Yashasvi Jaiswal: പെര്‍ത്തില്‍ കങ്കാരു മര്‍ദ്ദനം, സെഞ്ചുറിക്കൊപ്പം റെക്കോഡുകളും തൂക്കി യശ്വസി ജയ്‌സ്വാള്‍

ind vs aus bgt yashasvi jaiswal: ഓസീസ് പേസ് വമ്പിന് തട്ടുപൊളിപ്പന്‍ ബാറ്റിങിലൂടെ മറുപടി നല്‍കി കിടിലന്‍ സെഞ്ചുറിയുമായി യശ്വസി ജയ്‌സ്വാള്‍. 205 പന്തില്‍ എട്ട് ഫോറുകളുടെയും, മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് ജയ്‌സ്വാള്‍ സെഞ്ചുറി തികച്ചത്

Yashasvi Jaiswal: പെര്‍ത്തില്‍ കങ്കാരു മര്‍ദ്ദനം, സെഞ്ചുറിക്കൊപ്പം റെക്കോഡുകളും തൂക്കി യശ്വസി ജയ്‌സ്വാള്‍

yashasvi jaiswal (image credits: PTI)

Updated On: 

24 Nov 2024 12:40 PM

പെര്‍ത്ത്: ഓസീസ് പേസ് വമ്പിന് തട്ടുപൊളിപ്പന്‍ ബാറ്റിങിലൂടെ മറുപടി നല്‍കി കിടിലന്‍ സെഞ്ചുറിയുമായി യശ്വസി ജയ്‌സ്വാള്‍. 205 പന്തില്‍ എട്ട് ഫോറുകളുടെയും, മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് ജയ്‌സ്വാള്‍ സെഞ്ചുറി തികച്ചത്.

ഓസ്‌ട്രേലിയക്കെതിരെ ജയ്‌സ്വാള്‍ നേടുന്ന ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. രണ്ടാം ഇന്നിങ്‌സില്‍ 297 പന്തില്‍ 161 റണ്‍സ് എടുത്താണ് ജയ്‌സ്വാള്‍ പുറത്തായത്. മൂന്ന് സിക്‌സും, 15 ഫോറും അടങ്ങുന്നതായിരുന്നു പ്രകടനം. മിച്ചല്‍ മാര്‍ഷിന്റെ പന്തില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച് സമ്മാനിച്ച് താരം പുറത്തായി.

വാരിക്കൂട്ടി റെക്കോഡുകള്‍

പെർത്തിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഏഷ്യൻ താരമെന്ന റെക്കോഡ് ഇനി 22കാരനായ ജയ്‌സ്വാളിന് സ്വന്തം. സച്ചിന്‍ തെണ്ടുല്‍ക്കര്‍, ജാവേദ് മിയാന്‍ദാദ് എന്നിവരാണ് ഈ ലിസ്റ്റില്‍ ജയ്‌സ്വാളിന് മുന്നിലുള്ളത്. 18 വയസുള്ളപ്പോഴാണ് സച്ചിന്‍ പെര്‍ത്തില്‍ സെഞ്ചുറി നേടുന്നത്. മിയാന്‍ദാദ് 21-ാം വയസിലും.

ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഷ്യന്‍ ബാറ്റര്‍മാരുടെ പട്ടികയിലും ജയ്‌സ്വാള്‍ സ്ഥാനം കണ്ടെത്തി. സച്ചിൻ ടെണ്ടുൽക്കർ, ഋഷഭ് പന്ത്, ദത്തു ഫഡ്കർ, വിരാട് കോലി, കെ എൽ രാഹുൽ എന്നിവര്‍ക്ക് പിന്നിലായാണ് ഈ പട്ടികയില്‍ ജയ്‌സ്വാളുള്ളത്.

ഓസ്‌ട്രേലിയയിലെ കന്നി മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ ഇന്ത്യന്‍ ബാറ്റര്‍മാരുടെ എലൈറ്റ് ഗ്രൂപ്പിലും ഇനി ജയ്‌സ്വാളുണ്ട്. എംഎല്‍ ജയ്‌സിംഹ, സുനില്‍ ഗവാസ്‌കര്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കരസ്ഥമാക്കിയത്. മൂന്ന് പേരും മത്സരത്തിലെ രണ്ടാം ഇന്നിങ്‌സിലാണ് സെഞ്ചുറി നേടിയെന്നത് ശ്രദ്ധേയം.

2014-15 പരമ്പരയില്‍ സിഡ്‌നിയില്‍ കെ.എല്‍. രാഹുല്‍ സെഞ്ചുറി നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ഓപ്പണര്‍ ഓസ്‌ട്രേലിയയില്‍ സെഞ്ചുറി നേടുന്നത്.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇടംകൈയ്യന്‍ ഇന്ത്യന്‍ ഓപ്പണര്‍ എന്ന നേട്ടവും താരം സ്വന്തം പേരിനൊപ്പം ചേര്‍ത്തു. 2012ല്‍ സിഡ്‌നിയില്‍ ഗംഭീര്‍ നേടിയ 83 റണ്‍സായിരുന്നു ഇതിന് മുമ്പ് ഒരു ഇന്ത്യന്‍ ഇടംകൈയ്യന്‍ ഓപ്പണര്‍ ഓസ്‌ട്രേലിയയില്‍ സ്വന്തമാക്കിയ ഉയര്‍ന്ന സ്‌കോര്‍.

ഗൗതം ഗംഭീറിന്റെ 16 വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡ് ശനിയാഴ്ച ജയ്‌സ്വാള്‍ മറികടന്നിരുന്നു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ഇടംകൈയ്യന്‍ ബാറ്ററെന്ന ഗംഭീറിന്റെ നേട്ടമാണ് ഈ 22കാരന്‍ പഴങ്കഥയാക്കിയത്.

ടെസ്റ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ ന്യൂസിലന്‍ഡ് മുന്‍ താരം ബ്രണ്ടന്‍ മക്കല്ലത്തിന്റെ റെക്കോഡും ജയ്‌സ്വാള്‍ തകര്‍ത്തു. ഇതുവരെ 35 സിക്‌സറുകളാണ് 2024ല്‍ ജയ്‌സ്വാള്‍ പായിച്ചത്. 2014ല്‍ മക്കലം 33 സിക്‌സറുകള്‍ പറത്തിയിരുന്നു.

ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ്‌

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ഉയര്‍ന്ന ടെസ്റ്റ് പാര്‍ട്ണര്‍ഷിപ്പ് എന്ന റെക്കോഡ് ജയ്‌സ്വാളും കെ.എല്‍. രാഹുലും പടുത്തുയര്‍ത്തി. 61.5 ഓവറില്‍ 197 റണ്‍സാണ് ഈ സഖ്യം അടിച്ചുകൂട്ടിയത്. 176 പന്തില്‍ 77 റണ്‍സെടുത്ത രാഹുലിനെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കിയാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. സ്റ്റാര്‍ക്കിന്റെ പന്തില്‍ അലക്‌സ് ക്യാരി ക്യാച്ചെടുത്താണ് രാഹുല്‍ ഔട്ടായത്. സുനില്‍ ഗവാസ്‌കറും, ക്രിസ് ശ്രീകാന്തും 1986ല്‍ നേടിയ 191 റണ്‍സിന്റെ കൂട്ടുക്കെട്ടായിരുന്നു ഇതിന് മുമ്പുള്ള റെക്കോഡ്.

സ്ട്രോക്ക് തിരിച്ചറിയാനുള്ള ചില പ്രധാന ലക്ഷണങ്ങൾ
കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താൽ മതി
എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...