ICC Champions Trophy 2025: ക്രിക്കറ്റ് ലോകത്ത് ഇനി ചാമ്പ്യന്‍സ് ട്രോഫി പൂരം; മത്സരം എങ്ങനെ കാണാം? ഷെഡ്യൂള്‍ എങ്ങനെ? എല്ലാം ഇവിടെയറിയാം
ICC Champions Trophy 2025 Complete Information: ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടും. മാര്‍ച്ച് ഒമ്പതിനാണ് കലാശപ്പോരാട്ടം

ചാമ്പ്യന്‍സ് ട്രോഫിക്ക് കൊടിയേറാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ലോക ക്രിക്കറ്റിലെ എട്ട് മുന്‍നിര ടീമുകള്‍ ഏറ്റുമുട്ടുന്ന ടൂര്‍ണമെന്റില്‍ ‘ഹൈ വോള്‍ട്ടേജ്’ മത്സരങ്ങളില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് മാറ്റുരയ്ക്കുന്നത്. നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടും. കറാച്ചി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30നാണ് മത്സരം. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലാണ് നടക്കുന്നത്.
മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍. എ, ബി എന്നീ രണ്ട് ഗ്രൂപ്പുകളിലായാണ് ടീമുകളെ വിഭജിച്ചിരിക്കുന്നത്. എ ഗ്രൂപ്പില്‍ ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകള്‍ ഉള്‍പ്പെടുന്നു. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ ടീമുകളാണ് ബി ഗ്രൂപ്പിലെ അംഗങ്ങള്‍.
ചാമ്പ്യൻസ് ട്രോഫി ഷെഡ്യൂൾ (തീയതി, ടീമുകള്‍, വേദി, സമയം എന്നീ ക്രമത്തില്‍)
- ഫെബ്രുവരി 19: പാകിസ്ഥാൻ-ന്യൂസിലാൻഡ് (കറാച്ചി, പാകിസ്ഥാൻ) ഉച്ചയ്ക്ക് 2.30
- ഫെബ്രുവരി 20: ബംഗ്ലാദേശ്-ഇന്ത്യ (ദുബായ്, യുഎഇ) ഉച്ചയ്ക്ക് 2.30
- ഫെബ്രുവരി 21: അഫ്ഗാനിസ്ഥാൻ-ദക്ഷിണാഫ്രിക്ക (കറാച്ചി) ഉച്ചയ്ക്ക് 2.30
- ഫെബ്രുവരി 22: ഓസ്ട്രേലിയ-ഇംഗ്ലണ്ട് (ലാഹോർ, പാകിസ്ഥാൻ) ഉച്ചയ്ക്ക് 2.30
- ഫെബ്രുവരി 23: പാകിസ്ഥാൻ-ഇന്ത്യ (ദുബായ്) ഉച്ചയ്ക്ക് 2.30
- ഫെബ്രുവരി 24: ബംഗ്ലാദേശ്-ന്യൂസിലാൻഡ് (റാവൽപിണ്ടി, പാകിസ്ഥാൻ) ഉച്ചയ്ക്ക് 2.30
- ഫെബ്രുവരി 25: ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക (റാവൽപിണ്ടി) ഉച്ചയ്ക്ക് 2.30
- ഫെബ്രുവരി 26: അഫ്ഗാനിസ്ഥാൻ v ഇംഗ്ലണ്ട് (ലാഹോർ) ഉച്ചയ്ക്ക് 2.30
- ഫെബ്രുവരി 27: പാകിസ്ഥാൻ v ബംഗ്ലാദേശ് (റാവൽപിണ്ടി) ഉച്ചയ്ക്ക് 2.30
- ഫെബ്രുവരി 28: അഫ്ഗാനിസ്ഥാൻ v ഓസ്ട്രേലിയ (ലാഹോർ) ഉച്ചയ്ക്ക് 2.30
- മാർച്ച് 1: ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് (കറാച്ചി) ഉച്ചയ്ക്ക് 2.30
- മാർച്ച് 2: ന്യൂസിലൻഡ് v ഇന്ത്യ (ദുബായ്) ഉച്ചയ്ക്ക് 2.30
- മാർച്ച് 4: സെമി ഫൈനൽ 1 (ദുബായ്) ഉച്ചയ്ക്ക് 2.30
- മാർച്ച് 5: സെമി ഫൈനൽ 2 (ലാഹോർ) ഉച്ചയ്ക്ക് 2.30
- മാർച്ച് 9: ഫൈനൽ (ലാഹോർ / ദുബായ്) ഉച്ചയ്ക്ക് 2.30
മത്സരം എങ്ങനെ കാണാം?
ജിയോസ്റ്റാർ നെറ്റ്‌വർക്ക് ആയിരിക്കും ഇന്ത്യയിൽ ചാമ്പ്യൻസ് ട്രോഫിയുടെ ഔദ്യോഗിക സംപ്രേക്ഷകർ. ജിയോഹോട്ട്‌സ്റ്റാറിന് പുറമെ സ്റ്റാര്‍ സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് 18 ചാനലുകളിലും മത്സരം കാണാം.




