ICC Champions Trophy 2025 : പാകിസ്താനിലേക്ക് ഇന്ത്യ ഇല്ല; ചാമ്പ്യൻസ് ട്രോഫി ദുബായിലോ ശ്രീലങ്കയിലോ നടത്തുമെന്ന് റിപ്പോർട്ട്

Indian Team ICC Champions Trophy 2025 : ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ സംഘടിപ്പിക്കാൻ ബിസിസിഐ ഐസിസിയോട് ആവശ്യപ്പെട്ടേക്കും.സമാനമായി 2023ലെ ഏഷ്യ കപ്പ് പാകിസ്താനിലും ശ്രീലങ്കയിലുമായിട്ടായിരുന്നു ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ സംഘടിപ്പിച്ചത്.

ICC Champions Trophy 2025 : പാകിസ്താനിലേക്ക് ഇന്ത്യ ഇല്ല; ചാമ്പ്യൻസ് ട്രോഫി ദുബായിലോ ശ്രീലങ്കയിലോ നടത്തുമെന്ന് റിപ്പോർട്ട്

Image Courtesy : John Gichigi/Getty Images

Published: 

11 Jul 2024 17:10 PM

ഐസിസി ട്വൻ്റി-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീം 2025ലെ ചാമ്പ്യൻസ് ട്രോഫിക്കായി (Champions Trophy 2025) പാകിസ്താനിലേക്ക് പോകാൻ വിമൂഖത കാണിച്ചതോടെ ടൂർണമെൻ്റിൻ്റെ വേദി മാറ്റാൻ ഒരുങ്ങി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ICC). പാകിസ്താന് പകരം ടൂർണമെൻ്റ് ദുബായിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലിൽ സംഘടിപ്പിച്ചേക്കും. ഇക്കാര്യം ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐ ഐസിസിയോട് അറിയിക്കുമെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 2023ൽ നടന്ന ഏഷ്യ കപ്പ് പോലെ ഹൈബ്രിഡ് മോഡലിൽ ടൂർണമെൻ്റ് സംഘടിപ്പിക്കണമെന്നാണ് ബിസിസിഐ ആവശ്യപ്പെടുക. പാകിസ്താനിലും ശ്രീലങ്കയിലുമായിട്ടാണ് 2023ൽ ഏഷ്യ കപ്പ് സംഘടിപ്പിച്ചത്.

“2025 ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് പോകില്ല. ഐസിസിയോട് ടൂർണമെൻ്റ് ദുബായിലോ ശ്രീലങ്കയിലോ വെച്ച് നടത്താൻ ബിസിസിഐ ആവശ്യപ്പെടും” ബിസിസിഐ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 2025 ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ഐസിസി ചാമ്പ്യൻസ് ട്രോഫി സംഘടിപ്പിക്കുക. എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻ്റിൽ ഏഴ് മത്സരങ്ങൾ ലാഹോറിലും അഞ്ചെണ്ണം റാവൽപിണ്ഡിയിലും ബാക്കിയുള്ളവ കറാച്ചിയിലും വെച്ച് നടത്താനാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്. മത്സരത്തിൻ്റെ ക്രമം പ്രകാരം ചിരികാല വൈരികളായ ഇന്ത്യ പാക് മത്സരം ലാഹോറിൽ മാർച്ച് ഒന്നാം തീയതി നടത്താനാണ് പിസിബി തീരുമാനിച്ചിരിക്കുന്നത്.

ALSO READ : INDvsZIM : ബാറ്റിംഗിൽ ഗിൽ, ബൗളിംഗിൽ വാഷിംഗ്ടൺ; സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് അനായാസ ജയം

2008ലാണ് ഇന്ത്യ ഏറ്റവും അവസാനമായി ഒരു ക്രിക്കറ്റ് മത്സരത്തിനായി പാകിസ്താനിലേക്ക് പോയിട്ടുള്ളത്. ഈ കഴിഞ്ഞ 16 വർഷത്തിനിടെ ഇരു ടീമുകളും തമ്മിൽ ഇതുവരെ ഒരു തവണ മാത്രമാണ് പരമ്പര സംഘടിപ്പിച്ചിട്ടുള്ളത്. 2013ൽ പാക് സംഘം ഇന്ത്യയിൽ എത്തിയതല്ലാതെ ഒരു ബൈലാറ്ററൽ സീരീസ് പിന്നീടുണ്ടായിട്ടില്ല. ശേഷം ഐസിസി ഐസിസി ടൂർണമെൻ്റുകളിൽ മാത്രമാണ് ഇരു ടീമുകൾ ക്രിക്കറ്റിൽ നേർക്കുനേരെയെത്തിട്ടുള്ളത്.

