5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Haris Rauf Ball Tampering: ഹാരിസ് റൗഫിനെതിരെ പന്ത് ചുരണ്ടൽ ആരോപണവുമായി ദക്ഷിണാഫ്രിക്കൻ മുൻ താരം; പാക് ടീം വെട്ടിൽ

Haris Rauf Ball Tampering: പാകിസ്താനെതിരെ ലോകകപ്പ് മത്സരത്തിൽ ഹാരിസ് റൗഫ് പന്ത് ചുരണ്ടിയെന്ന് ദക്ഷിണാഫ്രിക്കയുടെ മുൻ തീരം റെസ്റ്റി തെറോൺ ആരോപിച്ചു. ഐസിസി ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ ചർച്ച കൊഴുക്കുകയാണ്.

Haris Rauf Ball Tampering: ഹാരിസ് റൗഫിനെതിരെ പന്ത് ചുരണ്ടൽ ആരോപണവുമായി ദക്ഷിണാഫ്രിക്കൻ മുൻ താരം; പാക് ടീം വെട്ടിൽ
Haris Rauf Ball Tampering (Image Source - AFP)
abdul-basith
Abdul Basith | Published: 07 Jun 2024 17:49 PM

ടി20 ലോകകപ്പിൽ പാകിസ്താനെതിരെ നാണംകെട്ട പരാജയം വഴങ്ങിയതിനു പിന്നാലെ പാകിസ്താൻ ടീം വീണ്ടും പ്രതിസന്ധിയിൽ. പേസർ ഹാരിസ് റൗഫിനെതിരെ പന്ത് ചുരണ്ടൽ ആരോപണമുയർന്നതാണ് പാകിസ്താനെ വെട്ടിലാക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ മുൻ താരം റെസ്റ്റി തെറോൺ അടക്കമുള്ളവർ റൗഫിനെതിരെ പന്ത് ചുരണ്ടൽ ആരോപണമുന്നയിച്ച് രംഗത്തുവന്നു. ഐസിസി ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

‘പുതുതായി മാറ്റിയ പന്തിൽ പാക് താരങ്ങൾ നിരന്തരം ചുരണ്ടിയില്ല എന്ന് നമ്മൾ അങ്ങ് ഭാവിക്കാൻ പോവുകയാണോ? രണ്ട് ഓവർ മുൻപ് മാറ്റിയ പന്ത് റിവേഴ്സ് ചെയ്യുന്നു. ഹാരിസ് റൗഫ് തള്ളവിരലിൻ്റെ നഖം പന്തിനു മുകളിലൂടെ ഓടിക്കുന്നത് കാണാമായിരുന്നു.’ ഐസിസിയെ ടാഗ് ചെയ്ത് തെറോൺ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

മത്സരത്തിൽ പാകിസ്താനെ യുഎസ്എ അട്ടിമറിച്ചിരുന്നു. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് യുഎസ്എ പാകിസ്താനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിതം 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 159 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിഊ യുഎസ്എ 3 വിക്കറ്റ് നഷ്ടത്തിൽ 159ലെത്തി. സൂപ്പർ ഓവറിൽ യുഎസ്എ മുന്നോട്ടുവച്ച 19 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്താന് 13 റൺസ് മാത്രമേ എടുക്കാനായുള്ളൂ. സൂപ്പർ ഓവറിൽ യുഎസ്എയുടെ ജയം അഞ്ച് റൺസിന്.

Read Also: T20 World Cup : ടി20 ലോകകപ്പിൽ പാകിസ്താനെ അട്ടിമറിച്ച് യുഎസ്എ; ആതിഥേയരുടെ ജയം സൂപ്പർ ഓവറിൽ

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 18 റൺസ് നേടിയെങ്കിലും ഓവറിൽ ആകെ പിറന്നത് ഒരു ബൗണ്ടറി. മൂന്ന് വൈഡും ബൈ റണ്ണുകളും യുഎസ്എയ്ക്ക് തുണയായി. പാകിസ്താനാവട്ടെ സൂപ്പർ ഓവറിൽ ഇഫ്തിക്കാർ അഹ്മദിൻ്റെ വിക്കറ്റ് നഷ്ടത്തിൽ നേടിയത് 13 റൺസ്. ഇഫ്തികാർ അഹ്മദിനു ശേഷം ഷദബ് ഖാൻ കളിച്ചു. നോൺ സ്ട്രൈക്കർ എൻഡിലായിരുന്ന ഫഖർ സമാന് ഒരു പന്ത് പോലും നേരിടാൻ സാധിച്ചതുമില്ല. സൂപ്പർ ഓവറിൽ 19 റൺസ് പ്രതിരോധിക്കുകയും കളിയിൽ 4 ഓവറിൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത സൗരഭ് നേത്രാവൽകറിൻ്റെ പ്രകടനം മത്സരഫലത്തിൽ നിർണായകമായി.

ജയത്തോടെ ഗ്രൂപ്പ് എയിൽ യുഎസ്എ ഒന്നാമതെത്തി. ആദ്യ മത്സരത്തിൽ കാനഡയെ വീഴ്ത്തിയ യുഎസ്എയ്ക്ക് ഇതോടെ 4 പോയിൻ്റായി. ആദ്യ കളി അയർലൻഡിനെ അനായാസം തോല്പിച്ച ഇന്ത്യയാണ് ഗ്രൂപ്പിൽ രണ്ടാമത്.

അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായാണ് ലോകകപ്പ് നടക്കുന്നത്. ഈ മാസം ഒന്നിന് ആരംഭിച്ച ലോകകപ്പ് ഈ മാസം 29ന് അവസാനിക്കും. ബാർബഡോസിലാണ് ഫൈനൽ. ഉഗാണ്ട അടക്കം 25 ടീമുകൾ അഞ്ച് ഗ്രൂപ്പുകളിലായാണ് കളിക്കുക. ഇന്ത്യയുടെ അടുത്ത മത്സരം ഈ മാസം 9ന് ഞായറാഴ്ച പാകിസ്താനെതിരെ നടക്കും. ഇരു ടീമുകൾക്കും അഭിമാന പ്രശ്നമായ മത്സരം തീപാറുമെന്നുറപ്പാണ്.