5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IND vs NZ : തോറ്റാൽ പതിറ്റാണ്ടുകൾ നീളുന്ന നാണക്കേട്; ഇന്ത്യക്ക് ഇന്ന് നിർണായക ദിവസം

IND vs NZ India Is Trying To Avoid Clean Sweep : ന്യൂസീലൻഡിനെതിരെ പരമ്പര തൂത്തുവാരൽ ഒഴിവാക്കാൻ ഇന്ത്യ ഇന്ന് ഇറങ്ങുന്നു. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ അവസാന ദിവസാവാൻ സാധ്യതയുള്ള ഇന്ന് ഇന്ത്യക്ക് വളരെ നിർണായകമാണ്.

IND vs NZ : തോറ്റാൽ പതിറ്റാണ്ടുകൾ നീളുന്ന നാണക്കേട്; ഇന്ത്യക്ക് ഇന്ന് നിർണായക ദിവസം
ഇന്ത്യൻ ക്രിക്കറ്റ് ടീം (Image Credits – PTI)
abdul-basithtv9-com
Abdul Basith | Published: 03 Nov 2024 07:58 AM

ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കിന്ന് നിർണായക ദിവസം. പരമ്പര തൂത്തുവാരൽ ഒഴിവാക്കാനുള്ള ഇന്ത്യയുടെ അവസാന അവസരമാണ് ഇന്ന്. രണ്ടാം ഇന്നിംഗ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എന്ന നിലയിലാണ് മൂന്നാം ദിവസം ന്യൂസീലൻഡ് ഇന്നിംഗ്സ് ആരംഭിക്കുക. ന്യൂസീലൻഡിനെ എത്രയും വേഗം മടക്കി കളി വിജയിക്കുക എന്നതാവും ഇന്ത്യയുടെ ലക്ഷ്യം. കളി വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയ നാണക്കേടാണ് രോഹിതിനെയും സംഘത്തെയും കാത്തിരിക്കുന്നത്.

രണ്ടാം ഇന്നിംഗ്സിൽ നിലവിൽ ന്യൂസീലൻഡിൻ്റെ ലീഡ് 143 റൺസ് ആണ്. ഇത് എത്ര വർധിക്കും എന്നതിനനുസരിച്ചാവും ഇന്ത്യയുടെ ജയസാധ്യതകൾ. വാംഖഡെയിൽ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചിൽ അജാസ് പട്ടേൽ മികച്ച ഫോമിലാണ്. ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേടിയ അജാസിനൊപ്പം ഇഷ് സോധി, പാർട്ട് ടൈം സ്പിന്നർമാരായ ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര എന്നിവരൊക്കെ ഇന്ത്യയ്ക്ക് ഭീഷണിയാവും. 12 വർഷത്തിനിടെ സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര അടിയറവച്ചെന്ന നാണക്കേടിൽ നിൽക്കുന്ന ഇന്ത്യക്ക് ഈ കളി തോറ്റാൽ അത് പതിറ്റാണ്ടുകൾ നീണ്ട മറ്റൊരു നാണക്കേടാവും.

Also Read : Shreyas Iyer: 30 കോടി ചോദിച്ചു, കിട്ടില്ലെന്നായപ്പോൾ ടീം വിട്ടു! ശ്രേയസ് അയ്യർക്കെതിരെ വെളിപ്പെടുത്തലുമായി കൊൽക്കത്ത സിഇഒ

ഇന്ത്യയിൽ ഇന്ത്യക്കെതിരെ ഒരു ടെസ്റ്റ് പരമ്പര അവസാനമായി തൂത്തുവാരിയത് 2000ലായിരുന്നു. അന്ന് ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്കെതിരെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരി. ഇന്ത്യയെ നയിച്ചത് സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ. ഹാൻസി ക്രോണ്യയാണ് ദക്ഷിണാഫ്രിക്കയെ നയിച്ചത്. സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ മൂന്നോ അതിലധികമോ മത്സരങ്ങൾ അവസാനമായി ഇന്ത്യ തോറ്റത് 1983ലായിരുന്നു. അക്കൊല്ലത്തെ ലോകകപ്പ് ജേതാക്കളായ ഇന്ത്യ ഫൈനലിലെ എതിരാളികളായ വെസ്റ്റ് ഇൻഡീസിനെതിരെ ആറ് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 3-0ന് അടിയറ വച്ചു. വിവിയൻ റിച്ചാർഡ്സിൻ്റെ നേതൃത്വത്തിലുള്ള വെസ്റ്റ് ഇൻഡീസ് മൂന്ന് കളി ജയിച്ചപ്പോൾ മൂന്ന് കളി സമനിലയായി. കപിൽ ദേവാണ് ഇന്ത്യയെ നയിച്ചത്.

ഒരു ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ടത് അഞ്ച് തവണയാണ്. 83 കൂടാതെ 1958, 1974 എന്നീ വർഷങ്ങളിലും വെസ്റ്റ് ഇൻഡീസ് ഈ നേട്ടത്തിലെത്തി. ഓസ്ട്രേലിയ (1969), ഇംഗ്ലണ്ട് (1976) എന്നീ ടീമുകളും ഇന്ത്യയിൽ മൂന്ന് ടെസ്റ്റ് ജയിച്ചിട്ടുണ്ട്.

Latest News