5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ICC Champions trophy 2025 : സന്നാഹ മത്സരമോ? എന്തിന്? പരിശീലന മത്സരം കളിക്കാനില്ലെന്ന് ഇന്ത്യന്‍ ടീം; നേരെ ചാമ്പ്യന്‍സ് ട്രോഫിയിലേക്ക്‌

ICC Champions trophy 2025 warm up matches: പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ ടീമുകള്‍ സന്നാഹ മത്സരം കളിക്കും. പാകിസ്ഥാന്‍ മൂന്ന് സന്നാഹ മത്സരങ്ങള്‍ കളിക്കും. പ്രധാന താരങ്ങള്‍ കളിക്കില്ല. അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവയ്‌ക്കെതിരായ മൂന്ന് മത്സരങ്ങൾക്കായി പാകിസ്ഥാൻ ഷഹീൻസ് എന്ന പേരിൽ എ ടീമിനെ പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു.

ICC Champions trophy 2025 : സന്നാഹ മത്സരമോ? എന്തിന്? പരിശീലന മത്സരം കളിക്കാനില്ലെന്ന് ഇന്ത്യന്‍ ടീം; നേരെ ചാമ്പ്യന്‍സ് ട്രോഫിയിലേക്ക്‌
അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍ Image Credit source: PTI
jayadevan-am
Jayadevan AM | Published: 14 Feb 2025 13:51 PM

ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി സന്നാഹ മത്സരം കളിക്കാനില്ലെന്ന് ഇന്ത്യന്‍ ടീം. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളും സമാന നിലപാട് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പരിശീലന മത്സരത്തിനില്ലെന്ന് ഇന്ത്യയും വ്യക്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര കളിച്ച പശ്ചാത്തലത്തിലാണ് ഇനി പരിശീലന മത്സരത്തിന്റെ ആവശ്യമില്ലെന്ന് ബിസിസിഐ തീരുമാനിച്ചത്. ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീം നാളെ (ഫെബ്രുവരി 15) ദുബായിലെത്തും. ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിലാണ് നടക്കുന്നത്. സന്നാഹ മത്സരം കളിക്കാതെ ഇന്ത്യ ഐസിസി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത് സമീപകാലത്ത് ഇതാദ്യമായിരിക്കും.

കഴിഞ്ഞ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ സന്നാഹ മത്സരം കളിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയത് ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ.

പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകള്‍ സന്നാഹ മത്സരം കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആതിഥേയരായ പാകിസ്ഥാന്‍ മൂന്ന് സന്നാഹ മത്സരങ്ങള്‍ കളിക്കും. എന്നാല്‍ പ്രധാന താരങ്ങള്‍ കളിക്കില്ലെന്നാണ് സൂചന. അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവയ്‌ക്കെതിരായ മൂന്ന് മത്സരങ്ങൾക്കായി പാകിസ്ഥാൻ ഷഹീൻസ് എന്ന പേരിൽ ഒരു ‘എ’ ടീമിനെ പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു.

Read Also : വനിതാ ക്രിക്കറ്റ് പൂരത്തിന് ഇന്ന് കൊടിയേറും; ടീമുകളെയും താരങ്ങളെയും പരിചയപ്പെടാം

ഫെബ്രുവരി 14 മുതൽ 17 വരെ വാം-അപ്പ് മത്സരങ്ങൾ നടക്കും. ഇന്ന് ലാഹോറില്‍ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന സന്നാഹ മത്സരത്തില്‍ ഷദാബ് ഖാനും, 17ന് കറാച്ചിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ മുഹമ്മദ് ഹുറൈറയും, ദുബായില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന സന്നാഹത്തില്‍ മുഹമ്മദ് ഹാരിസും പാക് എ ടീമിന്റെ ക്യാപ്റ്റന്‍മാരാകും. ദക്ഷിണാഫ്രിക്കയും, ന്യൂസിലന്‍ഡും നിലവില്‍ പാകിസ്ഥാനില്‍ ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ പങ്കെടുക്കുന്നുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലാദേശിനെതിരെയാണ്. ഫെബ്രുവരി 20നാണ് ഈ മത്സരം.