5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ICC Champions Trophy 2025 : ഇല്ല, ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകില്ല; അക്കാര്യം ഐസിസിയും ഉറപ്പിച്ചു

ICC Champions Trophy Indian Team Venue : 2027 വരെയുള്ള ഐസിസി ടൂർണമെൻ്റുകളിൽ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ എവിടെ നടത്തണമെന്നാണ് തീരുമാനമായിരിക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂർണമെൻ്റുകളിലും ഇന്ത്യ-പാകിസ്താൻ മത്സരം ന്യൂട്രൽ വേദിയിൽ വെച്ച് നടത്തും

ICC Champions Trophy 2025 : ഇല്ല, ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകില്ല; അക്കാര്യം ഐസിസിയും ഉറപ്പിച്ചു
2017ൽ ഇംഗ്ലണ്ടിൽ വെച്ച് നടന്ന ഇന്ത്യ-പാകിസ്താൻ ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരം (Image Courtesy : Michael Steele/Getty Images)
jenish-thomas
Jenish Thomas | Published: 19 Dec 2024 16:45 PM

ദുബായ് : അവസാനം അതിനൊരു തീരുമാനമായി! ഐസിസി ചാമ്പ്യൻസി ട്രോഫി (ICC Champions Trophy 2025) മത്സരത്തിനായി ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകില്ല. പകരം ഇന്ത്യയുടെ മത്സരം മറ്റൊരു പൊതുവേദിയിൽ വെച്ച് നടത്തുമെന്ന് അന്തരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. 2024-2027 കാലങ്ങളിൽ നടക്കുന്ന ഐസിസി ടൂർണമെൻ്റുകളിൽ ഇന്ത്യയും പാകിസ്താനും അതിഥേയത്വം വഹിക്കുകയാണെങ്കിൽ, ആതിഥേയത്വത്തിന് അനുസരിച്ച് ഇരു ടീമുകളുടെ മത്സരം മറ്റൊരു പൊതുവേദിയിൽ നടത്താൻ തീരൂമാനിച്ചു. പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും.

2025 ഫെബ്രുവരി മാർച്ച് മാസങ്ങളിലായിട്ടാണ് ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റ് സംഘടിപ്പിക്കുക. പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ടൂർണമെൻ്റിലെ ഇന്ത്യയുടെ മത്സരങ്ങൾ ദുബായ്, ഷാർജ തുടങ്ങിയ ന്യൂട്രെൽ വേദികളിൽ നടത്തപ്പെടും. ഇവയ്ക്ക് പുറമെ അടുത്ത വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐസിസി വനിത ക്രിക്കറ്റ് ലോകകപ്പിലെ പാകിസ്താൻ്റെ മത്സരങ്ങൾ മറ്റൊരു ന്യൂട്രെൽ വേദി വെച്ചാകും നടത്തുക. കൂടാതെ ഇന്ത്യയും ശ്രീലങ്കയും ചേർന്ന് അതിഥേയത്വം വഹിക്കാൻ പോകുന്ന 2026 ഐസിസി ടി20 ലോകകപ്പിലും സമാനമായി മത്സരരീതി ഉണ്ടായിരിക്കും. ഇതെ രീതിയിൽ തന്നെയാകും പാകിസ്താൻ ആതിഥേയത്വം വഹിക്കാൻ പോകുന്ന 2028ലെ ഐസിസി വനിത ടി20 ലോകകപ്പിലും നടക്കുക.

ALSO READ : Cricket Retirements 2024 : 90സ് കിഡ്സിൻ്റെ ക്രിക്കറ്റ് ഓർമ്മകൾ അവസാനത്തിലേക്ക്; ഇക്കൊല്ലം കളി മതിയാക്കിയത് 11 താരങ്ങൾ

ഏറെ നാളത്തെ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിലാണ് ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കാൻ ഇന്ത്യ പാകിസ്താനിലേക്ക് പോകില്ല എന്ന കാര്യത്തിൽ തീരുമാനമായിരിക്കുന്നത്. ഈ തീരുമാനമായതോടെ ഫൈനൽ വേദി പിന്നീടാകും തീരുമാനിക്കുക. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ എത്തിയാൽ ഫൈനലിന് പാകിസ്താൻ വേദിയാകില്ല. ഫൈനൽ മത്സരം ന്യൂട്രെൽ വേദിയിലേക്ക് മാറ്റും. ഇന്ത്യ പാകിസ്താനിലേക്ക് പോകില്ല എന്ന ഉറപ്പായതോടെ ചാമ്പ്യൻസ് ട്രോഫിയുടെ മത്സരക്രമം ഉടൻ പുറത്തിറക്കുമെന്ന് ഐസിസി അറിയിച്ചു. ഇന്ത്യക്കും ആതിഥേയത്വം വഹിക്കുന്ന പാകിസ്താനും പുറമെ അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ഐസിസി ചാമ്പ്യൻസ് ട്രോഫി 2025ൻ്റെ ഭാഗമാകുക.

2008ലെ ഏഷ്യ കപ്പിനാണ് ഏറ്റവും ഒടുവിലായി ഇന്ത്യ പാകിസ്താനിൽ പോയി ക്രിക്കറ്റ് കളിച്ചിട്ടുള്ളത്. വിദേശ ടീം താരങ്ങൾക്ക് വേണ്ടത്ര സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ പാകിസ്താൻ വീഴ്ച വരുത്തിയതോടെയാണ് ഇന്ത്യ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പാകിസ്താനിലേക്ക് അയക്കുന്നതിൽ വിലക്കേർപ്പെടുത്തിരുന്നത്. അതേസമയം 2023ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പിൽ പാകിസ്താൻ ഇന്ത്യ സന്ദർശിച്ചിരുന്നു.

Latest News