കഴിഞ്ഞ വർഷം 2023ൽ നടന്ന ഏഷ്യ കപ്പ് ടൂർണമെൻ്റിനായി ഇന്ത്യ പാകിസ്താനിലേക്ക് പോകേണ്ടതായിരുന്നു. ഇന്ത്യയുടെ എതിർപ്പിന് തുടർന്ന് മത്സരം പാകിസ്താനിലും ശ്രീലങ്കയിലുമായി സംഘടിപ്പിച്ചു. അതേസമയം ഇന്ത്യയിൽ വെച്ച് നടന്നിട്ടുള്ള ഐസിസി ടൂർണമെൻ്റുകളിൽ പങ്കെടുക്കാൻ പാക് ടീം ഇന്ത്യയിലേക്ക് വന്നിട്ടുണ്ട്.

രാജ്യത്തെ സർക്കാരിൻ്റെ നിലപാടിന് അനുസരിച്ചാണ് ഇന്ത്യൻ ടീമിൻ്റെ പാകിസ്താനിലേക്കുള്ള യാത്രയ്ക്ക് അന്തിമ തീരുമാനമാകുക. ഏറ്റവും അവസാനമായി 2017ലാണ് ഐസിസി ചാമ്പ്യൻസ് ട്രോഫി സംഘടിപ്പിച്ചത്. ഇംഗ്ലണ്ടിൽ വെച്ച് നടന്ന ടൂർണമെൻ്റിൽ ഇന്ത്യയെ തോൽപ്പിച്ച് പാകിസ്താൻ കീരിടം ഉയർത്തിയിരുന്നു.

Related Stories
SA vs IND : ആദ്യമൊരു സെഞ്ചുറി, പിന്നൊരു ഡക്ക്; എല്ലാ കണ്ണുകളും സഞ്ജുവിൽ: ഇന്ന് മൂന്നാം ടി20
Border Gavaskar Trophy: എല്ലാം ടോപ്പ് സീക്രട്ട്! പെർത്തിൽ ഇന്ത്യക്ക് രഹസ്യ പരിശീലന ക്യാമ്പ്; ഫോണിനും വിലക്ക്
Mohammad Nabi: അഫ്​ഗാൻ ക്രിക്കറ്റിനെ ഉന്നതിയിലെത്തിച്ച താരം; മുഹമ്മദ് നബി കളമൊഴിയുന്നു
Mohammed Shami : കാത്തിരുന്ന തിരിച്ചുവരവ്; രഞ്ജി ട്രോഫിയിലൂടെ മുഹമ്മദ് ഷമി ക്രിക്കറ്റിലേക്ക് തിരികെയെത്തുന്നു
Champions Trophy 2025 : ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിന്മാറും; ഇന്ത്യയുമായി ഒരിക്കലും കളിക്കില്ല: കടുത്ത തീരുമാനങ്ങൾക്കൊരുങ്ങി പിസിബി
Champions Trophy: ട്വിസ്റ്റോട് ട്വിസ്റ്റ്! ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പാകിസ്താൻ പിന്മാറുന്നു, റിപ്പോർട്ട്
‍അടിമുടി മാറാൻ ഡൽഹി ക്യാപ്റ്റിൽസ്, പരിശീലക സംഘത്തിലേക്ക് ലോകകപ്പ് ജേതാവും
മല്ലിയില മുഴവൻ കീടനാശിനിയോ? കളയാൻ 2 മിനിട്ട് മതി
മുടികൊഴിച്ചിൽ പെട്ടെന്ന് മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കൂ.
ഹേ...കരച്ചിലിനും ഗുണങ്ങളോ?