IND vs AUS : ഇത്രയും റൺസൊക്കെ ആരടിച്ചെടുക്കാനാണ്!; ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 445 റൺസിന് ഓൾ ഔട്ട്

IND vs AUS BGT 2024 Australia All Out : ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 445 റൺസിന് ഓൾ ഔട്ട്. 152 റൺസ് നേടിയ ട്രാവിസ് ഹെഡ് ഓസീസിൻ്റെ ടോപ്പ് സ്കോററായപ്പോൾ സ്റ്റീവ് സ്മിത്ത് സെഞ്ചുറി നേടി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ ആറ് വിക്കറ്റ് വീഴ്ത്തി.

IND vs AUS : ഇത്രയും റൺസൊക്കെ ആരടിച്ചെടുക്കാനാണ്!; ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 445 റൺസിന് ഓൾ ഔട്ട്

സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് (Image Credits - PTI)

Published: 

16 Dec 2024 07:30 AM

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 445 റൺസിന് ഓൾ ഔട്ട്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ മൂന്നാം ദിവസം ആദ്യ സെഷനിൽ തന്നെ ഓൾ ഔട്ടായി. ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിനെ തുണച്ചത്. അലക്സ് കാരി ഫിഫ്റ്റി നേടി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ ആറ് വിക്കറ്റ് വീഴ്ത്തി.

പിച്ചിൽ നിന്ന് കാര്യമായ ലഭിക്കാതിരുന്നതോടെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. എന്നാൽ, ഉസ്മാൻ ഖവാജയെയും (21) നഥാൻ മക്സ്വീനിയെയും (9) മടക്കിയ ബുംറ ഇന്ത്യക്ക് മികച്ച തുടക്കം നൽകി. മൂന്നാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തും മാർനസ് ലബുഷെയ്നും ചേർന്ന് ക്രീസിലുറയ്ക്കാൻ തുടങ്ങിയപ്പോൾ നിതീഷ് കുമാർ റെഡ്ഡി രക്ഷയ്ക്കെത്തി. 12 റൺസ് നേടിയ ലബുഷെയ്ൻ പുറത്ത്. പിന്നാലെ ട്രാവിസ് ഹെഡ് ക്രീസിലെത്തി. 3 വിക്കറ്റ് നഷ്ടത്തിൽ 75 റൺസെന്ന നിലയിൽ ക്രീസിലൊരുമിച്ച സഖ്യം സ്കോർ 316ലെത്തിച്ചാണ് വേർപിരിയുന്നത്. ഇതിനിടെ സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും സെഞ്ചുറി നേടിയിരുന്നു. സ്മിത്ത് സാവധാനം മൂന്നക്കത്തിലെത്തിയപ്പോൾ ഹെഡ് പതിവുപോലെ അനായാസം, ആക്രമിച്ച് കളിച്ച് സെഞ്ചുറിയിലെത്തി. സ്മിത്ത് പലതവണ എഡ്ജ്ഡായി രക്ഷപ്പെടുകയും ചെയ്തു. 241 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിന് ശേഷം സ്മിത്ത് മടങ്ങി. 101 റൺസ് നേടിയ താരത്തെ ജസ്പ്രീത് ബുംറയാണ് വീഴ്ത്തിയത്. മിച്ചൽ മാർഷ് (5), ട്രാവിസ് ഹെഡ് (152) എന്നിവരെക്കൂടി വേഗം മടക്കി ബുംറ ഇന്ത്യക്ക് പ്രതീക്ഷ നൽകി.

