India vs New Zealand: ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ക്ക് ഇന്ന് കൊട്ടിക്കലാശം; സെമി പരീക്ഷയ്ക്ക് മുമ്പ് ഇന്ത്യയ്ക്കും ന്യൂസിലന്‍ഡിനും ഇന്ന് ‘മോഡല്‍ എക്‌സാം’; മത്സരം എങ്ങനെ കാണാം?
ICC champions trophy 2025 India vs New Zealand: ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യയും ന്യൂസിലന്‍ഡും സെമിയിലെത്തിയത്. 100 ശതമാനം വിജയത്തോടെ സെമിയിലേക്ക് എത്തുന്നത് ഇതില്‍ ഏത് ടീമാണെന്ന് ഇന്ന് അറിയാം. ഇരുടീമുകളും ഏകദിനത്തില്‍ 118 തവണ ഏറ്റുമുട്ടി. ഇന്ത്യ 60 തവണ വിജയിച്ചു. ന്യൂസിലന്‍ഡ് 50 തവണയും. ഏഴ് തവണ ഫലമുണ്ടായില്ല. ഒരെണ്ണം സമനിലയിലായി

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30നാണ് മത്സരം. ഇതിനകം സെമിയിലെത്തിയ ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരഫലത്തെ സമ്മര്‍ദ്ദമില്ലാതെ നേരിടാം. എങ്കിലും ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്താന്‍ ഇന്നത്തെ വിജയം ഉപകരിക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പരിക്കിന്റെ പിടിയിലായിരുന്നെങ്കിലും താരം കായികക്ഷമത വീണ്ടെടുത്തതായാണ് സൂചന. പരിക്കേറ്റ മറ്റൊരു താരമായ മുഹമ്മദ് ഷമി കളിക്കുമോയെന്ന് വ്യക്തമല്ല. ഇന്ത്യന്‍ ടീമില്‍ കാര്യമായ അഴിച്ചുപണിക്ക് സാധ്യതയില്ല. എന്നാല്‍ ബൗളിംഗില്‍ ചില പരീക്ഷണങ്ങള്‍ക്ക് സാധ്യത.
ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇരുടീമുകളും സെമിയിലെത്തിയത്. 100 ശതമാനം വിജയത്തോടെ സെമിയിലേക്ക് എത്തുന്നത് ഇതില്‍ ഏത് ടീമാണെന്ന് ഇന്ന് അറിയാം. ഇരുടീമുകളും ഏകദിനത്തില്‍ 118 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യ 60 തവണ വിജയിച്ചു. ന്യൂസിലന്‍ഡ് 50 തവണയും. ഏഴ് തവണ ഫലമുണ്ടായില്ല. ഒരെണ്ണം സമനിലയിലായി.
പിച്ച് റിപ്പോര്‍ട്ട്
ചേസിങ് ടീമിനെ പിന്തുണയ്ക്കുന്നതാണ് ദുബായ് പിച്ചിന്റെ ചരിത്രം. 60 മത്സരങ്ങളാണ് ഇവിടെ നടന്നത്. ഇതില്‍ ആദ്യം ബാറ്റ് ചെയ്ത ടീം വിജയിച്ചത് 22 തവണ മാത്രം. എന്നാല്‍ ചേസിങ് ടീം 36 തവണ ജയിച്ചു. ഫാസ്റ്റ് ബൗളേഴ്‌സിന് അധികം സീം ലഭിക്കുന്ന പിച്ചല്ല ഇത്. അതുകൊണ്ട് തന്നെ ന്യൂബോളില്‍ ഫീല്‍ഡ് നിയന്ത്രണങ്ങള്‍ മുതലെടുത്ത് റണ്‍സ് കണ്ടെത്തുകയാകും ബാറ്ററുടെ ദൗത്യം.




Read Also : Rohit Sharma: ക്യാപ്റ്റന്‍ ഫിറ്റ് ! ആശങ്ക വേണ്ട, രോഹിത് ന്യൂസിലന്‍ഡിനെതിരെ കളിച്ചേക്കും
എങ്ങനെ കാണാം?
എന്നാല്‍ മധ്യ ഓവറുകളില്‍ കളി സ്പിന്നര്‍മാര്‍ ഏറ്റെടുത്തേക്കും. കൂടുതല്‍ ടേണും ലഭിക്കുമെന്നത് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണ്. ടോസ് നേടുന്ന ടീം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. നിലവില്‍ മികച്ച റണ്‍ റേറ്റിന്റെ ബലത്തില്‍ ഗ്രൂപ്പ് എയില്‍ ന്യൂസിലന്‍ഡ് ഒന്നാമതാണ്. ന്യൂസിലന്‍ഡിനെ കീഴ്‌പ്പെടുത്താനായാല്‍ ഇന്ത്യയ്ക്ക് ഗ്രൂപ്പില്‍ ഒന്നാമതെത്താം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോഹോട്ട്‌സ്റ്റാറിലും കാണാം.