IND vs BAN : മഴ കൊണ്ടുപോയ മത്സരമാണ് ഒരു ദിവസം കൊണ്ട് തിരിച്ചുപിടിച്ചത്; കാൻപൂരിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

India vs Bangladesh Kanpur Test : ജയത്തോടെ 2-0ത്തിന് ഇന്ത്യ പരമ്പര സ്വന്തമാക്കി. കൂടാതെ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത ഇന്ത്യ ഏകദേശം ഉറപ്പിച്ചു കഴിഞ്ഞു

IND vs BAN : മഴ കൊണ്ടുപോയ മത്സരമാണ് ഒരു ദിവസം കൊണ്ട് തിരിച്ചുപിടിച്ചത്; കാൻപൂരിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

Team India, Kanpur Test (Image Courtesy : PTI)

Published: 

01 Oct 2024 15:34 PM

കാൻപൂർ : ബംഗ്ലേദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് (India vs Bangladesh) ഏഴ് വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്സിൽ 146 റൺസിന് പുറത്തായ ബംഗ്ലാദേശിന് ഇന്ത്യക്കെതിരെ 95 റൺസ് വിജയലക്ഷ്യം മാത്രമെ ഉയർത്താൻ സാധിച്ചുള്ളൂ. മത്സരത്തിൻ്റെ അവസാന ദിനത്തിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനയാസം വിജയലക്ഷ്യം മറികടന്നു. ജയത്തോടെ ഇന്ത്യ 2-0ത്തിന് പരമ്പര സ്വന്തമാക്കി. കൂടാതെ 2025 ജൂണിൽ ലോർഡ്സിൽ വെച്ച് നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള യോഗ്യത ഏകദേശം ഉറപ്പിച്ചു. ഈ മാസം നടക്കാനിരിക്കുന്ന ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പര സ്വന്തമാക്കിയാൽ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനൽ യോഗ്യത 100 ശതമാനം ഉറപ്പിക്കാനാകും.

27ന് രണ്ട് എന്ന നിലയിലാണ് ബംഗ്ലാദേശ് കാൻപൂരിലെ അവസാന ദിനത്തിൽ ഇറങ്ങിയത്. ഏത് വിധത്തിലും ഉച്ചയ്ക്ക് ഊണിന് പിരിയുന്നതിന് മുമ്പ് കടുവകളെ കൂട്ടിൽ കയറ്റുക എന്ന ലക്ഷ്യത്തോടെയാണ് രോഹിത് ശർമയും സംഘവും ഇന്നിറങ്ങിയത്. പരമാവധി 150 റൺസ് വരെ ലീഡ് ഉയർത്താനെ ബംഗ്ലാദേശിനെ അനുവദിക്കാവൂ എന്ന ലക്ഷ്യവും ഇന്ത്യൻ ബോ മുന്നിലുണ്ടായിരുന്നു. ഇന്ത്യൻ ബോളിങ് ആക്രമണത്തിന് മുന്നിൽ ബംഗ്ലാദേശിന് രണ്ടാം ഇന്നിങ്സിലെ സ്കോർ ബോർഡ് 150 പോലും കടത്താൻ സാധിച്ചില്ല. മൂന്ന് വീതം വിക്കറ്റുകൾ നേടിയ ജസ്പ്രിത് ബുമ്രയും ആർ അശ്വിനും രവീന്ദ്ര ജഡേജയും ചേർന്നാണ് ബംഗ്ലാദേശിനെ തകർത്തത്. ആകാശ് ദീപാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്. ഇന്ത്യൻ ബോളിങ് ആക്രമണത്തിന് മുന്നിൽ അൽപ്പമെങ്കിലും പിടിച്ച് നിന്നത് അർധ സെഞ്ചുറി നേടിയ ഓപ്പണർ ഷാദ്മാൻ ഇസ്ലാമും സീനിയർ താരം മുഷ്ഫിഖുർ റഹീമും മാത്രമാണ്.

ALSO READ : Sachin Tendulkar: ബാറ്റ് വീണ്ടും കയ്യിലെടുക്കാൻ മാസ്റ്റർ ബ്ലാസ്റ്റർ; സച്ചിൻ ടെൻഡുൽക്കർ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു

95 റൺസ് വിജയലക്ഷ്യം സമയമെടുത്ത ലാഘവത്തോടെ മറികടക്കാനായിരുന്നില്ല ഇന്ത്യയുടെ പദ്ധതി. പരമാവധി ചായയ്ക്ക് പിരിയുന്നതിന് മുമ്പ് ലക്ഷ്യം കണ്ടെത്തുകയായിരുന്നു ഇന്ത്യ. ഒന്നാം ഇന്നിങ്സി പോലെ ട്വൻ്റി20 ശൈലിയിൽ ബാറ്റ് വീശി യശ്വസ്വി ജയ്സ്വാൾ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇരു ഇന്നിങ്സിലും അർധസെഞ്ചുറി നേടിയ ജയ്സ്വാൾ തന്നെയാണ് കളിയിലെ താരം. ജയത്തിന് തൊട്ടരികെ വെച്ച് ഇന്ത്യൻ ഓപ്പണർക്ക് വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. വെറും 17 ഓവറിലാണ് ഇന്ത്യ ലക്ഷ്യം കണ്ടെത്തിയത്.

