5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

New Zealand vs South Africa: ഗദ്ദാഫിയില്‍ റണ്‍മഴ തീര്‍ത്ത് ന്യൂസിലന്‍ഡ്; ദക്ഷിണാഫ്രിക്കയ്ക്ക് മറികടക്കേണ്ടത് 362 റണ്‍സ്; കലാശപ്പോരാട്ടത്തിലേക്ക് ആരെത്തും?

ICC Champions Trophy 2025 Semi Final: രണ്ടാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ രചിന്‍ രവീന്ദ്രയും, കെയ്ന്‍ വില്യംസണും ഒത്തുചേര്‍ന്നപ്പോള്‍ ന്യൂസിലന്‍ഡ് ഡ്രൈവിംഗ് സീറ്റിലെത്തി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ വിറപ്പിച്ച്‌ ഇരുവരും കൃത്യമായ ഇടവേളകളില്‍ റണ്‍സുകള്‍ ചേര്‍ത്തതോടെ ന്യൂസിലന്‍ഡ് സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് കുതിച്ചു

New Zealand vs South Africa: ഗദ്ദാഫിയില്‍ റണ്‍മഴ തീര്‍ത്ത് ന്യൂസിലന്‍ഡ്; ദക്ഷിണാഫ്രിക്കയ്ക്ക് മറികടക്കേണ്ടത് 362 റണ്‍സ്; കലാശപ്പോരാട്ടത്തിലേക്ക് ആരെത്തും?
ന്യൂസിലന്‍ഡിന്റെ ബാറ്റിംഗ്‌ Image Credit source: PTI
jayadevan-am
Jayadevan AM | Published: 05 Mar 2025 18:37 PM

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ റണ്‍മഴ തീര്‍ത്ത് ന്യൂസിലന്‍ഡ്. രചിന്‍ രവീന്ദ്രയുടെയും, കെയ്ന്‍ വില്യംസണിന്റെയും സെഞ്ചുറി മികവില്‍ 362 റണ്‍സാണ് കീവിസ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അടിച്ചുകൂട്ടിയത്. ഈ മത്സരത്തിലെ വിജയികള്‍ക്ക് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയെ നേരിടാം. ബാറ്റര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. 23 പന്തില്‍ 21 റണ്‍സെടുത്ത ഓപ്പണര്‍ വില്‍ യങിനെ തുടക്കത്തില്‍ പുറത്താക്കാനായത് മാത്രമാണ് പ്രോട്ടീസിന് ആശ്വാസമായത്. ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ എയ്ഡന്‍ മര്‍ക്രമിന് ക്യാച്ച് നല്‍കി വില്‍ യങ് പുറത്താകുമ്പോള്‍ ന്യൂസിലന്‍ഡ് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത് 48 റണ്‍സ് മാത്രം.

എന്നാല്‍ രണ്ടാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ രചിന്‍ രവീന്ദ്രയും, കെയ്ന്‍ വില്യംസണും ഒത്തുചേര്‍ന്നപ്പോള്‍ ന്യൂസിലന്‍ഡ് ഡ്രൈവിംഗ് സീറ്റിലെത്തി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ച് ഇരുവരും കൃത്യമായ ഇടവേളകളില്‍ റണ്‍സുകള്‍ ചേര്‍ത്തതോടെ ന്യൂസിലന്‍ഡ് സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് കുതിച്ചു.

ഒടുവില്‍ 101 പന്തില്‍ 108 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയെ പുറത്താക്കി കഗിസോ റബാദ ദക്ഷിണാഫ്രിക്കയ്ക്ക് നേരിയ ആശ്വാസം സമ്മാനിച്ചു. ന്യൂസിലന്‍ഡ് സ്‌കോര്‍ബോര്‍ഡ് 250 കടന്നതിന് പിന്നാലെ വില്യംസണും പുറത്തായി. 94 പന്തില്‍ 102 റണ്‍സാണ് താരം നേടിയത്. വിയാന്‍ മുള്‍ഡര്‍ക്കായിരുന്നു വിക്കറ്റ്.

Read Also : Champions Trophy 2025: കിംഗ് നയിച്ചു, രാഹുലും ഹാർദ്ദിക്കും തീർത്തു; ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം

തൊട്ടുപിന്നാലെ ടോം ലഥാമും മടങ്ങി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഡാരില്‍ മിച്ചലും, ഗ്ലെന്‍ ഫിലിപ്‌സും കീവിസ് സ്‌കോര്‍ബോര്‍ഡിന് വേഗം പകര്‍ന്നു. 37 പന്തില്‍ 49 റണ്‍സെടുത്ത മിച്ചലിനെ പുറത്താക്കി എന്‍ഗിഡി ഈ കൂട്ടുക്കെട്ട് പൊളിച്ചു. അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍സ് മാത്രം അകലെ റബാഡയ്ക്ക് ക്യാച്ച് നല്‍കിയാണ് മിച്ചല്‍ മടങ്ങിയത്.

മൈക്കല്‍ ബ്രേസ്വെല്‍ 12 പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായി. ഫിലിപ്‌സ് 27 പന്തില്‍ 49 റണ്‍സുമായി, ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ഒരു പന്തില്‍ രണ്ട് റണ്‍സുമായും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി എന്‍ഗിഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. റബാഡ രണ്ടും, മുള്‍ഡര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.