World Test Championship: ഓസ്ട്രേലിയയിൽ ചിലത് സംഭവിക്കണം, ഇന്ത്യയുടെയും സീനിയർ താരങ്ങളുടെയും ഭാവി തുലാസിൽ

India World Test Champion Ship Final: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയാകും ടീമിലെ മുതിർന്ന താരങ്ങളുടെ ഭാവി തീരുമാനിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലിന് ഇന്ത്യ യോ​ഗ്യത നേടിയില്ലെങ്കിൽ വരുന്ന ഇം​ഗ്ലണ്ട് ടെസ്റ്റിൽ മുതിർന്ന താരങ്ങൾ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.

World Test Championship: ഓസ്ട്രേലിയയിൽ ചിലത് സംഭവിക്കണം, ഇന്ത്യയുടെയും സീനിയർ താരങ്ങളുടെയും ഭാവി തുലാസിൽ

India vs New Zealand (Image Credits: PTI )

Published: 

03 Nov 2024 22:46 PM

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയുടെ തലപ്പത്തായിരുന്നു രോ​ഹിത് ശർമ്മയും സംഘവും. 24 വർഷത്തിന് ശേഷം, സ്വന്തം മണ്ണിൽ സമ്പൂർണ്ണമായി ടെസ്റ്റ് പരമ്പരയിൽ തോൽവി ഏറ്റുവാങ്ങിയതോടെ മങ്ങിയത് 140 കോടി ജനങ്ങളുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ പ്രതീക്ഷകളും കൂടിയാണ്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് വീണു. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാ​ഗമായുള്ള 14 മത്സരങ്ങളിൽ നിന്ന് ഇന്ത്യക്ക് 58.33 ശതമാനം പോയിന്റാണുള്ളത്. 62.50 പോയിന്റ് ശതമാനമുള്ള ഓസ്ട്രേലിയയാണ് പട്ടികയിൽ തലപ്പത്ത്.

കീവിസിനോട് സമ്പൂർണ തോൽവി വഴങ്ങിയതോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫെെനൽ ബെർത്ത് ഉറപ്പിക്കാൻ ഇന്ത്യക്ക് ഒരു വഴി മാത്രമാണ് ബാക്കിയുള്ളത്. ഓസ്ട്രേലിയയ്ക്കെതിരെ 5 ടെസ്റ്റ് പരമ്പരകളടങ്ങിയ മത്സരത്തിൽ നാലിലും വിജയിക്കുക. എങ്കിൽ ഇന്ത്യ നേരിട്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലിന് യോ​ഗ്യത നേടും. ഓസീസിനെതിരായ ഒരു ടെസ്റ്റ് മത്സരം സമനിലയിലാകുകയും വേണം. കാര്യങ്ങൾ അത്ര പന്തിയല്ലെങ്കിലും ഇങ്ങനെ സംഭവിച്ചാൽ മറ്റ് ടീമുകളുടെ മത്സര ഫലത്തെ ഇന്ത്യക്ക് ആശ്രയിക്കേണ്ടി വരില്ല. ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ അഞ്ചിൽ നാലിലും വിജയിക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ രോഹിത്തിനും സംഘത്തിനും ബാലികേറാമലയാണ്.

അതേസമയം, ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഓസീസിന് ഇന്ത്യക്ക് പുറമെ ശ്രീലങ്കയോടും പരമ്പരയുണ്ട്. രണ്ട് ടെസ്റ്റ് പരമ്പരയാണ് ശ്രീലങ്കയ്ക്ക് എതിരെ ഓസീസിനുള്ളത്. ഏഴിൽ അഞ്ചെണ്ണം ജയിച്ചാൽ ഓസീസ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലിന് യോ​ഗ്യത നേടും. ശ്രീലങ്ക, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകളുടെ ഫെെനൽ പ്രതീക്ഷകൾ സജീവമാണ്.

അതേസമയം, ഓസ്ട്രേലിയൻ പരമ്പരയിലെ പ്രകടനമാകും ടീമിലെ സീനിയർ താരങ്ങളുടെ ഭാവി തീരുമാനിക്കുകയെന്ന് ബിസിസിഐയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുമ്പ് ഇന്ത്യൻ ടീമിനെ ഉടച്ചുവാർക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. ഇതിന്റെ ഭാ​ഗമായി ചീഫ് സെലക്ടർ അജിത് അ​ഗാർക്കർ, പരിശീലകൻ ​ഗൗതം ​ഗംഭീർ, ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവർ ഉടൻ കൂടിക്കാഴ്ച നടത്തും എന്നാണ് വിവരം.

ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകൾക്കെതിരായ പരമ്പരകളിലെ എല്ലാ മത്സരങ്ങളും തൂത്തുവാരിയാൽ ശ്രീലങ്ക ഫൈനലിന് യോ​ഗ്യത നേടും. ഇം​ഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റ് പരമ്പരകളും ജയിച്ചാൽ ന്യൂസിലൻഡും ഫെെനലിന് യോ​ഗ്യത നേടും. ദക്ഷിണാഫ്രിക്ക ശ്രീലങ്കയെയും പാകിസ്താനെയും തോൽപിച്ചാൽ അവർക്കും ഫൈനൽ സ്വപ്നം കാണാം.

ഓസ്ട്രേലിയയിൽ നടക്കുന്ന ബോർ‍‍ഡർ-​ ഗവാസ്കർ ട്രോഫി നാല് സീനിയർ താരങ്ങളുടെ അവസാന ടെസ്റ്റ് മത്സരമാകുമെന്നാണ് റിപ്പോർട്ട്. ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോലി, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഒരുമിച്ച് കളിക്കുന്ന ടെസ്റ്റ് മത്സരമാകും ഓസ്ട്രേലിയയിലേത്. മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ ഈ സീനിയർ താരങ്ങളുടെ ഭാവി ഓസ്ട്രേലിയയിൽ തീരുമാനിക്കപ്പെടും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലിന് ഇന്ത്യ യോ​ഗ്യത നേടിയില്ലെങ്കിൽ വരുന്ന ഇം​ഗ്ലണ്ട് ടെസ്റ്റിൽ മുതിർന്ന താരങ്ങൾ ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ട്.

Related Stories
IPL Auction 2025: ആദ്യഘട്ടത്തില്‍ ആരുമെത്തിയില്ല, ഒടുവില്‍ ദേവ്ദത്തിനെ സ്വന്തമാക്കി ആര്‍സിബി, ഐപിഎല്ലിലെ മലയാളി പ്രാതിനിധ്യം ഇങ്ങനെ
IPL 2025 Auction : വിഗ്നേഷ് പുത്തൂർ ഇനി രോഹിതിനും ബുംറയ്ക്കുമൊപ്പം കളിക്കും; സീനിയർ ടീമിൽ കളിച്ചിട്ടില്ലാത്ത മലയാളി താരം മുംബൈയിൽ
IPL MEGA AUCTION 2025: ദേശ്പാണ്ഡെയ്ക്ക് 6.5 കോടി, മഫാക്കയ്ക്ക് ഒന്നരക്കോടി, രാജസ്ഥാന്റെ ‘ക്രിസ്റ്റല്‍ ക്ലിയര്‍’ തീരുമാനം; എയറില്‍ക്കേറ്റി ആരാധകര്‍
IPL 2025 Auction : ആദ്യ ഘട്ടത്തിൽ ടീമിലെടുത്തില്ല; അവസാന റൗണ്ടിൽ അർജുൻ തെണ്ടുൽക്കർ മുംബൈയിൽ തിരികെ
IPL Auction 2025: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക്‌ ഒരു ഒന്നൊന്നര തിരിച്ചുവരവ്, സച്ചിന്‍ ബേബി സണ്‍റൈസേഴ്‌സില്‍
IPL 2025 Auction : 13 വയസുകാരൻ വൈഭവ് സൂര്യവൻശി ഈ സീസണിൽ രാജസ്ഥാനിൽ കളിക്കും; ടീമിലെത്തിയത് 1.1 കോടി രൂപയ്ക്ക്
കാത് കുത്തുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും
ചെമ്പരത്തി ചായ കൊണ്ടൊരു മാജിക്! ഗുണങ്ങൾ അറിയാം
അടുത്ത വര്‍ഷം വിവാഹം; വരനെ അപ്പോള്‍ പറയാമെന്ന് ആര്യ
പുതിയ വർക്ക്സ്‌പെയ്‌സ് പരിചയപ്പെടുത്തി ഗായിക അമൃതാ സുരേഷ്