5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IND vs AUS: ​ഗാബയിൽ ഇന്ത്യ- ഓസീസ് മൂന്നാം ടെസ്റ്റ്, മഴ വെല്ലുവിളി ഉയർത്തുമെന്ന് കാലാവസ്ഥാ പ്രവചനം

IND vs AUS Gabba Test: മൂന്ന് വർഷം മുമ്പ് ഓസീസിനെതിരായ പരമ്പരയിൽ ഇന്ത്യ മിന്നും ജയം സമ്മാനിച്ച മണ്ണാണ് ​ഗാബയിലേത്. 1988 മുതൽ ഗാബയിൽ തോൽവി അറിയാതിരുന്ന ഓസീസ് കോട്ട ഇന്ത്യ തകർത്തത് 2021-ൽ ആയിരുന്നു.

IND vs AUS: ​ഗാബയിൽ ഇന്ത്യ- ഓസീസ് മൂന്നാം ടെസ്റ്റ്, മഴ വെല്ലുവിളി ഉയർത്തുമെന്ന് കാലാവസ്ഥാ പ്രവചനം
Team India (Image Credits: PTI)
athira-ajithkumar
Athira CA | Published: 14 Dec 2024 05:24 AM

ബ്രിസ്ബെയ്ൻ: പെർത്ത് ടെസ്റ്റിൽ ഇന്ത്യ ആ​ഗ്രഹിച്ചിരുന്ന വിജയം, അഡ്ലെയ്ഡിൽ ഓർക്കാൻ പോലും ആ​ഗ്രഹിക്കാത്ത തോൽവി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ നിർണ്ണയിക്കുക ഇനിയുള്ള മൂന്ന് ടെസ്റ്റുകളാണ്. അഡ്ലെയ്ഡിലെ 10 വിക്കറ്റിൽ തോൽവിയിൽ നിന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ സ്വപ്നം കാണുന്ന ടീം ഇന്ത്യക്ക് ഇന്ന് ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ മൂന്നാം മത്സരം. ബ്രിസ്ബെയ്നിലെ ​ഗാബ സ്റ്റേഡിയത്തിൽ രാവിലെ 6 മുതലാണ് മത്സരം.

സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിലും ജിയോ സിനിമയിലും ഹോട്ട്സ്റ്റാറിലും ആരാധകർക്ക് മത്സരം തത്സമയം കാണാം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ സാധ്യത സജീവമാക്കണമെങ്കിൽ രോഹിത്തിനും സംഘത്തിനും ​ഗാബയിൽ ജയിച്ചേ മതിയാവൂ. മൂന്ന് വർഷം മുമ്പ് ഓസീസിനെതിരായ പരമ്പരയിൽ ഇന്ത്യ മിന്നും ജയം സമ്മാനിച്ച മണ്ണാണ് ​ഗാബയിലേത്. 1988 മുതൽ ഗാബയിൽ തോൽവി അറിയാതിരുന്ന ഓസീസ് കോട്ട ഇന്ത്യ തകർത്തത് 2021-ൽ ആയിരുന്നു.

കാലാവസ്ഥാ പ്രവചനം
കഴിഞ്ഞ ദിവസങ്ങളിലെല്ലാം ബ്രിസ്ബെയ്നിൽ കനത്തമഴയാണ് പെയ്തത്. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് ആരംഭിക്കുന്ന ഇന്ന് മുതൽ തുടർന്നുള്ള അ‍ഞ്ച് ദിവസവും കനത്തമഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ​ഗാബ ടെസ്റ്റിന്റെ ആദ്യദിനമായ ഇന്ന് 88 ശതമാനം മഴപെയ്യാനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. മഴയെ തുടർന്ന് ആദ്യ ദിനം കളിതടസ്സപ്പെടാനുള്ള സാധ്യതയുമുണ്ട്. അതേസമയം, അഡ്ലെയ്ഡ് ടെസ്റ്റിൽ പരിക്ക് മൂലം പുറത്തിരുന്ന സ്റ്റാർ പേസർ ജോഷ് ഹേസൽവുഡ് ഓസീസ് പ്ലേയിം​ഗ് ഇലവനിലേക്ക് തിരിച്ചെത്തി.

​ഗാബ ടെസ്റ്റിനുള്ള ഓസീസ് ടീം
നഥാൻ മക്‌സ്വീനി, ഉസ്മാൻ ഖവാജ, മാർനസ് ലെബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്‌സ് ക്യാരി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്.

​ഗാബ ടെസ്റ്റിനുള്ള ടീം ഇന്ത്യയുടെ സാധ്യത ഇലവൻ ‌‌
യശസ്വി ജയ്സ്വാൾ, രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ​ഗിൽ, വിരാട് കോലി, കെഎൽ രാഹുൽ, ഋഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, വാഷിം​ഗ്ടൺ സുന്ദർ, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ
മറ്റ് ടീമുകളെ ആശ്രയിക്കാതെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ കളിക്കണമെങ്കിൽ വരുന്ന മൂന്ന് മത്സരങ്ങളും ജയിക്കേണ്ടതുണ്ട്. അവശേഷിക്കുന്ന മൂന്നിൽ രണ്ടെണ്ണം ജയിക്കുകയും ഒരെണ്ണം തോൽക്കുകയും ചെയ്താലും ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ കളിക്കാം. ഈ രീതിയിലാണ് ഇന്ത്യയുടെ മത്സരഫലമെങ്കിൽ തുടർച്ചയായ മൂന്നാം തവണയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലിലേക്ക് ടീം ഇന്ത്യ യോ​ഗ്യത നേടുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയൻറ് പട്ടികയിൽ ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. നിലവിൽ ഓസ്ട്രേലിയ രണ്ടാമതും ഇന്ത്യ മൂന്നാമതുമാണ്. ഇന്ത്യക്കെതിരായ പരമ്പര കഴിഞ്ഞാൽ ഓസ്ട്രേലിയക്ക് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര ബാക്കിയുണ്ട്. ഇന്ത്യയുടെ അവസാന പരമ്പരയാണ് ബോർഡർ ​ഗവാസ്കർ ട്രോഫി.