IND vs AUS: ഇനി കണ്ണുകൾ ​ഗാബയിലേക്ക് ! ഇന്ത്യൻ നിരയിൽ മാറ്റങ്ങൾ ഉണ്ടാകുമോ ? റിപ്പോർട്ട്

Team India Gabba Test: ഓസ്ട്രേലിയൻ വിജയങ്ങളുടെ ഉരുക്കു കോട്ടയായ ​ഗാബയിൽ ഇതിന് മുമ്പ് അവരെ അടിയറവ് പറയിപ്പിച്ച ആത്മവിശ്വാസത്തിലാണ് ഡിസംബർ 14-ന് ഇന്ത്യ വീണ്ടും ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് ഇറങ്ങുന്നത്.

IND vs AUS: ഇനി കണ്ണുകൾ ​ഗാബയിലേക്ക് ! ഇന്ത്യൻ നിരയിൽ മാറ്റങ്ങൾ ഉണ്ടാകുമോ ? റിപ്പോർട്ട്

Team India (Image Credits: PTI)

Updated On: 

09 Dec 2024 13:45 PM

അഡ്ലെയ്ഡിൽ ഓസീസിനോട് കണക്ക് തീർക്കാൻ ഇറങ്ങിയ രോഹിത്തിനും സംഘത്തിനും അടിപതറി. പെർത്തിലെ പൊള്ളലിന് ഓസ്ട്രേലിയ ഇന്ത്യയോട് പകരം വീട്ടിയത് 10 വിക്കറ്റിന്. ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ ഇനി ബാക്കിയുള്ളത് മൂന്ന് ടെസ്റ്റ് മത്സരങ്ങൾ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ സ്വപ്നം കാണണമെങ്കിൽ ആ മൂന്ന് മത്സരങ്ങളും ജയിക്കണം.

പിങ്ക് ബോൾ ടെസ്റ്റിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ യശസ്വി ജയ്സ്വാളിനെ മടക്കിയാണ് ഓസീസ് ഇന്ത്യക്ക് പ്രഹരമേൽപ്പിച്ചത്. മിച്ചൽ സ്റ്റാർക്ക് തുടക്കം കുറിച്ച ഈ പേസ് ആക്രമണം അവസാനിച്ചത് മൂന്നാം ദിനം മുഹമ്മദ് സിറാജിനെ സ്‌കോട്ട് ബോലൻഡ് ട്രാവിസ് ഹെഡിന്റെ കെെകളിൽ എത്തിച്ചപ്പോഴായിരുന്നു. പെർത്തിൽ മെെറ്റി ഓസീസിനെ ഇന്ത്യ തോൽവിപ്പിച്ചത് എങ്ങനെയാണോ അതേ രീതിയിലായിരുന്നു പാറ്റ് കമ്മിൻസും സംഘവും അഡ്ലെയ്ഡിൽ പകരം വീട്ടിയത്.

റെഡ് ബോളിനേക്കാൾ കൂടുതൽ സ്വിം​ഗും ടേണും ലഭിക്കുന്ന പിങ്ക് ബോളിൽ ഇന്ത്യൻ പേസർമാരുടെ ആക്രമണത്തിന്റെ മൂർച്ച നഷ്ടമായപ്പോൾ മറുവശത്ത് മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും സ്‌കോട്ട് ബോലൻഡും ‌തീതുപ്പുന്ന പന്തുകളുമായി ഇന്ത്യൻ ബാറ്റർമാരെ പുറത്താക്കി കൊണ്ടേ ഇരുന്നു. പെർത്തിലെ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് ഓസ്ട്രേലിയ അഡ്ലെയ്ഡിൽ കളിക്കാനിറങ്ങിയതെങ്കിൽ അമിത ആത്മവിശ്വാസമാണ് രോഹിത്തിനും സംഘത്തിനും തിരിച്ചടിയായത്.

ക്രീസിൽ നിലയുറപ്പിച്ചു കഴിഞ്ഞാൽ ഇന്ത്യൻ ബാറ്റർമാരെ പുറത്താക്കുക അത്ര വലിയ എളുപ്പമല്ലെന്ന് ഓസീസിനറിയാം. അതുകൊണ്ട് തന്നെ ഓരോ ബാറ്റർമാരെയും നേരിടാനെത്തിയത് വ്യക്തമായ പ്ലാനിം​ഗിലൂടെയാണ്. പിങ്ക് ബോളിൽ തുടക്കത്തിലെ സ്വീം കുറയാൻ തുടങ്ങിയതോടെ സ്ക്രാംബിൾഡ് സ്വീമാണ് കമ്മിൻസും സംഘവും പരീക്ഷിച്ചത്. പന്തിന്റെ സ്വീം അൽപം ചെരിച്ച് പിടിച്ച് എറിയുന്ന രീതിയാണിത്.

