BCCI Secratary: ജയ് ഷായ്ക്ക് പകരക്കാരനായി എത്തുന്നത് ആര്? ബിസിസിഐ സെക്രട്ടറിയാകാൻ പുതുമുഖങ്ങളും, റിപ്പോർട്ട്
BCCI Secratary: ബിസിസിഐ സെക്രട്ടറി ജയ് ഷാ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ജയ് ഷായ്ക്ക് പകരക്കാരനായി ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് ആരെത്തുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജയ് ഷായുടെ വിശ്വസ്തനാകും അടുത്ത സെക്രട്ടറിയെന്നാണ് റിപ്പോർട്ടുകൾ. ബിസിസിഐയുടെ നിലവിലെ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലക്കാണ് സെക്രട്ടറിയാകാനുള്ള സാധ്യത കൽപ്പിക്കുന്നത്. ആശിഷ് ഷേലാർ, അരുൺ ധുമാൽ, രോഹൻ ജയ്റ്റ്‌ലി, മുൻ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അവിഷേക് ഡാൽമിയ എന്നിവരുടെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്.
ബിസിസിഐ സെക്രട്ടറി ജയ് ഷാ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഏഷ്യൻ ക്രിക്കറ്റ് തലവൻ കൂടിയായ ജയ് ഷായ്ക്കായി എസിസി നോമിനേഷൻ സമർപ്പിച്ചതായാണ് റിപ്പോർട്ടുകൾ. നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 27 ആണ്. ജയ് ഷാക്ക് പകരക്കാരനായി ബിസിസിഐ സെക്രട്ടറിയായി ആരെത്തുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജയ് ഷായുടെ വിശ്വസ്തനാകും അടുത്ത ബിസിസിഐ സെക്രട്ടറിയെന്നാണ് റിപ്പോർട്ടുകൾ. ബിസിസിഐയുടെ നിലവിലെ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലക്കാണ് സെക്രട്ടറിയാകാനുള്ള സാധ്യത കൽപ്പിക്കുന്നത്. ആശിഷ് ഷേലാർ, അരുൺ ധുമാൽ എന്നിവരുടെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്.
രാജീവ് ശുക്ല
രാജ്യസഭയിലെ കോൺഗ്രസ് എംപിയായ രാജീവ് ശുക്ല നിലവിലെ ബിസിസിഐ വൈസ് പ്രസിഡന്റാണ്. തിരഞ്ഞെടുത്താൽ അടുത്തവർഷം ഒക്ടോബർ വരെയാകും രാജീവ് ശുക്ലക്ക് സെക്രട്ടറി സ്ഥാനത്ത് തുടരാനാകുക.
ആശിഷ് ഷേലാർ
ബിസിസിഐ ട്രഷററും ബിജെപിയുടെ മഹാരാഷ്ട്രയിലെ കരുത്തനായ നേതാവുമാണ് ആശിഷ് ഷേലാർ. രാഷ്ട്രീയക്കാരനായ ഷേലാർ സെക്രട്ടറിയാകുമോയെന്ന് കണ്ടറിയണം.
അരുൺ ധുമാൽ
ഐപിഎൽ ചെയർമാനായ അരുൺ ധുമാലിന് ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് തിളങ്ങാനാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ധുമാൽ സെക്രട്ടറിയായാൽ രാജീവ് ശുക്ലയെ ഐപിഎൽ ചെയർമാനാക്കിയേക്കും.
ബിസിസിഐ ജോയിന്റ് സെക്രട്ടറി ദേവജിത് ലോൺ സൈകിയുടെ പേരും പറഞ്ഞ് കേൾക്കുന്നുണ്ട്. ജയ് ഷാ ഐസിസി ചെയർമാനായാൽ ഒരുപക്ഷേ ബിസിസിഐ സെക്രട്ടറിയായി പുതുമുഖമെത്തിയേക്കും. ബിജെപി നേതാവായിരുന്ന അരുൺ ജയ്റ്റ്ലിയുടെ മകൻ രോഹൻ ജയ്റ്റ്ലിയോ, മുൻ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അവിഷേക് ഡാൽമിയയോയായിരിക്കും പകരമെത്തുക. പഞ്ചാബിന്റെ ദിൽഷർ ഖന്ന, ഗോവയുടെ വിപുൽ ഫഡ്കെ, മുൻ ഐപിഎൽ ഗവേണിംഗ് കൗൺസിൽ അംഗം പ്രഭ്‌തേജ് ഭാട്ടിയ എന്നിവരും ബിസിസിഐ സെക്രട്ടറി ആകുമെന്ന അഭ്യൂഹങ്ങളുണ്ട്.
ജയ് ഷാ ഐസിസി ചെയർമാനാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 16 അംഗ രാജ്യങ്ങളിൽ 15 രാജ്യങ്ങളുടെയും പിന്തുണ അദ്ദേഹത്തിനുണ്ട്. ഡിസംബർ ഒന്നിനാണ് പുതിയ ചെയർമാൻ ചുമതലയേൽക്കേണ്ടത്. മൂന്നാമതൊരു ടേം കൂടി തുടരാനാകില്ലെന്ന് നിലവിലെ ചെയർമാൻ ഗ്രെഗ് ബാർക്ലെ അറിയിച്ചതോടെയാണ് ജയ് ഷായ്ക്ക് നറുക്ക് വീഴുന്നത്. ഐസിസി ചെയർമാനാകുകയാണെങ്കിൽ ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും 35-കാരനായ ജയ് ഷാ. ഐസിസി ഫിനാൻസ് ആൻഡ് കൊമേഴ്‌സ്യൽ അഫേഴ്‌സ് ഉപസമിതി തലവൻ എന്ന നിലയ്ക്ക് മികച്ച പ്രവർത്തനമാണ് ജയ് ഷാ കാഴ്ചവച്ചിട്ടുള്ളത്.
തിരഞ്ഞെടുക്കപ്പെട്ടാൽ ഐസിസി ചെയർമാനാകുന്ന അഞ്ചാമനാകും ജയ് ഷാ. ജഗ്‌മോഹൻ ഡാൽമിയ (1997 മുതൽ 200 വരെ), ശരദ് പവാർ (2010-2012), എൻ ശ്രീനിവാസൻ(2014-2015), ശശാങ്ക് മനോഹർ (2015-2017) എന്നിവരാണ് മുമ്പ് ഐസിസിയുടെ ചെയർമാൻ പദവിയിലെത്തിയ ഇന്ത്യക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനായ ജയ് ഷാ 2019-ലാണ് ആദ്യമായി ബിസിസിഐ സെക്രട്ടറിയാകുന്നത്.