Also Read : IND vs AUS: ​ഗാബയിലും ഓസീസ് തേരോട്ടം! സ്മിത്തിനും ഹെഡിനും സെഞ്ച്വറി, അഞ്ച് വിക്കറ്റുമായി ബുമ്ര

6 വിക്കറ്റ് നഷ്ടത്തിൽ 326 എന്ന നിലയിൽ നിന്ന് അലക്സ് കാരി ഓസീസ് ഇന്നിംഗ്സിൻ്റെ നിയന്ത്രണം ഏറ്റെടുത്തു. പാറ്റ് കമ്മിൻസ് (20), മിച്ചൽ സ്റ്റാർക്ക് (18) എന്നിവർ കാരിയ്ക്ക് ഉറച്ച പിന്തുണ നൽകി. നഥാൻ ലിയോൺ (2) വേഗം മടങ്ങി. ആക്രമിച്ചുകളിച്ച അലക്സ് കാരി 70 റൺസെടുത്ത് അവസാന വിക്കറ്റായാണ് മടങ്ങിയത്. നന്നായി പന്തെറിഞ്ഞ ആകാശ് ദീപിൻ്റെ ആദ്യ വിക്കറ്റായിരുന്നു ഇത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും ആകാശ് ദീപ് ഒരു വിക്കറ്റും സ്വന്തമാക്കി.

പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് രോഹിത് ശർമ്മ നാട്ടിലായിരുന്നതിനാൽ ജസ്പ്രീത് ബുംറയാണ് ടീമിനെ നയിച്ചത്. മത്സരത്തിൽ 295 റൺസിൻ്റെ പടുകൂറ്റൻ വിജയം കുറിച്ച ഇന്ത്യയ്ക്കായി യശസ്വി ജയ്സ്വാളും വിരാട് കോലിയും സെഞ്ചുറിയടിച്ചപ്പോൾ ടാവിസ് ഹെഡാണ് ഓസീസ് മറുപടി നയിച്ചത്. രണ്ട് ഇന്നിങ്സിലുമായി എട്ട് വിക്കറ്റ് വീഴ്ത്തിയ ബുംറയായിരുന്നു കളിയിലെ താരം.

രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയും രോഹിത് ശർമ്മയും തിരിച്ചുവന്നു. അഡലെയ്ഡിൽ നടന്ന പിങ്ക് ടെസ്റ്റിൽ 10 വിക്കറ്റിൻ്റെ ആധികാരിക വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 180 റൺസും രണ്ടാം ഇന്നിംഗ്സിൽ 175 റൺസുമെടുത്ത് ഓൾ ഔട്ടായി. ആദ്യ ഇന്നിംഗ്സിൽ 337 റൺസ് നേടിയ ഓസ്ട്രേലിയ അനായാസം വിജയം സ്വന്തമാക്കി. 140 റൺസ് നേടിയ ട്രാവിസ് ഹെഡ് ആയിരുന്നു കളിയിലെ താരം.

Related Stories
Sanju Samson : കെസിഎയുമായുള്ള പോരില്‍ സഞ്ജു കേരളം വിടുമോ? തല പൊക്കിയത് ആരുടെ ഈഗോ? വിവാദങ്ങളുടെ നാള്‍വഴികളിലൂടെ
Kho Kho World Cup: ചരിത്രമെഴുതി താരങ്ങള്‍; ഖോ ഖോ ലോകകപ്പില്‍ മുത്തമിട്ട് ഇന്ത്യ
Neeraj Chopra Marriage : മനം പോലെ മാംഗല്യം; ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര വിവാഹിതനായി
Kerala Blasters : കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും; പ്രീതം കോട്ടാലിന് പകരം കോട്ട കാക്കാന്‍ യുവതാരത്തെ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്‌
ICC Ranking : റണ്‍സും, വിക്കറ്റും മാത്രമല്ല; ഐസിസി റാങ്കിംഗ് നിര്‍ണയത്തില്‍ മറ്റ് പല ഘടകങ്ങളും അതിപ്രധാനം; അറിയാം
Sanju Samson Controversy : ക്യാമ്പില്‍ പങ്കെടുക്കാത്തവരും വിജയ് ഹസാരെ ട്രോഫി കളിച്ചു, ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു? കെസിഎയ്‌ക്കെതിരെ സഞ്ജുവിന്റെ പിതാവ്; വിവാദം മുറുകുന്നു
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍
അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?