5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India vs England: ബാറ്റിംഗിലും ബൗളിംഗിലും അഭിഷേക് ശർമ്മ; അഞ്ചാം ടി20യിൽ പടുകൂറ്റൻ വിജയവുമായി ഇന്ത്യ

India Win Against England: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിൽ പടുകൂറ്റൻ വിജയവുമായി ഇന്ത്യ. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ അഭിഷേക് ശർമ്മയാണ് ഇന്ത്യക്ക് കൂറ്റൻ വിജയമൊരുക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി.

India vs England: ബാറ്റിംഗിലും ബൗളിംഗിലും അഭിഷേക് ശർമ്മ; അഞ്ചാം ടി20യിൽ പടുകൂറ്റൻ വിജയവുമായി ഇന്ത്യ
അഭിഷേക് ശർമ്മImage Credit source: PTI
abdul-basith
Abdul Basith | Updated On: 02 Feb 2025 22:17 PM

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിൽ ഇന്ത്യക്ക് കൂറ്റൻ ജയം. 150 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 247 റൺസെന്ന പടുകൂറ്റൻ സ്കോറിലെത്തിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 10.3 ഓവറിൽ 97 റൺസിന് ഓളൗട്ടായി. ബാറ്റിംഗിലും (54 പന്തിൽ 135) ബൗളിംഗിലും (രണ്ട് വിക്കറ്റ്) തിളങ്ങിയ അഭിഷേക് ശർമ്മയാണ് കളിയിലെ താരം. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി.

ആദ്യ പന്തിൽ തന്നെ സിക്സറടിച്ചാണ് ഇന്ത്യ ഇന്നിംഗ്സ് ആരംഭിച്ചത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെ ജോഫ്ര ആർച്ചറിന് മുന്നിൽ വീണ മലയാളി താരം സഞ്ജു സാംസൺ ആദ്യ പന്തിലെ സിക്സടക്കം ആ ഓവറിൽ രണ്ട് സിക്സും ഒരു ബൗണ്ടറിയും സഹിതം 16 റൺസ് നേടി. തൊട്ടടുത്ത ഓവറിൽ ഇതേ സ്കോറിന് മാർക്ക് വുഡിൻ്റെ പന്തിൽ സഞ്ജു മടങ്ങി. സഞ്ജു മടങ്ങിയതോടെ ആക്രമണ മൂഡിലേക്ക് മാറിയ അഭിഷേക് ശർമ്മ അനായാസം ബൗണ്ടറികൾ കണ്ടെത്തി. മൂന്നാം നമ്പറിൽ തിലക് വർമ്മയും കൂറ്റൻ ഷോട്ടുകൾ കണ്ടെത്തിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. രണ്ടാം വിക്കറ്റിൽ അഭിഷേക് ശർമ്മയും തിലക് വർമ്മയും ചേർന്ന് 115 റൺസിൻ്റെ വമ്പൻ കൂട്ടുകെട്ടാണ് ഒരുക്കിയത്. ഇതിൽ തിലക് വർമ്മയുടെ സ്കോർ 15 പന്തിൽ 24 വെറും 24 റൺസായിരുന്നു. കേവലം 17 പന്തിൽ അഭിഷേക് ശർമ്മ ഫിഫ്റ്റി തികച്ചു.

തിലക് വർമ്മയ്ക്ക് പിന്നാലെയെത്തിയ സൂര്യകുമാർ യാദവ് (2) വേഗം പുറത്തായി. എന്നാൽ, അഞ്ചാം നമ്പറിലെത്തിയ ശിവം ദുബെ അഭിഷേക് ശർമ്മയ്ക്ക് തകർപ്പൻ കൂട്ടായി. സഖ്യം നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 37 റൺസ്. ഇതിനിടെ കേവലം 37 പന്തിൽ അഭിഷേക് ശർമ്മ ഫിഫ്റ്റി തികച്ചു. വൈകാതെ 13 പന്തിൽ 30 റൺസെടുത്ത ശിവം ദുബെ പുറത്തായെങ്കിലും അഭിഷേക് ശർമ്മ തകർപ്പൻ പ്രകടനം തുടർന്നു. ഏഴാം വിക്കറ്റായാണ് താരം മടങ്ങിയത്. ദുബെയ്ക്ക് ശേഷം വന്നവർക്കൊന്നും ഇന്ത്യൻ സ്കോറിലേക്ക് കാര്യമായ സംഭാവന നൽകാനായില്ല.

Also Read: India vs England: കൊതിപ്പിച്ച് കടന്നുകളഞ്ഞല്ലോ; ആർച്ചറിനെതിരെ രക്ഷപ്പെട്ട് വുഡിന് മുന്നിൽ വീണ് സഞ്ജു

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് നിലയുറപ്പിക്കാനായില്ല. 23 പന്തിൽ 55 റൺസ് നേടിയ ഫിൽ സാൾട്ട് ഒഴികെ ബാക്കിയാർക്കും കാര്യമായ സംഭാവന നൽകാൻ സാധിച്ചതുമില്ല. സാൾട്ടിനെക്കൂടാതെ ഇരട്ടയക്കത്തിലെത്തിയത് ജേക്കബ് ബെഥൽ (10) മാത്രമാണ്. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ശിവം ദുബെ, വരുൺ ചക്രവർത്തി, അഭിഷേക് ശർമ്മ എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. രവി ബിഷ്ണോയ്ക്ക് ഒരു വിക്കറ്റുണ്ട്.

പരമ്പരയിലുടനീളം തകർപ്പൻ പ്രകടനമാണ് ഇന്ത്യ നടത്തിയത്. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം മത്സരത്തിൽ ഇന്ത്യ വിജയിച്ചത് രണ്ട് വിക്കറ്റിന്. ചെന്നൈ എംഎ ചിദംബരം സ്റ്റേഡീയത്തിലായിരുന്നു കളി. രാജ്കോട്ടിൽ നടന്ന മൂന്നാം മത്സരത്തിൽ 26 റൺസിന് വിജയിച്ച് ഇംഗ്ലണ്ട് തിരികെവന്നു. പൂനെയിലെ നാലാം മത്സരത്തിൽ 15 റൺസിന് വിജയിച്ച ഇന്ത്യ പരമ്പര നേടുകയായിരുന്നു.