Ipl Auction Unsold Players: ലേലത്തില്‍ ആര്‍ക്കും വേണ്ട, എങ്കിലും ഈ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കാന്‍ വഴിയുണ്ട് ! സംഭവം ഇങ്ങനെ
Ipl Auction 2025 Unsold Players: ലേലത്തില്‍ വിറ്റുപോകാത്ത താരങ്ങള്‍ക്ക് ഐപിഎല്ലിലേക്കുള്ള വഴി പൂര്‍ണമായി അടഞ്ഞുവെന്ന് പറയാനാകില്ല. അവര്‍ക്ക് ഇനിയും സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്. അത് എങ്ങനെയെന്നല്ലേ ?
ഐപിഎല്‍ താരലേലം അവസാനിച്ചതിന് പിന്നാലെ ഫ്രാഞ്ചെസികളുമായി ബന്ധപ്പെട്ട വിശകലനത്തിലാണ് ആരാധകര്‍. നിരവധി റെക്കോഡുകളും, ട്വിസ്റ്റുകളും നിറഞ്ഞതായിരുന്നു ജിദ്ദയില്‍ നടന്ന രണ്ട് ദിവസത്തെ മെഗാ താരലേലം. ചില താരങ്ങള്‍ പഴയ ഫ്രാഞ്ചെസികളിലേക്ക് തിരികെയെത്തി. ചിലര്‍ പുതിയ ടീമുകള്‍ കണ്ടെത്തി.
എന്നാല്‍ മറ്റ് ചില താരങ്ങള്‍ക്കാകട്ടെ ലേലത്തില്‍ ആവശ്യക്കാരുണ്ടായിരുന്നില്ല. ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത്, പൃഥി ഷാ, ശാര്‍ദ്ദുല്‍ താക്കൂര്‍, മയങ്ക് അഗര്‍വാള്‍, സര്‍ഫറാസ് ഖാന്‍, ഉമേഷ് യാദവ് എന്നിങ്ങനെ നീളുന്നു ആ പട്ടിക.
എന്നാല്‍ ലേലത്തില്‍ വിറ്റുപോകാത്ത താരങ്ങള്‍ക്ക് ഐപിഎല്ലിലേക്കുള്ള വഴി പൂര്‍ണമായി അടഞ്ഞുവെന്ന് പറയാനാകില്ല. അവര്‍ക്ക് ഇനിയും സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്. അത് എങ്ങനെയെന്നല്ലേ ? വിശദമായി പരിശോധിക്കാം.
എല്ലാ ടീമുകളുടെയും നിലവിലെ സ്ക്വാഡിലെ ഏതെങ്കിലും അംഗത്തിന് പരിക്കേറ്റാൽ, ലേലത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു താരത്തെ പകരം ഉള്‍പ്പെടുത്താം.
എന്നാല്‍ പരിക്കേറ്റ താരത്തിന് ലേലത്തില്‍ ലഭിച്ച തുകയിലും കുറവ് അടിസ്ഥാനത്തുകയുള്ള താരത്തെ മാത്രമേ പകരമായി ഉള്‍പ്പെടുത്താനാകൂ. ഉദാഹരണത്തിന്, എന്നാല്‍ പരിക്കേറ്റ താരത്തിന് ലേലത്തില്‍ ലഭിച്ച തുകയിലും കുറവ് അടിസ്ഥാനത്തുകയുള്ള താരത്തെ മാത്രമേ പകരമായി ഉള്‍പ്പെടുത്താനാകൂ. ഉദാഹരണത്തിന്, രണ്ട് കോടി അടിസ്ഥാനത്തുകയുള്ള കെയ്ന്‍ വില്യംസണ്, രണ്ട് കോടിക്ക് മുകളില്‍ ലേലത്തില്‍ ലഭിച്ച താരത്തിന് പകരക്കാരനാകാനെ സാധിക്കൂ.
പണം വാരിയെറിഞ്ഞ് ഫ്രാഞ്ചെസികള്‍
10 ഫ്രാഞ്ചൈസികൾ രണ്ട് ദിവസങ്ങളിലായി 182 താരങ്ങൾക്കായി ചെലവഴിച്ചത് 639.15 കോടി രൂപയാണ്. ഋഷഭ് പന്ത് (27 കോടി രൂപ), ശ്രേയസ് അയ്യർ (26.75 കോടി രൂപ), വെങ്കിടേഷ് അയ്യർ (23.75 കോടി രൂപ) എന്നിവരായിരുന്നു ഏറ്റവും വില കൂടിയ താരങ്ങള്‍. 13 കാരനായ വൈഭവ് സൂര്യവൻഷി ഐപിഎൽ ലേലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ താരമായി. യുസ്വേന്ദ്ര ചാഹൽ (18 കോടി) ഏറ്റവും വില കൂടിയ ഇന്ത്യൻ സ്പിന്നറായി.
ഐപിഎല്‍ ലേലത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചതിന്റെ റെക്കോഡിനാണ് സൗദി അറേബ്യയിലെ ജിദ്ദ സാക്ഷിയായത്. ഐപിഎല്‍ 2022 മെഗാ ലേലത്തില്‍ ചെലവഴിച്ച 551.7 കോടി രൂപയാണ് ഇതുവരെയുണ്ടായിരുന്ന റെക്കോഡ്. ആ റെക്കോഡാണ് ജിദ്ദയില്‍ പഴങ്കഥയാകുന്നത്.
രണ്ട് ദിവസം കൊണ്ടാണ് മെഗാ താരലേലം പൂര്‍ത്തിയായത്. ആദ്യ ദിനം മാര്‍ക്വി താരങ്ങളുടെ ലേലം നടന്നു. ഇതാദ്യമായാണ് സൗദി അറേബ്യയില്‍ ഐപിഎല്‍ താരലേലം നടക്കുന്നത്.