5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Women’s T20 World Cup: വനിതാ ടി20 ലോകകപ്പ്; ഇന്ത്യ-പാകിസ്താൻ പോരാട്ടം ഇന്ന് വൈകിട്ട്

ICC Women's T20 World Cup: ഇന്ന് പാകിസ്ഥാനെതിരെ വിജയിച്ചാൽ ബുധനാഴ്ച ശ്രീലങ്കയെയും അടുത്ത ഞായറാഴ്ച കരുത്തരായ ഓസ്ട്രേലിയയുമാണ് ഇന്ത്യക്ക് നേരിടേണ്ടി വരിക. എന്നാൽ ആദ്യമത്സരത്തിൽ തന്നെ ശ്രീലങ്കയെ 31 റൺസിന് തോൽപ്പിച്ച ആവേശത്തിലാണ് പാകിസ്താൻ ഇന്ന് കളത്തിലിറങ്ങുന്നത്.

Women’s T20 World Cup: വനിതാ ടി20 ലോകകപ്പ്; ഇന്ത്യ-പാകിസ്താൻ പോരാട്ടം ഇന്ന് വൈകിട്ട്
വനിതാ ടി20 ലോകകപ്പ്. (Image Credits: PTI)
neethu-vijayan
Neethu Vijayan | Published: 06 Oct 2024 11:28 AM

ദുബായ്: വനിതകളുടെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ (ICC Women’s T20 World Cup) സെമിഫൈനൽ സാധ്യത നിലനിർത്താനുള്ള നിർണായക മത്സരം ഇന്ന് വൈകിട്ട് നടക്കും. ഇന്ത്യ പാകിസ്താനെതിരേയാണ് കളത്തിലിറങ്ങുന്നത്. അതിനാൽ തന്നെ വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്കിന്ന് ജീവൻമരണപ്പോരാട്ടമാണ്. ഗ്രൂപ്പ് എ മത്സരം വൈകിട്ട് 3.30 മുതൽ ദുബായിൽ നടക്കും. പാകിസ്താനെതിരേ ആകെ കളിച്ച 15 ട്വന്റി-20 മത്സരങ്ങളിൽ 12 വിജയമുള്ള ചരിത്രമാണ് ഇന്ത്യയുടേത്. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് 58 റൺസിൻറെ അപ്രതീക്ഷിത തോൽവി വഴങ്ങിയോടെ സെമിയിലെത്താൻ ഇന്ത്യക്കിനിയെല്ലാ മത്സരങ്ങളും ജയിച്ചേ മതിയാകൂ എന്നത് ശ്രദ്ധേയമാണ്.

ഇൻറർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം തുടങ്ങുക. സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും ഡിസ്നി പ്ലസ് ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. ആദ്യമത്സരത്തിൽ ബൗളിങ്ങിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ഇന്ത്യ പിന്നിലായിരുന്നു. ഇനിയൊരു തോൽവികൂടി വഴങ്ങിയാൽ സെമികാണാതെ പുറത്തുപോകേണ്ടി വരും. അതേസമയം റൺറേറ്റിലും ഏറെ പുറകിലാണ് ഇന്ത്യ. അവസാനഘട്ടത്തിൽ ടീമുകളുടെ പോയിന്റുനില തുല്യമായാൽ ഈ റേൺറേറ്റുമായി പിടിച്ചുനിൽക്കാനാകില്ല.

ALSO READ: അടിപതറിയ ബൗളിംഗ്; മോശം ഫീൽഡിംഗ്: ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് നാണംകെട്ട തോൽവി

ആദ്യമത്സരത്തിൽ മൂന്ന് സ്പിന്നർമാരും മൂന്ന് പേസർമാരും ഉൾപ്പെടെ ആറ് ബൗളർമാരുമായി ഇറങ്ങാനുള്ള തീരുമാനം പാളിപ്പോയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതോടെ, ബാറ്റിങ്ങിന്റെ ആഴം നഷ്ടപ്പെട്ടു എന്നുമാത്രമല്ല ബാറ്റർമാരുടെ പൊസിഷൻ മാറി കളിക്കേണ്ടിയും വന്നു. സാധാരണയായി നാലാം നമ്പറിൽ ഇറങ്ങാറുള്ള ഹർമൻപ്രീത് കൗർ വൺഡൗണായി ഇറങ്ങിയതോടെ മധ്യനിരയിലാകെ സ്ഥാനംമാറി.

ആറു ബൗളർമാരുണ്ടായിട്ടും കിവീസിനെ ചെറിയ സ്‌കോറിൽ ഇന്ത്യക്ക് ഒതുക്കാനുമായില്ല. കിവീസ് നേടിയ 160 റൺസാണ് ഈ ലോകകപ്പിലെ ഉയർന്ന ടീം സ്‌കോർ. പാകിസ്താനെതിരേ, മുൻനിര ബാറ്റർ ദയാലൻ ഹേമലതയെ കളിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

എന്നാൽ ആദ്യമത്സരത്തിൽ തന്നെ ശ്രീലങ്കയെ 31 റൺസിന് തോൽപ്പിച്ച ആവേശത്തിലാണ് പാകിസ്താൻ ഇന്ന് കളത്തിലിറങ്ങുന്നത്. സാദിയ ഇഖ്ബാൽ, നിദാ ദർ എന്നിവരുൾപ്പെട്ട പാക് സ്പിൻ നിര ശക്തമാണ്. പേസ് ഓൾറൗണ്ടറായ ക്യാപ്റ്റൻ ഫാത്തിമ സനയുടെ മികവും ടീമിന് കരുത്തേകുന്നു. എന്നാൽ, പ്രധാന പേസ് ബൗളർ ഡയാന ബെയ്ഗിന് ആദ്യമത്സരത്തിനിടെ പരിക്കേറ്റത് തിരിച്ചടിയാണ്.

ഇന്ന് പാകിസ്ഥാനെ നിലംപതിപ്പിച്ചാൽ ബുധനാഴ്ച ശ്രീലങ്കയെയും അടുത്ത ഞായറാഴ്ച കരുത്തരായ ഓസ്ട്രേലിയയുമാണ് ഇന്ത്യക്ക് നേരിടേണ്ടി വരിക. ഇന്നത്തേതടക്കം ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഏതെങ്കിലും ഒരു കളി തോറ്റാൽ പിന്നീട് സെമിയിലെത്താൻ ഇന്ത്യ മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കേണ്ടിവരുമെന്നതും നോക്കികാണേണ്ടതാണ്.