India vs New Zealand Final: പോരാട്ടത്തിന് കാഹളം മുഴങ്ങുന്നു; ആവേശപ്പോര് തുടങ്ങാന്‍ ഇനി അല്‍പനേരം മാത്രം; ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍ എങ്ങനെ കാണാം?
ICC Champions Trophy 2025 Final: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് 'ഹൈ വോള്‍ട്ടേജ്' പോരാട്ടം. ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ പോരാട്ടത്തിന് കാഹളം മുഴങ്ങാന്‍ അവശേഷിക്കുന്നത് അല്‍പനേരം മാത്രം. മൂന്നാം കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2002ലായിരുന്നു ആദ്യ നേട്ടം. അന്ന് ശ്രീലങ്കയ്‌ക്കൊപ്പം കിരീടം പങ്കുവച്ചു. 2013ല്‍ ഇംഗ്ലണ്ടിനെ കീഴടക്കി രണ്ടാം കിരീടം സ്വന്തമാക്കി

12 വര്‍ഷങ്ങള്‍ക്ക് ശേഷം ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിടാന്‍ ഇന്ത്യയും, 25 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ന്യൂസിലന്‍ഡും അരയും തലയും മുറുക്കി ഇറങ്ങുമ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് ‘ഹൈ വോള്‍ട്ടേജ്’ പോരാട്ടം. ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ പോരാട്ടത്തിന് കാഹളം മുഴങ്ങാന്‍ ഇനി അല്‍പനേരം മാത്രമാണ് അവശേഷിക്കുന്നത്. 2.30ന് മത്സരം ആരംഭിക്കും. ചാമ്പ്യന്‍സ് ട്രോഫിയിലെ മൂന്നാം കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2002ലായിരുന്നു ആദ്യ കിരീടനേട്ടം. അന്ന് ശ്രീലങ്കയ്‌ക്കൊപ്പം കിരീടം പങ്കുവച്ചു. 2013ല്‍ ഇംഗ്ലണ്ടിനെ കീഴടക്കി രണ്ടാം കിരീടം സ്വന്തമാക്കി.
ഇതിന് മുമ്പ് ഒരു തവണ ന്യൂസിലന്‍ഡും കിരീടം സ്വന്തമാക്കിയിട്ടുണ്ട്. 2000ല്‍ നെയ്‌റോബിയില്‍ നടന്ന കലാശപ്പോരില്‍ ഇന്ത്യയെ കീഴടക്കിയാണ് കീവിസ് ജേതാക്കളായത്. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ഇത്തവണ ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് മാത്രം തോറ്റ ന്യൂസിലന്‍ഡും തകര്‍പ്പന്‍ ഫോമിലാണ്.
പ്രധാന ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലുകളില്‍ ഇന്ത്യയോട് ഇതുവരെ തോറ്റിട്ടില്ലെന്നതും ന്യൂസിലന്‍ഡിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. പരിശീലനത്തിനിടെ വിരാട് കോഹ്ലിക്ക് പരിക്കേറ്റത് ഇന്ത്യയ്ക്ക് ആശങ്കയായിരുന്നു. എന്നാല്‍ പരിക്ക് നിസാരമാണെന്നും, ഫൈനലില്‍ താരം കളിച്ചേക്കുമെന്നാണ് സൂചന.




മത്സരം എങ്ങനെ കാണാം?
ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ തത്സമയം സംപ്രേഷണം ചെയ്യും. ജിയോഹോട്ട്സ്റ്റാർ ആപ്പിലും മത്സരം കാണാവുന്നതാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ടോസിടും.
ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ്സ് അയ്യർ, അക്സർ പട്ടേൽ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി.
ന്യൂസിലന്‍ഡ് സാധ്യത ഇലവന്‍: വിൽ യങ്, റാച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ടോം ലാതം, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്‌നർ, കൈൽ ജാമിസൺ, വില്യം ഒ’റൂർക്ക്, നഥാൻ സ്മിത്ത്