Read Also : അസ്ഹറുദ്ദീന്‍ കസറി, രണ്ടാം ദിനത്തിലും ശുഭപര്യവസാനം; കേരളം കൂറ്റന്‍ സ്‌കോറിലേക്ക്
ടീമുകള്‍-വിശദാംശങ്ങള്‍
ഇന്ത്യ: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ്സ് അയ്യർ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി. ഗൗതം ഗംഭീറാണ് പരിശീലകന്‍.
പാകിസ്ഥാൻ: മുഹമ്മദ് റിസ്വാൻ, ബാബർ അസം, ഫഖർ സമാൻ, കമ്രാൻ ഗുലാം, സൗദ് ഷക്കീൽ, തയ്യാബ് താഹിർ, ഫഹീം അഷ്‌റഫ്, ഖുഷ്ദിൽ ഷാ, സൽമാൻ അലി ആഗ, ഉസ്മാൻ ഖാൻ, അബ്രാർ അഹമ്മദ്, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നൈൻ, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി.
ബംഗ്ലാദേശ്: നസ്മുൾ ഹൊസൈൻ ഷാന്റോ, സൗമ്യ സർക്കാർ, തൻസിദ് ഹസൻ, തൗഹിദ് ഹൃദോയ്, മുഷ്ഫിഖുർ റഹിം, മുഹമ്മദ് മഹ്മുദുള്ള, ജാക്കർ അലി അനിക്, മെഹിദി ഹസൻ മിറാസ്, റിഷാദ് ഹൊസൈൻ, തസ്കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, പർവേസ് ഹൊസൈ ഇമോൺ, നസും അഹമ്മദ്, തൻസിം ഹസൻ സാകിബ്, നഹിദ് റാണ.
ന്യൂസിലൻഡ്: മിച്ചൽ സാന്റ്നർ, മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, കൈൽ ജാമിസൺ, മാറ്റ് ഹെൻറി, ടോം ലാതം, ഡാരിൽ മിച്ചൽ, വിൽ ഒ’റൂർക്ക്, ഗ്ലെൻ ഫിലിപ്സ്, റാച്ചിൻ രവീന്ദ്ര, ജേക്കബ് ഡഫി, നഥാൻ സ്മിത്ത്, കെയ്ൻ വില്യംസൺ, വിൽ യംഗ്.
അഫ്ഗാനിസ്ഥാൻ: ഹഷ്മത്തുള്ള ഷാഹിദി, ഇബ്രാഹിം സദ്രാൻ, റഹ്മാനുള്ള ഗുർബാസ്, സെദിഖുള്ള അടൽ, റഹ്മത്ത് ഷാ, ഇക്രം അലിഖിൽ, ഗുൽബാദിൻ നായിബ്, അസ്മത്തുള്ള ഒമർസായി, മുഹമ്മദ് നബി, റാഷിദ് ഖാൻ, ഫൊറാൽ ഖാൻ, നംഗ്യാലൽ ഖാൻ ഫാറൂഖി, ഫരീദ് മാലിക്, നവീദ് സദ്രാൻ.
ഇംഗ്ലണ്ട്: ജോസ് ബട്ട്‌ലർ, ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൺ, ടോം ബാന്റൺ, ഹാരി ബ്രൂക്ക്, ബ്രൈഡൺ കാർസ്, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ജാമി സ്മിത്ത്, ലിയാം ലിവിംഗ്‌സ്റ്റൺ, ആദിൽ റാഷിദ്, ജോ റൂട്ട്, സാഖിബ് മഹ്മൂദ്, ഫിൽ സാൾട്ട്, മാർക്ക് വുഡ്.
ഓസ്ട്രേലിയ: സ്റ്റീവ് സ്മിത്ത്, സീന്‍ അബോട്ട്, അലക്സ് കാരി, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, ജെയ്ക്ക് ഫ്രേസർ മക്ഗുർക്ക്, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്പെൻസർ ജോൺസൺ, മാർനസ് ലബുഷെയ്ന്‍, ഗ്ലെൻ മാക്സ്വെൽ, തൻവീർ സങ്ക, മാത്യു ഷോർട്ട്, ആദം സാമ്പ.
ദക്ഷിണാഫ്രിക്ക: ടെംബ ബവുമ, ടോണി ഡി സോർസി, മാർക്കോ ജാൻസെൻ, ഹെൻറിച്ച് ക്ലാസൻ, കേശവ് മഹാരാജ്, ഐഡൻ മാർക്രം, ഡേവിഡ് മില്ലർ, വിയാൻ മുൾഡർ, ലുങ്കി എൻഗിഡി, കാഗിസോ റബാഡ, റയാൻ റിക്കിൾട്ടൺ, തബ്രൈസ് ഷംസി, ട്രിസ്റ്റൻ സ്റ്റബ്സ്, റാസി വാൻ ഡെർ ഡസെൻ, കോർബിൻ ബോഷ്.