5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ind vs Aus : പിങ്ക് ബോളിൽ രക്ഷയില്ല; ഓസ്ട്രേലിയക്കെതിരെ ഇന്നിംഗ്സ് പരാജയം ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നു

Ind vs Aus BGT 2024 : പിങ്ക് ബോൾ ടെസ്റ്റിൽ പരാജയം ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നു. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിൽ നിന്ന് ഇനിയും 29 റൺസ് അകലെയാണ് ഇന്ത്യ. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ഇതിനകം അഞ്ച് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു.

Ind vs Aus : പിങ്ക് ബോളിൽ രക്ഷയില്ല; ഓസ്ട്രേലിയക്കെതിരെ ഇന്നിംഗ്സ് പരാജയം ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നു
abdul-basith
Abdul Basith | Published: 07 Dec 2024 17:34 PM

അഡലെയ്ഡ് ടെസ്റ്റിൽ ഇന്ത്യ പരാജയത്തിലേക്ക്. 157 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 128 റൺസെന്ന നിലയിലാണ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിൽ നിന്ന് ഇനിയും 29 റൺസ് അകലെയാണ് ഇന്ത്യ. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ പാറ്റ് കമ്മിൻസും സ്കോട്ട് ബോളണ്ടും ചേർന്നാണ് ഇന്ത്യൻ നിരയെ തകർത്തെറിഞ്ഞത്. 28 റൺസ് നേടി പുറത്താവാതെ നിൽക്കുന്ന ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ.

രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് കെഎൽ രാഹുലിനെയാണ് (7) ആദ്യം നഷ്ടമായത്. പാറ്റ് കമ്മിൻസിനായിരുന്നു വിക്കറ്റ്. ഫസ്റ്റ് ചേഞ്ചായി എത്തിയ സ്കോട്ട് ബോളണ്ട് ആദ്യ പന്തിൽ തന്നെയ് യശസ്വി ജയ്സ്വാളിന് (24) മടക്ക ടിക്കറ്റ് നൽകി. വിരാട് കോലിയും (11) ബോളണ്ടിന് മുന്നിൽ വീണു. ശുഭ്മൻ ഗില്ലിനെ (28) മിച്ചൽ സ്റ്റാർക്കും രോഹിത് ശർമ്മയെ (6) പാറ്റ് കമ്മിൻസും പുറത്താക്കിയതോടെ ഇന്ത്യ തകർന്നടിഞ്ഞു. ആറാം വിക്കറ്റിൽ ഇതുവരെ 23 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ഋഷഭ് പന്ത് – നിതീഷ് കുമാർ റെഡ്ഡി സഖ്യമാണ് ഇന്ത്യയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. നിതീഷ് കുമാർ 15 റൺസുമായി ക്രീസിലുണ്ട്.

Also Read : Ind vs Aus : വാലറ്റത്തെ വേഗം മടക്കിയെങ്കിലും ഇന്ത്യ ബാക്ക്ഫൂട്ടിൽ; ഓസ്ട്രേലിയയുടെ ലീഡ് 157 റൺസ്

ഇന്ത്യ മുന്നോട്ടുവച്ച 180 റൺസിന് മറുപടിയായി ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 337 റൺസിന് ഓൾഔട്ടായി. 140 റൺസ് നേടിയ ട്രാവിസ് ഹെഡ് ഓസീസിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ഇന്ത്യക്കായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും നാല് വിക്കറ്റ് വീതം വീഴ്ത്തി.

ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിൽ രണ്ടാം ദിനം ഇന്നിംഗ്സ് പുനരാരംഭിച്ച ഓസ്ട്രേലിയക്ക് ആദ്യ രണ്ട് വിക്കറ്റുകൾ വേഗം നഷ്ടമായി. നഥാൻ മക്സ്വീനി (39), സ്റ്റീവ് സ്മിത്ത് (2) എന്നിവർ ബുംറയുടെ ഇരയായി മടങ്ങുകയായിരുന്നു. എന്നാൽ, അഞ്ചാം നമ്പറിൽ ട്രാവിസ് ഹെഡ് എത്തിയതോടെ കളി ഇന്ത്യ കൈവിട്ടു. ഹെഡ് ആക്രമിച്ചുകളിച്ചപ്പോൾ ലബുഷെയ്ൻ ക്രീസിലുറച്ചു. 65 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഇവർ പങ്കാളികളായത്. ഒടുവിൽ ലബുഷെയ്നെ (64) മടക്കി നിതീഷ് റെഡ്ഡി ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെ മിച്ചൽ മാർഷ് (9) അശ്വിനു മുന്നിലും ട്രാവിസ് ഹെഡ് (15) സിറാജിനു മുന്നിലും വീണെങ്കിലും ഹെഡ് കളി തുടർന്നു. ഒടുവിൽ ട്രാവിസ് ഹെഡിനെ മടക്കി അയച്ച സിറാജ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെ പാറ്റ് കമ്മിൻസിനെ (12) ബുംറയും മിച്ചൽ സ്റ്റാർക്ക് (18), സ്കോട്ട് ബോളണ്ട് (0) എന്നിവരെ സിറാജും മടക്കി അയച്ചു.

42 റൺസ് നേടിയ നിതീഷ് റെഡ്ഡി ആയിരുന്നു ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയുടെ ടോപ്പ് സ്കോറർ. ധ്രുവ് ജുറേലിന് പകരം ക്യാപ്റ്റൻ രോഹിത് ശർമ്മ ടീമിലെത്തി. ദേവ്ദത്ത് പടിക്കലിന് പകരം ശുഭ്മൻ ഗിലും അവസാന ഇലവനിൽ ഇടം നേടി. യശസ്വി ജയ്സ്വാൾ (0), കെഎൽ രാഹുൽ (37), വിരാട് കോലി (7), നിതീഷ് റെഡ്ഡി (42), ആർ അശ്വിൻ (22), ഹർഷിത് റാണ (0) എന്നിവരെ മടക്കിയ സ്റ്റാർക്ക് ആണ് ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയെ തകർത്തത്.