡേജയും ചേർന്നാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 67 റൺസാണ് ഇന്നിം​ഗ്സിലേക്ക് സംഭാവന ചെയ്തത്.

യശ്വസി ജയ്സ്വാൾ(4), ശുഭ്മാൻ ​ഗിൽ(1), വിരാട് കോലി(3), ഋഷഭ് പന്ത് (9) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്നലെ നഷ്ടമായത്. 44 റൺസിനിടെയാണ് മുൻനിര അപ്പാടെ തകർന്നത്. നിതീഷ്‌ കുമാർ റെഡ്ഡി (16), മുഹമ്മദ് സിറാജ് (1) എന്നിവരുടെ വിക്കറ്റും ഇന്ന് നഷ്ടമായി. ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിൻസ് നാല് വിക്കറ്റും, മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റും വീഴ്ത്തി. ജോഷ് ഹേസൽവുഡ്, നഥാൻ ലിയോൺ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ഓസ്ട്രേലിയ ആദ്യ ഇന്നിം​ഗ്സിൽ 445 റൺസിന് പുറത്തായിരുന്നു. ട്രാവിസ് ഹെഡിന്റെയും (152) സ്റ്റീവ് സ്മിത്തിന്റെയും (101) വെടിക്കെട്ട് പ്രകടനമാണ് ഓസീസ് ഇന്നിം​ഗ്സിന് ശക്തിപകർന്നത്. ഇന്ത്യക്കായി ആറ് വിക്കറ്റുമായി ജസ്പ്രീത് ബുമ്ര തിളങ്ങി.