5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Ind vs Zim : സിംബാബ്‌വെയെ തകർത്തെറിഞ്ഞ് യുവ ഇന്ത്യ; അഭിഷേക് ശർമ്മയുടെ സെഞ്ചുറി മികവിൽ കൂറ്റൻ ജയം

India Won Against Zimbabwe : രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെയെ 100 റൺസിന് തകർത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത 234 റൺസ് അടിച്ചുകൂട്ടിയ ഇന്ത്യ സിംബാബ്‌വെയെ 100 റൺസിന് ഓൾഔട്ടാക്കി.

Ind vs Zim : സിംബാബ്‌വെയെ തകർത്തെറിഞ്ഞ് യുവ ഇന്ത്യ; അഭിഷേക് ശർമ്മയുടെ സെഞ്ചുറി മികവിൽ കൂറ്റൻ ജയം
India Won Against Zimbabwe (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Updated On: 07 Jul 2024 20:35 PM

സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ടി-20യിൽ ഇന്ത്യക്ക് പടുകൂറ്റൻ ജയം. 100 റൺസിനാണ് ഇന്ത്യൻ യുവനിര സിംബാബ്‌വെയെ മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത് 235 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവച്ച ഇന്ത്യ സിംബാബ്‌വെയെ 134 റൺസിന് എറിഞ്ഞിട്ടു. 47 പന്തിൽ സെഞ്ചുറി നേടിയ അഭിഷേക് ശർമ്മയാണ് കളിയിലെ താരം. റൺസ് അടിസ്ഥാനത്തിൽ സിംബാബ്‌ബെയുടെ ഏറ്റവും വലിയ പരാജയമാണിത്. മുൻപ് ഓസ്ട്രേലിയക്കെതിരെയും അവർ 100 റൺസിന് പരാജയപ്പെട്ടിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്കോർബോർഡിൽ 10 റൺസ് മാത്രമായപ്പോൾ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (2) മുസറബാനിയുടെ ഇരയായി മടങ്ങി. രണ്ടാം വിക്കറ്റിൽ ഋതുരാജ് ഗെയ്ക്‌വാദ് ക്രീസിലെത്തി. തുടക്കത്തിൽ ടൈമിങ് കണ്ടെത്താൻ ഗെയ്ക്‌വാദ് ഏറെ വിഷമിച്ചെങ്കിലും അഭിഷേക് ശർമ്മ അപാരഫോമിലായിരുന്നു. കഴിഞ്ഞ കളിയിലെ മോശം പ്രകടനം കഴുകിക്കളഞ്ഞ് താരം തുടരെ ബൗണ്ടറികൾ കണ്ടെത്തി. പവർപ്ലേയിൽ വെറും 36 റൺസ് മാത്രമേ ഇന്ത്യക്ക് നേടാനായുള്ളൂ. പവർപ്ലേ കഴിഞ്ഞതോടെ അഭിഷേക് ആക്രമണം ശക്തിയാക്കി.

ഡിയോൺ മയേഴ്സ് എറിഞ്ഞ 11ആം ഓവറിൽ രണ്ട് സിക്സറും മൂന്ന് ബൗണ്ടറിയും സഹിതം 28 റൺസ് അടിച്ചുകൂട്ടി അഭിഷേക് 33 പന്തിൽ ഫിഫ്റ്റി തികച്ചു. ആക്രമണം തുടർന്ന അഭിഷേകിനൊപ്പം ഋതുരാജും ബൗണ്ടറികൾ കണ്ടെത്തിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. വെല്ലിങ്ടൺ മസക്കാഡ്സയെ തുടരെ മൂന്ന് തവണ സിക്സറിനു പറത്തി വെറും 46 പന്തിൽ അഭിഷേക് കരിയറിലെ കന്നി സെഞ്ചുറി തികച്ചു. സെഞ്ചുറി തികച്ച് അടുത്ത പന്തിൽ അഭിഷേക് മടങ്ങി.

Also Read : M S Dhoni: സല്‍മാന്‍ ഖാനും ഭാര്യ സാക്ഷിക്കുമൊപ്പം പിറന്നാള്‍ ആഘോഷിച്ച് ധോണി

തുടർന്ന് ക്രീസിലെത്തിയ റിങ്കു സിംഗും കഴിഞ്ഞ കളിയിലെ ക്ഷീണം മാറ്റി. പന്ത് തുടരെ ബൗണ്ടറിയിലെത്തി. ഇതിനിടെ 38 പന്തിൽ ഗെയ്ക്‌വാദ് ഫിഫ്റ്റി തികച്ചു. ടെൻഡയ് ചടാര എറിഞ്ഞ 18ആം ഓവറിൽ ഒരു സിക്സറും മൂന്ന് ബൗണ്ടറിയും സഹിതം 19 റൺസ് അടിച്ചുകൂട്ടിയ ഋതുരാജ് ഫിഫ്റ്റിക്ക് പിന്നാലെ സ്കോറിംഗ് വേഗത വർധിപ്പിച്ചു. 19ആം ഓവറിൽ രണ്ട് സിക്സും അവസാന ഓവറിൽ തുടരെ മൂന്ന് സിക്സും അടിച്ച റിങ്കു സിംഗ് 22 പന്തിൽ 48 റൺസ് നേടിയും ഋതുരാജ് 47 പന്തിൽ 77 റൺസ് നേടിയും പുറത്താവാതെ നിന്നു. അവസാന 10 ഓവറിൽ 160 റൺസ് അടിച്ചുകൂട്ടിയ ഇന്ത്യ ഒരു രാജ്യാന്തര ടി20 ഇന്നിംഗ്സിലെ അവസാന 10 ഓവറിൽ ഏറ്റവുമധികം റൺസ് നേടുന്ന ടീമായി.

മറുപടി ബാറ്റിംഗിൽ ഇന്നസെൻ്റ് കയ്യയെ (4) വേഗം നഷ്ടമായെങ്കിലും ആക്രമിച്ചുകളിച്ച ബ്രയാൻ ബെന്നറ്റ് സിംബാബ്‌വെയെ മത്സരത്തിൽ തന്നെ നിർത്തി. എന്നാൽ, 9 പന്തിൽ 26 റൺസ് നേടിയ ബെന്നറ്റിനെ മടക്കിയ മുകേഷ് ഇന്ത്യക്ക് മുൻതൂക്കം നൽകി. ഡിയോൺ മയേഴ്സിനെയും (0) സിക്കന്ദർ റാസയെയും (4) ആവേശ് ഖാൻ വീഴ്ത്തിയപ്പോൾ ജൊനാതൻ കാംപ്ബെൽ വാഷിംഗ്ടൺ സുന്ദറിൻ്റെ ഇരയായി മടങ്ങി. 7 വിക്കറ്റ് നഷ്ടത്തിൽ 76 റൺസെന്ന നിലയിൽ പതറിയ സിംബാബ്‌വെയെ എട്ടാം വിക്കറ്റിൽ വെസ്ലി മധവീരയും ലൂക്ക് ജോങ്‌വെയും ചേർന്ന് 117ലെത്തിച്ചു. മധവീരയെ മടക്കി രവി ബിഷ്ണോയ് ഈ കൂട്ടുകെട്ട് പൊളിച്ചു. മുസർബനിയെ (2) ആവേശ് ഖാനും ജോങ്‌വെയെ (33) മുകേഷ് കുമാറും വീഴ്ത്തിയതോടെ 19ആം ഓവറിൽ സിംബാബ്‌വെ ഇന്നിംഗ്സ് അവസാനിച്ചു.

Latest News