മത്സരത്തിൻ്റെ ആദ്യ മൂന്ന് ദിവസം ആകെ പിറന്നത് 35 ഓവറുകൾ മാത്രമായിരുന്നു. നിർണായകമായ നാലാം ദിനത്തിലാണ് ഇന്ത്യ കാൻപൂരിനെ ഉണർത്തിയത്. ആദ്യം ബാറ്റ് ചെയ്ത സന്ദർശകരെ നാലാം ദിനത്തിൽ 233ന് പുറത്താക്കിയ ഇന്ത്യ അതേദിവസം 59 റൺസിൻ്റെ ലീഡ് ഉയർത്തുകയും ചെയ്തു. സമനില ആകുമെന്ന് പ്രതീക്ഷിച്ചിരുന്ന സന്ദർശകരെ ബാസ് ബോളിനെക്കാളും അഗ്രസീവായ ബാറ്റിങ് പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. അക്ഷരാർഥത്തിൽ ഒരു ദിവസം കൊണ്ട് സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരം രോഹിത്തും സംഘവും തിരികെ പിടിച്ചെടുക്കുകയായിരുന്നു. ഒരു സെഞ്ചുറിയും 11 വിക്കറ്റുകളും സ്വന്തമാക്കിയ അശ്വിനാണ് പരമ്പരയിലെ താരം.

ടെസ്റ്റിന് പിന്നാലെ ഇന്ത്യക്ക് ബംഗ്ലാദേശുമായി മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയുണ്ട്. ഒക്ടോബർ ആറാം തീയതിയാണ് ടി20 പരമ്പരയ്ക്ക് തുടക്കമാകുക. ഗ്വാളിയോർ, ഡൽഹി, ഹൈദരാബാദ് എന്നിവടങ്ങളിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ സ്ക്വാഡിൽ ഇടം നേടിട്ടുണ്ട്. ഇന്ത്യൻ ടീമിൻ്റെ പ്രധാന വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജു സ്ക്വാഡിൽ ഇടം നേടിയിരിക്കുന്നത്. സൂര്യകുമാർ യാദവാണ് ഇന്ത്യൻ ടീമിനെ നയിക്കുക.

ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ സ്ക്വാഡ്

നിതീഷ് കുമാർ റെഡ്ഡി, റിങ്കു സിങ്, സൂര്യകുമാർ യാദവ്, അഭിഷേക് ശർമ, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, ശിവം ദൂബെ, വാഷിങ്ടൺ സുന്ദർ, ജിതേഷ് ശർമ, സഞ്ജു സാംസൺ, അർഷ്ദീപ് സിങ്, ഹർഷിത് റാണ, മയാങ്ക് യാദവ്, രവി ബിഷ്നോയി, വരുൺ ചക്രവർത്തി

Related Stories
IND vs AUS : ഹാവൂ നാണംകെട്ടില്ല! ജയ്സ്വാളും മലയാളി താരവും ഡക്ക്, എന്ത് ചെയ്യണമെന്നറിയാതെ കോലി; പെർത്തിൽ ഇന്ത്യ 150ന് പുറത്ത്
Border Gavaskar Trophy : ഓസീസ് പരീക്ഷണത്തിന് അരങ്ങുണരുന്നു; ആദ്യ ടെസ്റ്റിൽ ജഡേജ കളിച്ചേക്കില്ല
IPL 2025 Retained Players: 23 പേർക്കായി സ്ഥലം ഒഴിച്ചിട്ട് പഞ്ചാബ്; 19 പേർക്കായി ഒരുങ്ങി രാജസ്ഥാൻ: ഓരോ ടീമുകൾക്കും എത്ര പേരെ വീതം വാങ്ങാം?
IPL Auction 2025 : ‘ഭാവി അറിയാൻ സാറിനെ സമീപിക്കുക’; സഞ്ജയ് മഞ്ജരേക്കറിന് മറുപടിയുമായി മുഹമ്മദ് ഷമി
Border – Gavaskar Trophy : പെർത്തിൽ ഒരുങ്ങുന്നത് പേസും ബൗൺസുമുള്ള ഫാസ്റ്റ് ബൗളിംഗ് പിച്ച്; ഇന്ത്യൻ ബാറ്റർമാരുടെ മുട്ടിടിയ്ക്കുമോ?
India- Australia Test: ഇന്ത്യൻ ടീമിൽ വീണ്ടും പരിക്ക്; പകരക്കാരൻ ആർസിബി താരം
ഷിയാസ് കരീം വിവാഹിതനാകുന്നു; സേവ് ദ ഡേറ്റ് ചിത്രം വൈറൽ
ശ്വാസകോശം സംരക്ഷിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ
ദിവസവും ഓരോ ആപ്പിൾ കഴിക്കാം; ഗുണങ്ങൾ ഏറെ
മുഖക്കുരു മാറാൻ ഐസ് മാത്രം മതി