ALSO READ: IND vs AUS: ഇന്ത്യൻ ടീമിന്റെ വാതിലുകൾ അവനായി തുറന്നിട്ടിരിക്കുന്നു; മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിനെ കുറിച്ച് രോഹിത് ശർമ്മ

കെഎൽ രാഹുൽ, വിരാട് കോലി, ഋഷഭ് പന്ത് തുടങ്ങിയവരെല്ലാം ഈ ബൗൺസർ കെണിയിൽ വീണു പോയി. പെർത്ത് ടെസ്റ്റിൽ ഇന്ത്യക്ക് ജയം സമ്മാനിച്ച യശസ്വി ജയ്സ്വാൾ- കെ രാഹുൽ സഖ്യത്തെ അഡ്ലെയ്ഡിലെ രണ്ട് ഇന്നിം​ഗ്സുകളിലും തുടക്കത്തിലെ മടക്കാൻ ഓസീസ് ബൗളർമാർക്ക് സാധിച്ചത് കാര്യങ്ങൾ എളുപ്പമാക്കി. ആദ്യ ഇന്നിം​ഗ്സിൽ മിച്ചൽ സ്റ്റാർക്കും രണ്ടാം ഇന്നിം​ഗ്സിൽ പാറ്റ് കമ്മിൻസുമാണ് ഇന്ത്യയെ തകർത്തത്. ജസ്പ്രീത് ബുമ്രയെ മാത്രം ആശ്രയിച്ചായിരുന്നു ഇന്ത്യയുടെ പേസ് ആക്രമണം. ബുമ്രയെ മാത്രം ആശ്രയിച്ച് ഇങ്ങനെ എത്രനാൾ മുന്നോട്ട് പോകാനാവും ? ബ്രേക്ക് ത്രൂ നൽകാനും ന്യൂബോളിൽ വിക്കറ്റ് എടുക്കാനും ഇന്ത്യൻ നിരയിൽ ബുമ്ര തന്നെ വേണം.

അഡ്ലെയ്ഡിൽ 2021-ഡിസംബറിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിലും ഇന്ത്യ ഓസീസിനോട് പരാജയപ്പെട്ടിരുന്നു. ലെെനും ലെം​ഗ്ത്തും കണ്ടെത്താൻ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ ബാറ്റർമാർ പാടുപ്പെട്ടു. ട്രാവിസ് ഹെഡിൽ പെർത്തിൽ കൂടാരം കയറ്റിയ ഹർഷിത് റാണ പിങ്ക് ബോൾ ടെസ്റ്റിൽ നിറം മങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി. 86 റൺസാണ് താരം ആതിഥേയർക്ക് വിട്ടുകൊടുത്തത്. അഡ്ലെയ്ഡിൽ ജയിക്കാനാവില്ലെന്ന മനോഭാവത്തിലാണ് ടീം ഇന്ത്യ കളിക്കാനിറങ്ങിയത്. ബൗളിം​ഗ് റോട്ടേഷനിലും ഫീൽഡ് സെറ്റിം​ഗിലുമെല്ലാം നായകൻ രോഹിത് ശർമ്മയുടെ പ്ലാനുകളെല്ലാം പാളിപ്പോയി.

രണ്ടാം ടെസ്റ്റിലെ വമ്പൻതോൽവി ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ സ്വപ്നങ്ങൾക്ക് കൂടിയാണ് കരിനിഴൽ വീഴ്ത്തിയത്. ഒന്നിൽ നിന്ന് മൂന്നിലേക്ക് ഇന്ത്യ കൂപ്പുകുത്തിയപ്പോൾ ഓസ്ട്രേലിയ ഒന്നാമതും ദക്ഷിണാഫ്രിക്ക രണ്ടാമതുമാണ്. ഡിസംബർ 14 മുതൽ ​ഗാബയിലാണ് ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ്. ​ഗാബയിൽ ഓസീസിനെ തകർത്തുവിട്ട ചരിത്രം ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നതാണ്.

​ഗാബ ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ

1.സ്പിന്നർ ആർ അശ്വിന് പകരം ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പ്ലേയിം​ഗ് ഇലവനിൽ ഇടംപിടിച്ചേക്കും.
2.ഹർഷിത് റാണക്ക് പകരമായി ​ഗാബ ടെസ്റ്റിൽ ആകാശ് ദീപ് അരങ്ങേറും.
3.പ്രസിദ്ധ് കൃഷ്ണയും പേയിം​ഗ് ഇലവനിൽ ഇടംപിടിച്ചേക്കും.

Related Stories
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
ISL Kerala Blasters vs Northeast united : കട്ട പ്രതിരോധം ! നോര്‍ത്ത് ഈസ്റ്റ് ആക്രമണം അതിജീവിച്ചു; 10 പേരുമായി കളിച്ചിട്ടും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്‌
ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Sanju Samson: സഞ്ജുവിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി; കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടെന്ന് വിമർശനം
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