5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IND vs AUS : അഞ്ച് വിക്കറ്റിട്ട് ബുംറ, ഒപ്പം നിന്ന് ഹർഷിത്; ഓസ്ട്രേലിയ 104 ന് പുറത്ത്

IND vs AUS BGT 2024 Australia All Out : ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 104 റൺസിന് ഓൾ ഔട്ട്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ മുന്നിൽ നിന്ന് നയിച്ചപ്പോൾ അരങ്ങേറ്റക്കാരൻ ഹർഷിത് റാണ മൂന്ന് വിക്കറ്റ് വീഴ്ത്തി.

IND vs AUS : അഞ്ച് വിക്കറ്റിട്ട് ബുംറ, ഒപ്പം നിന്ന് ഹർഷിത്; ഓസ്ട്രേലിയ 104 ന് പുറത്ത്
ഇന്ത്യൻ ടീം (Image Credits – PTI)
abdul-basith
Abdul Basith | Published: 23 Nov 2024 10:54 AM

ബോർഡർ – ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ 104 റൺസിന് പുറത്ത്. ഇതോടെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യക്ക് 46 റൺസിൻ്റെ നിർണായക ലീഡ് ലഭിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് ഓസീസിനെ തകർത്തത്. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഹർഷിത് റാണ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി. 26 റൺസ് നേടിയ മിച്ചൽ സ്റ്റാർക്ക് ആണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ.

ഏഴ് വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. എറിഞ്ഞ ആദ്യ പന്തിൽ തന്നെ അവസാനത്തെ അംഗീകൃത ബാറ്ററായ അലക്സ് കാരിയെ (21) ഋഷഭ് പന്തിൻ്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. ടെസ്റ്റ് കരിയറിലെ തൻ്റെ 11ആം അഞ്ച് വിക്കറ്റ് നേട്ടമാണ് ബുംറ കുറിച്ചത്. പിന്നാലെ ക്രീസിലെത്തിയ നതാൻ ലിയോണും മിച്ചൽ സ്റ്റാർക്കും ചേർന്ന് ക്രീസിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ലിയോണിനെ (5) മടക്കി ഹർഷിത് റാണ ഇന്ത്യയ്ക്ക് മുൻതൂക്കം നൽകി. 9 വിക്കറ്റ് നഷ്ടത്തിൽ 79 റൺസ് എന്ന നിലയിൽ ഒത്തുചേർന്ന മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും ഇന്ത്യൻ ബൗളർമാരെ ഫലപ്രദമായി നേരിട്ടു. 143 പന്താണ് ഇരുവരും ചേർന്ന് കളിച്ചത്. സ്റ്റാർക്ക് ആധികാരികമായി ഇന്ത്യൻ ബൗളർമാരെ പ്രതിരോധിച്ച് നിന്നു. ഒടുവിൽ ഹർഷിത് റാണ തന്നെയാണ് സ്റ്റാർക്കിനെയും മടക്കി അയച്ചത്. ഋഷഭ് പന്ത് താരത്തെ പിടികൂടുകയായിരുന്നു. 24 റൺസിൻ്റെ വളരെ നിർണായകമായ കൂട്ടുകെട്ടിന് ശേഷമാണ് അവസാന വിക്കറ്റായി സ്റ്റാർക്ക് മടങ്ങിയത്.

Also Read : India- Australia Test: കണ്ണിന് കണ്ണ്, പല്ലിന് പല്ല്! പെർത്തിൽ ഓസ്ട്രേലിയക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ

നേരത്തെ, അരങ്ങേറ്റ ടെസ്റ്റ് കളിച്ച നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യൻ ഇന്നിംഗ്സിൽ ടോപ്പ് സ്കോററായത്. 41 റൺസ് നേടിയ നിതീഷ് കുമാർ അവസാ വിക്കറ്റായി പുറത്താവുകയായിരുന്നു. ഋഷഭ് പന്ത് 37 റൺസെടുത്തും രാഹുൽ 26 റൺസെടുത്തും പുറത്തായി. ധ്രുവ് ജുറേലാണ് (11) ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്ന മറ്റൊരു താരം. നാല് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്‌സൽവുഡാണ് ഇന്ത്യയുടെ അന്തകനായത്. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടി നൽകി. അരങ്ങേറ്റക്കാരൻ നതാൻ മക്സ്വീനിയെ വീഴ്ത്തി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ട ബുംറ പിന്നീട് ഉസ്മാൻ ഖവാജ, സ്റ്റീവ് സ്മിത്ത്, പാറ്റ് കമ്മിൻസ് എന്നിവരെക്കൂടി ഇന്നലെ മടക്കി. മിച്ചൽ മാർഷിനെ ഹർഷിത് റാണയും മാർനസ് ലബുഷെയ്നെ മുഹമ്മദ് സിറാജുമാണ് മടക്കി അയച്ചത്.

പരമ്പരയിലാകെ അഞ്ച് ടെസ്റ്റുകളാണുള്ളത്. ഡിസംബർ ആറിന് അഡലെയ്ഡിലാണ് രണ്ടാം മത്സരം ആരംഭിക്കുക. ഡിസംബർ 14 (ഗാബ), ഡിസംബർ 26 (മെൽബൺ), 2025 ജനുവരി 3 (സിഡ്നി) എന്നിങ്ങനെയാണ് പരമ്പരയിലെ മറ്റ് ടെസ്റ്റുകൾ നടക്കുക. അഡലെയ്ഡിലെ രണ്ടാം ടെസ്റ്റ് മുതൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ടീമിൽ തിരികെയെത്തും.

Latest News