IIT Baba: വല്ല കാര്യവുമുണ്ടായിരുന്നോ? ഇന്ത്യ തോല്‍ക്കുമെന്ന് പ്രവചിച്ച ഐഐടി ബാബയ്ക്ക് ട്രോളോട് ട്രോള്‍
Troll against IIT Baba: ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തോല്‍ക്കുമെന്ന് പ്രവചിക്കാന്‍ തോന്നിയ നിമിഷത്തെ ഐഐടി ബാബ ഇപ്പോള്‍ സ്വയം പഴിക്കുന്നുണ്ടാകാം. പ്രവചനം പാളിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ക്കെതിരെ ട്രോളുകള്‍ നിറയുകയാണ്

വഴിയെ പോയ വയ്യാവേലി എടുത്ത് തലയില്‍ വെച്ചിരിക്കുകയാണ് ഐഐടി ബാബ എന്ന പേരില്‍ അറിയപ്പെടുന്ന അഭയ് സിംഗ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തോല്‍ക്കുമെന്ന് പ്രവചിക്കാന്‍ തോന്നിയ നിമിഷത്തെ ഐഐടി ബാബ ഇപ്പോള്‍ സ്വയം പഴിക്കുന്നുണ്ടാകാം. പ്രവചനം പാളിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ക്കെതിരെ ട്രോളുകള്‍ നിറയുകയാണ്. ഇത്തവണ ഇന്ത്യ ജയിക്കില്ലെന്ന് അത്രയ്ക്ക് തറപ്പിച്ചാണ് ഐഐടി ബാബ മത്സരത്തിന് മുമ്പ് പറഞ്ഞത്.
സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് വ്യാജപ്രചാരണം നടത്തിയ ഐഐടി ബാബയെ പരിഹസിക്കുന്നത്. എന്തായാലും ട്രോളുകളോട് ഐഐടി ബാബ ഇതുവരെ പ്രതികരിച്ചിട്ടില്ല.




ആരാണ് ഐഐടി ബാബ?
കുംഭമേളയിലൂടെയാണ് ഇയാള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഐഐടി ബോംബെയിൽ നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ അഭയ് സിംഗ് ബിരുദം നേടിയിട്ടുണ്ട്. ഹരിയാന സ്വദേശിയാണ്. കാനഡയിലടക്കം ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് സന്യാസത്തിലേക്ക് തിരിയുന്നത്.
🚨IITIAN BABA TERRORIST OF INDIA🚨
-IIT Baba(Abhay Singh) Like People Says Pakistan Win, They Need Only Fame, and Money. They Don't Care.
Country India's Self Respect 👊IIT WALE BABA जैसे देशद्रोही को पाकिस्तान भेजो|
|#IITianBaba|#INDvsPAK|#ChampionsTrophy2025| pic.twitter.com/JgBrPVx5tm
— Omkar Ugale (@Omkarugale2811) February 23, 2025
സംഭവിച്ചത്
പാകിസ്ഥാനെ ആറു വിക്കറ്റിന് തകര്‍ത്ത് സെമി ഫൈനല്‍ ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് പുറത്തായി. 76 പന്തില്‍ 62 റണ്‍സ് നേടിയ സൗദ് ഷക്കീലാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ 46 റണ്‍സ് നേടിയെങ്കിലും 77 പന്തുകള്‍ നേരിട്ടു. ഖുശ്ദില്‍ ഷാ(39 പന്തില്‍ 38)യും ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും, ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും, അക്‌സര്‍ പട്ടേലും, ഹര്‍ഷിത് റാണയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Read Also : ‘ദുബായിൽ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനോട് തോൽക്കും’: ഐഐടി ബാബയുടെ പ്രവചനം വൈറൽ
മറുപടി ബാറ്റിംഗില്‍ 42.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ഏകദിനത്തില്‍ 51-ാം സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെയും (പുറത്താകാതെ 111 പന്തില്‍ 100), അര്‍ധശതകം നേടിയ ശ്രേയസ് അയ്യരുടെയും (67 പന്തില്‍ 56), ശുഭ്മന്‍ ഗില്ലിന്റെയും (52 പന്തില്‍ 46) ബാറ്റിംഗാണ് വിജയം അനായാസമാക്കിയത്. ഈ തോല്‍വിയോടെ പാകിസ്ഥാന്റെ നില പരുങ്ങലിലായി.