5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ആരാധകരെ ശാന്തരാകുവിൻ! രോഹിത് തുടരും; ബുമ്ര വിലയേറിയ താരം, ഇഷാൻ കിഷനെ കെെവിട്ടു

Mumbai Indians IPL Retention: 2018 മുതൽ ടീമിനൊപ്പമുള്ള ഇഷാൻ കിഷന് പകരം തിലക് വർമ്മയെ നിലനിർത്തിയതിൽ ടീം മാനേജ്മെന്റിനെതിരെ വിമർശനവുമായി ആരാധകരും രം​ഗത്തെത്തി.

IPL 2025: ആരാധകരെ ശാന്തരാകുവിൻ! രോഹിത് തുടരും; ബുമ്ര വിലയേറിയ താരം, ഇഷാൻ കിഷനെ കെെവിട്ടു
Mumbai Indians Retained Squad (Image Credits: Mumbai Indians)
athira-ajithkumar
Athira CA | Published: 31 Oct 2024 21:45 PM

മുംബൈ: ആരാധകരെ ശാന്തരാകുവിൻ! ഐപിഎൽ 18-ാം പതിപ്പിന് മുന്നോടിയായി രോഹിത് ശർമ്മയെ നിലനിർത്തി മുംബെെ ഇന്ത്യൻസ്. രോഹിത് ശർമ്മയെ മുംബെെ ഒഴിവാക്കുമെന്നും താരം റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിലേക്ക് ചേക്കേറുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങൾക്കാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. രോഹിത്തും ഹാർദിക്ക് പാണ്ഡ്യയും ഉൾപ്പെടെ അഞ്ച് പേരെയാണ് ഫ്രാഞ്ചൈസി നിലനിർത്തിയത്. 16.30 കോടിക്കാണ് രോഹിത്തിനെ മുംബൈ നിലനിർത്തിയിരിക്കുന്നത്. സ്റ്റാർ ബൗളർ ജസ്പ്രീത് ബുമ്രയ്ക്ക് വേണ്ടിയാണ് മുംബെെ മാനേജ്മെന്റ് ഏറ്റവും കൂടുതൽ പണം ചെലവഴിച്ചിരിക്കുന്നത്. 18 കോടി നൽകിയാണ് 2025 സീസണിൽ സൂപ്പർ താരത്തെ ടീമിൽ നിലനിർത്തിയിരിക്കുന്നത്. 65 കോടി നൽകിയാണ് അഞ്ച് താരങ്ങളെ ടീം നിലനിർത്തിയിരിക്കുന്നത്.

മുംബെെ നിലനിർത്തിയ താരങ്ങൾ

ജസ്‌പ്രീത് ബുംറ (18 കോടി)
സൂര്യകുമാർ യാദവ് (16.35 കോടി)
ഹാർദിക് പാണ്ഡ്യ (16.5 കോടി)
തിലക് വർമ്മ (8 കോടി)

മുംബെെ ഒഴിവാക്കിയ താരങ്ങൾ

ഇഷാൻ കിഷൻ, നേഹൽ വധേര, പിയൂഷ് ചൗള, ശ്രേയസ് ഗോപാൽ, അൻഷുൽ കാംബോജ്, ഷാംസ് മുലാനി, നമാൻ ധിർ, ശിവാലിക് ശർമ, ഹർവിക് ദേശായി, വിഷ്‌ണു വിനോദ്, കുമാർ കാർത്തികേയ, ആകാശ് മധ്‌വാൾ, അർജുൻ ടെണ്ടുൽക്കർ.

“>

“>

 

 

മെഗ താരലേലത്തിൽ ഒരു ആർടിഎം ഓപ്‌ഷനാകും മുംബൈ ഇന്ത്യൻസിന് ഉപയോഗിക്കാൻ സാധിക്കുക. 55 കോടി രൂപയ്ക്ക് വേണം താരലേലത്തിൽ മികച്ച താരങ്ങളെ ടീമിലേക്ക് എടുക്കാൻ. 2018 മുതൽ ടീമിനൊപ്പമുള്ള ഇഷാൻ കിഷന് പകരം തിലക് വർമ്മയെ നിലനിർത്തിയതിൽ ടീം മാനേജ്മെന്റിനെതിരെ ആരാധകരും രം​ഗത്തെത്തി. 2022 ലെ ലേലത്തിൽ 15.25 കോടി രൂപയ്ക്കാണ് ഇഷാൻ കിഷനെ മുംബെെ ടീമിലെത്തിച്ചത്. 2022(418 റൺസ്), 2023(454 റൺസ്) സീസണുകളിൽ മുംബൈയ്‌ക്കായി 400-ലധികം റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ച താരത്തെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമല്ല.

2020-ൽ രോഹിത് ശർമ്മയ്ക്ക് കീഴിലായിരുന്നു മുംബെെ തങ്ങളുടെ അഞ്ചാം കിരീടം നേടിയത്. കഴിഞ്ഞ സീസണിൽ രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി നായകസ്ഥാനത്ത് ഹാർദ്ദിക് പാണ്ഡ്യയെ കൊണ്ടുവന്നിരുന്നു. നായകസ്ഥാനത്തെ മാറ്റം ടീം ക്യാമ്പിലും അസ്വാരസ്യങ്ങൾക്ക് ഇടയാക്കി. താരങ്ങൾ തമ്മിലുള്ള ഭിന്നത കളിക്കളത്തിന് അകത്തും പുറത്തും ചർച്ചയായിരുന്നു. പാണ്ഡ്യയ്‌ക്ക് കീഴിൽ അവസാന സ്ഥാനക്കാരായാണ് മുംബൈ സീസൺ അവസാനിപ്പിച്ചത്.