5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IND vs AUS : ‘ട്രാവിസ് ഹെഡിനെതിരെ എങ്ങനെ പന്തെറിയണമെന്നോ ഫീൽഡ് സെറ്റ് ചെയ്യണമെന്നോ എനിക്കറിയില്ല’; സ്വന്തം ടീമിലായത് ഭാഗ്യമെന്ന് കമ്മിൻസ്

IND vs AUS Pat Cummins : ട്രാവിസ് ഹെഡിനെതിരെ എങ്ങനെ പന്തെറിയണമെന്നോ ഫീൽഡ് സെറ്റ് ചെയ്യണമെന്നോ തനിക്കറിയില്ലെന്ന് പാറ്റ് കമ്മിൻസ്. ഹെഡ് തൻ്റെ ടീമിൽ കളിക്കുന്നത് ഭാഗ്യമാണെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

IND vs AUS : ‘ട്രാവിസ് ഹെഡിനെതിരെ എങ്ങനെ പന്തെറിയണമെന്നോ ഫീൽഡ് സെറ്റ് ചെയ്യണമെന്നോ എനിക്കറിയില്ല’; സ്വന്തം ടീമിലായത് ഭാഗ്യമെന്ന് കമ്മിൻസ്
പാറ്റ് കമ്മിൻസ് (Image Credits - Paul Kane/Getty Images)
abdul-basith
Abdul Basith | Published: 08 Dec 2024 22:39 PM

ട്രാവിസ് ഹെഡ് തൻ്റെ ടീമിലായത് ഭാഗ്യമെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ഹെഡിനെതിരെ എങ്ങനെ പന്തെറിയണമെന്നോ ഫീൽഡ് സെറ്റ് ചെയ്യണമെന്നോ തനിക്ക് അറിയില്ലെന്നും കമ്മിൻസ് രണ്ടാം ടെസ്റ്റിലെ തകർപ്പൻ വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ടാം ടെസ്റ്റിൽ ട്രാവിസ് ഹെഡ് ആയിരുന്നു കളിയിലെ താരം. ആദ്യ ഇന്നിംഗ്സിൽ 141 പന്തുകൾ നേരിട്ട് 140 റൺസ് നേടിയ ട്രാവിസ് ഹെഡിൻ്റെ പ്രകടനമാണ് മത്സരത്തിൽ ഓസീസിന് ജയം സമ്മാനിച്ചത്.

“ഹെഡ് നമ്മുടെ ടീമിലായത് ഭാഗ്യമാണ്. കാരണം, ഒരു ക്യാപ്റ്റനെന്ന നിലയിൽ അവനെതിരെ എങ്ങനെ പന്തെറിയണമെന്നോ ഫീൽഡ് സെറ്റ് ചെയ്യണമെന്നോ എനിക്കറിയില്ല. അവൻ ഇന്ത്യൻ ടീമിൻ്റെ കൈകളിൽ നിന്ന് കളി തട്ടിയെടുത്തു. വിവിധ ഫോർമാറ്റുകളിൽ പലതവണയായി ഹെഡ് ഈ പ്രകടനം ആവർത്തിച്ചിട്ടുണ്ട്. അവൻ തകർപ്പൻ പ്രകടനങ്ങളാണ് നടത്തുന്നത്.”- കമ്മിൻസ് പറഞ്ഞു.

“നല്ല ഒരു ആഴ്ച. പരമ്പര സമനിലയാക്കിയതിൽ സന്തോഷം. ഈ ആഴ്ച നമ്മൾ നമ്മുടെ മികച്ച പ്രകടനത്തിലേക്ക് തിരികെയെത്തി. ഞാൻ ഓർമിക്കുന്ന, മികച്ച ക്രിക്കറ്റ് കളിക്കുന്ന ടീമായി മാറി. അത് വലിയ സംതൃപ്തി നൽകുന്നതാണ്. ഞാൻ വലിയ ആവേശത്തിലായിരുന്നു. കളിയുടെ നില പരിഗണിക്കുമ്പോൾ ചില വലിയ വിക്കറ്റുകൾ നേടാനായി. പിങ്ക് പന്തിൽ തെറ്റുകൾക്ക് വലിയ അവസരങ്ങൾ ലഭിക്കില്ല.”- കമ്മിൻസ് കൂട്ടിച്ചേർത്തു.

Also Read : Ind vs Aus : മൈറ്റി ഓസീസ് റിട്ടേൺസ്‌, അഡ്‌ലെയ്ഡിൽ ഇന്ത്യ അടപടലം ! തോറ്റത് 10 വിക്കറ്റിന്‌

ഹേസൽവുഡിൻ്റെ അഭാവത്തിൽ ടീമിലെത്തിയ സ്കോട്ട് ബോളണ്ട് നടത്തിയ പ്രകടനം വളരെ മികച്ചതായിരുന്നു എന്നും കമ്മിൻസ് പറഞ്ഞു. നമുക്ക് ആവശ്യത്തിന് ബൗളർമാരുണ്ടോ എന്ന സംശയം ചിലർക്കുണ്ടായിരുന്നു. ആദ്യ ദിനം വലിയ ബുദ്ധിമുട്ടായിരുന്നു. 40 ഡിഗ്രിയോടടുത്തായിരുന്നു താപനില. അതുകൊണ്ട് തന്നെ ബൗളർമാരെ നിരന്തരം റൊട്ടേറ്റ് ചെയ്യേണ്ടിവന്നു. മികച്ച പ്രകടനങ്ങളാണ് അവർ നടത്തിയത്. ലിയോണ് പന്തെറിയേണ്ടതായിപ്പോലും വന്നില്ല. ഒരു ക്യാപ്റ്റനെന്ന നിലയിൽ തന്നെ ഏറെ സന്തോഷിപ്പിക്കുന്നതാണത്. ഗാബ ടെസ്റ്റിൽ ഹേസൽവുഡ് തിരികെയെത്തും എന്ന് ആത്മവിശ്വാസമുണ്ട്. വരുന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇക്കാര്യം കൃത്യമായി അറിയാനാവും. ഹേസൽവുഡ് വരുമ്പോൾ ആർക്കെങ്കിലും പുറത്തുപോകേണ്ടിവരുന്നത് നിർഭാഗ്യമാണ്.

അഡലെയ്ഡ് ടെസ്റ്റിൽ 10 വിക്കറ്റിൻ്റെ ആധികാരിക വിജയമാണ് ഓസ്ട്രേലിയ കുറിച്ചത്. ആദ്യ ഇന്നിംഗ്സിൽ 180 റൺസിന് ഓൾഔട്ടായ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 175 റൺസെടുക്കുന്നതിനിടെ മുട്ടുമടക്കി. ഓസ്ട്രേലിയ ആവട്ടെ ആദ്യ ഇന്നിംഗ്സിൽ തന്നെ 337 റൺസ് നേടി മത്സരത്തിൽ വ്യക്തമായ ആധിപത്യം നേടിയിരുന്നു. രണ്ടാം ഇന്നിംഗ്സിലെ 19 റൺസ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയ മറികടക്കുകയും ചെയ്തു. മത്സരത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. അടുത്ത മൂന്ന് കളിയും ജയിച്ചെങ്കിൽ മാത്രമേ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ സാധിക്കൂ.

പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയിച്ചിരുന്നു. അഡലെയ്ഡിൽ ഓസ്ട്രേലിയ വിജയിച്ചതോടെ പരമ്പരയിൽ രണ്ട് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിക്കുകയാണ്. ഈ മാസം 14ന് ഗാബയിലാണ് പരമ്പരയിലെ മൂന്നാം മത്സരം.