5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Team India: തോളിൽ ത്രിവർണ്ണവും; ഏകദിന ക്രിക്കറ്റിൽ ടീം ഇന്ത്യക്ക് ഇനി പുതിയ ജഴ്സി

Indian Cricket Team New ODI Jersy: സ്വന്തം മണ്ണിൽ ഡിസംബർ 22 മുതൽ ആരംഭിക്കുന്ന മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിലാണ് വനിതാ ടീം പുതിയ ജഴ്സിയുമായി കളത്തിലിറങ്ങുക.

Team India: തോളിൽ ത്രിവർണ്ണവും; ഏകദിന ക്രിക്കറ്റിൽ ടീം ഇന്ത്യക്ക് ഇനി പുതിയ ജഴ്സി
Indian ODI Team New Jersy (Image Credits: BCCI)
athira-ajithkumar
Athira CA | Updated On: 30 Nov 2024 06:48 AM

മുംബെെ: ഏകദിന ക്രിക്കറ്റിൽ ടീം ഇന്ത്യ കളത്തിലിറങ്ങുക ഇനി പുതിയ ജഴ്സിയിൽ. ബിസിസിഐ സെക്രട്ടറി ജയ് ഷായും വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗറും ചേർന്ന് ഇന്ത്യൻ ടീമിന്റെ പുതിയ ജഴ്സി പുറത്തിറക്കി. മുംബെെയിൽ നടന്ന ചടങ്ങിലാണ് ഇരുവരും ചേർന്ന് പുതിയ ജഴ്സി അവതരിപ്പിച്ചത്. തോളിൽ ദേശീയ പതാകയോടുള്ള ​ആദരസൂചകമായി ത്രിവർണം ആലേഖനം ചെയ്തിട്ടുണ്ട്. മുമ്പുണ്ടായിരുന്ന വെള്ള നിറത്തിലുള്ള മൂന്ന് വരകൾക്കൊപ്പമാണ് ത്രിവർണ്ണവും ഉൾപ്പെടുത്തിയിരിക്കുന്നത്. ജഴ്സിയിൽ മറ്റ് മാറ്റങ്ങളില്ല എന്നതാണ് ശ്രദ്ധേയം. ചാമ്പ്യൻസ് ട്രോഫിയിലും ഈ ജഴ്സി അണിഞ്ഞായിരിക്കും ടീം ഇന്ത്യ കളിക്കാനിറങ്ങുക.

ഡ്രീം ഇലവനാണ് ജഴ്സി സ്പോൺസർമാർ. വലതു വശത്ത് ബിസിസിഐയുടെ ലോ​ഗോയും തോളിൽ മൂന്ന് നക്ഷത്രങ്ങളുമുണ്ട്. 1983, 2011 ഏകദിന ലോകകപ്പ് വിജയം, 2013 ചാമ്പ്യൻസ് ട്രോഫി വിജയം എന്നിവയെ പ്രതിനിധീകരിച്ചാണ് നക്ഷത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സമ്മിശ്ര പ്രതികരണമാണ് ആരാധകരിൽ നിന്ന് ജഴ്സിക്ക് ലഭിക്കുന്നത്.

പഴയ ഡിസെെൻ തന്നെയാണ് ബിസിസിഐ കൊണ്ടുവന്നിരിക്കുന്നതെന്നും പുതുമ നിലനിർത്താമായിരുന്നെന്നും ആരാധകർ പറയുന്നു. ​ഗെയിമിം​ഗ് ആപ്പായ ഡ്രീം ഇലവന്റെ പ്രമോഷനെ എതിർക്കുന്നവരും വിമർശിക്കുന്നവരിൽ ഉണ്ട്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമാണ് പുതിയ ജഴ്സി അണിഞ്ഞ് ആദ്യം മത്സരത്തിനിറങ്ങുന്നത്. സ്വന്തം മണ്ണിൽ ഡിസംബർ 22 മുതൽ ആരംഭിക്കുന്ന മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിലാണ് വനിതാ ടീം പുതിയ ജഴ്സിയുമായി കളത്തിലിറങ്ങുക. ഡിസംബർ അഞ്ചിന് ഓസ്ട്രേലിയയ്ക്കെതിരെ വനിതാ ടീം ഏകദിന പരമ്പര കളിക്കുന്നുണ്ടെങ്കിലും നിലവിലെ ജഴ്സിയിലാകും മത്സരത്തിനിറങ്ങുക.

“>

“>

“>

“>

 

 

 

 

പുതിയ ഇന്ത്യൻ ജഴ്സി ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഹർമ്മൻപ്രീത് കൗർ പ്രതികരിച്ചു. വനിതാ ക്രിക്കറ്റ് ടീമാണ് പുതിയ ജഴ്സി ആദ്യം ധരിക്കുക. ജഴ്സിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ത്രിവർണ നിറങ്ങൾ വളരെ മനോഹരമാണ്. ഇന്ത്യൻ ടീമിന് പുതിയ ജഴ്സി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഹർമ്മൻപ്രീത് കൗർ ജഴ്സി അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു.

അതേസമയം, ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന ഹെെബ്രിഡ് മോഡലിനെ കൂടുതൽ രാജ്യങ്ങൾ പിന്തുണച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടത്തുന്നതിനോട് ബോർഡ് അം​ഗങ്ങൾ പിന്തുണ പ്രഖ്യാപിച്ചതോടെ പാകിസ്താൻ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനോട് നിലപാട് വ്യക്തമാക്കാൻ‍ ഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. ടൂർണമെന്റ് ഹെെബ്രിഡ് മോഡലിൽ നടത്താനുള്ള തീരുമാനം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അം​ഗീകരിച്ചില്ലെങ്കിൽ ടൂർണമെന്റ് വേദി പാകിസ്താനിൽ നിന്ന് മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഐസിസി പരി​ഗണിച്ചേക്കും. തിങ്കളാഴ്ചയ്ക്കകം ചാമ്പ്യൻസ് ട്രോഫിയുടെ മത്സരക്രമം പ്രസിദ്ധീകരിക്കാനാണ് ഐസിസിയുടെ ശ്രമമെന്ന് ബോർഡ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.