T20 world cup 2024: ടി20 ലോകകപ്പിന് തുടക്കം; ആദ്യജയം ആതിഥേയരായ യുഎസ്എയ്ക്ക്, കീഴടക്കിയത് 7 വിക്കറ്റിന്

T20 world cup 2024 Updates: കാനഡ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം 17.4 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി യുഎസ് മറികടക്കുകയായിരുന്നു.

T20 world cup 2024: ടി20 ലോകകപ്പിന് തുടക്കം; ആദ്യജയം ആതിഥേയരായ യുഎസ്എയ്ക്ക്, കീഴടക്കിയത് 7 വിക്കറ്റിന്
Published: 

02 Jun 2024 10:32 AM

ഡാലസ്: ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ കാനഡയ്‌ക്കെതിരേ തകർപ്പൻ ജയവുമായി ആതിഥേയരായ യുഎസ്എ. ഏഴു വിക്കറ്റിനാണ് യുഎസ്എ ജയിച്ചത്. കാനഡ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം 17.4 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് യുഎസ് വിജയിച്ചത്. ആരോൺ ജോൺസിന്റെ അപ്രതീക്ഷിത കടന്നാക്രമണമാണ് ആതിഥേയരുടെ ജയം എളുപ്പമാക്കിയത്. ആൻഡ്രിസ് ഗോസ് അർധ സെഞ്ചുറിയുമായി ജോൺസിന് ഉറച്ച പിന്തുണ നൽകി.

അക്കൗണ്ട് തുറക്കും മുമ്പ് ഓപ്പണർ സ്റ്റീവൻ ടെയ്‌ലറെയും പിന്നാലെ ക്യാപ്റ്റൻ മൊണാക് പട്ടേലിനെയും (16) നഷ്ടമായ ശേഷമായിരുന്നു യുഎസിന്റെ വിജയം കൈവരിച്ചത്. മൂന്നാം വിക്കറ്റിൽ ജോൺസ് – ഗോസ് സഖ്യം കൂട്ടിച്ചേർത്ത 131 റൺസാണ് യുഎസിന്റെ ജയം എളുപ്പമാക്കിയത്.

വെറും 40 പന്തുകൾ നേരിട്ട ജോൺസ് 10 സിക്‌സും നാല് ഫോറുമടക്കം 94 റൺസോടെ പുറത്താകാതെ നിന്നു. ആൻഡ്രിസ് ഗോസ് 46 പന്തിൽ നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കം 65 റൺസെടുത്തു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന കാനഡ ഇന്ത്യൻ വംശജനായ നവ്നീത് ധാലിവാളിന്റെയും നിക്കോളാസ് കിർട്ടന്റെയും അർധ സെഞ്ചുറിക്കരുത്തിൽ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തിരുന്നു.

44 പന്തിൽ നിന്ന് മൂന്ന് സിക്സും ആറ് ഫോറുമടക്കം 61 റൺസെടുത്ത ധാലിവാളാണ് കാനഡയുടെ ടോപ് സ്‌കോററായി നിൽക്കുന്നത്. ഓപ്പണിങ് വിക്കറ്റിൽ ആരോൺ ജോൺസനൊപ്പം 43 റൺസാണ് ധാലിവാൾ സ്വന്തമാക്കിയത്. 16 പന്തിൽ നിന്ന് 23 റൺസെടുത്ത ജോൺസണെ യുഎസ് ടീമിലെ മറ്റൊരു ഇന്ത്യക്കാരനായ ഹർമീത് സിങ്ങാണ് പുറത്താക്കിയത്. തുടർന്നെത്തിയ പർഗാത് സിങ്ങിന് (5) കാര്യമായ സംഭാവന നൽകാനായില്ല.

എന്നാൽ മൂന്നാം വിക്കറ്റിൽ കിർട്ടനെ കൂട്ടുപിടിച്ച് 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ധാലിവാൾ സ്‌കോർ 100 കടത്തി. 15-ാം ഓവറിൽ ധാലിവാളിനെ പുറത്താക്കി മുൻ ന്യൂസീലൻഡ് താരം കോറി ആൻഡേഴ്സനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. കിർട്ടൺ 31 പന്തിൽ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 51 റൺസെടുത്തു.

അവസാന ഓവറുകളിൽ ശ്രേയസ് മൊവ്വ നടത്തിയ കടന്നാക്രമണമാണ് കാനഡ സ്‌കോർ 194-ൽ എത്തിച്ചത്. വെറും 16 പന്തിൽ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം മൊവ്വ 32 റൺസോടെ പുറത്താകാതെ നിന്നു. ദിൽപ്രീത് സിങ്ങാണ് (11) പുറത്തായ മറ്റൊരു താരം.

അതേസമയം ടി20-ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ വിജയിച്ചു. 60-റൺസിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 183-റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് നിശ്ചിത 20-ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുത്തു. വിജയത്തോടെ ഇന്ത്യ ലോകകപ്പിന് തയ്യാറെടുത്തു.

ഇന്ത്യ ഉയർത്തിയ 183-റൺസ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 10-റൺസെടുക്കുന്നതിനിടയിൽ തന്നെ മൂന്ന് വിക്കറ്റുകൾ ബംഗ്ലാദേശിന് നഷ്ടമായി. സൗമ്യ സാർക്കർ(0), ലിട്ടൺ ദാസ്(6), നജ്മുൾ ഹൊസ്സൈൻ(0) എന്നിവരാണ് പുറത്തായത്.

Related Stories
Virat Kohli: കോലിയുടെ 30-ാം സെഞ്ചുറി നേട്ടത്തില്‍ വികാരീധനയായി അനുഷ്‌ക ശര്‍മ; ​ഭാര്യക്ക് ഫ്ലൈയിം​ഗ് കിസ് നൽകി താരം; വീഡിയോ വൈറൽ
IPL Auction 2025: അയ്യർ പഞ്ചാബിനെ മാത്രമല്ല, ഇന്ത്യൻ ടീമിനെയും നയിക്കും; പ്രവചനവുമായി മുൻ ഇന്ത്യൻ താരം
IPL 2025 Auction : ആദ്യ ദിനം ലേലത്തിൽ സ്കോർ ചെയ്ത് ഡൽഹിയും ഹൈദരാബാദും; രാജസ്ഥാന് മുന്നിലുള്ളത് കടുത്ത കടമ്പ
IPL 2025 Auction : സഞ്ജുവിൻ്റെ വിക്കറ്റെടുക്കാൻ ഇനി ഹസരങ്കയില്ല; ശ്രീലങ്കൻ ഓൾറൗണ്ടർ ഇനി മലയാളി താരത്തിനൊപ്പം കളിക്കും
IPL Auction 2025: മലയാളി പൊളിയല്ലേ..! വിഷ്ണു വിനോദ് ഐപിഎൽ കളിക്കും; താരത്തെ ടീമിലെത്തിച്ച് പഞ്ചാബ്
ISL 2024 : ലേലത്തിനിടെ ബ്ലാസ്റ്റേഴ്സിനെ മറക്കല്ലേ; ചെന്നൈയിനെ 3 ഗോളിന് തകർത്ത് ലൂണയും സംഘവും വിജയവഴിയിൽ
വെറും വയറ്റിൽ ഇവ കഴിക്കല്ലേ; പണി കിട്ടും
സ്ട്രോക്ക് തിരിച്ചറിയാനുള്ള ചില പ്രധാന ലക്ഷണങ്ങൾ
കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താൽ മതി
എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