Euro Cup 2024 : പോർച്ചുഗലിന് ഞെട്ടിക്കുന്ന തോൽവി; അട്ടിമറി ജയത്തോടെ ജോർജിയ പ്രീക്വാർട്ടറിൽ

Georgia Won Against Portugal : യൂറോ കപ്പിൽ അട്ടിമറി. ഈ യൂറോ കപ്പിലെ ടീമുകളിൽ ഏറ്റവും അവസാന റാങ്കിലുള്ള ജോർജിയ ആണ് കിരീടപ്രതീക്ഷയുള്ള പോർച്ചുഗലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അട്ടിമറിച്ചത്. ജയത്തോടെ ഗ്രൂപ്പ് എഫിൽ നിന്ന് പോർച്ചുഗലിനൊപ്പം ജോർജിയയും പ്രീക്വാർട്ടറിലെത്തി.

Euro Cup 2024 : പോർച്ചുഗലിന് ഞെട്ടിക്കുന്ന തോൽവി; അട്ടിമറി ജയത്തോടെ ജോർജിയ പ്രീക്വാർട്ടറിൽ

Georgia Won Against Portugal (Image Courtesy - Getty Images)

Published: 

27 Jun 2024 06:35 AM

യൂറോ കപ്പ് ഗ്രൂപ്പ് എഫിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് ഞെട്ടിക്കുന്ന തോൽവി. ഈ യൂറോയിലെ ഏറ്റവും അവസാന റാങ്കിലുള്ള ജോർജിയ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് പോർച്ചുഗലിനെ വീഴ്ത്തി പ്രീക്വാർട്ടർ ഉറപ്പിച്ചു. ക്വിച്ച ക്വരക്ഷേലിയ, ജോർജസ് മികാവ്താദ്സെ എന്നിവരാണ് ജോർജിയയുടെ ഗോൾ സ്കോറർമാർ.

ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പായതിനാൽ പല പ്രമുഖ താരങ്ങൾക്കും വിശ്രമം നൽകിയാണ് പോർച്ചുഗൽ ഇന്ന് കളത്തിലിറങ്ങിയത്. മത്സരത്തിൻ്റെ രണ്ടാം മിനിട്ടിൽ തന്നെ ക്വരക്ഷേലിയയിലൂടെ ജോർജിയ ലീഡെടുത്തു. പോർച്ചുഗലിൻ്റെ പ്രതിരോധപ്പിഴവിൽ നിന്നായിരുന്നു ഗോൾ. 57ആം മിനിട്ടിൽ പെനാൽറ്റിയിലൂടെ രണ്ടാം ഗോളും നേടിയ ജോർജിയ വിജയം ഉറപ്പിക്കുകയായിരുന്നു. ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, പെപെ തുടങ്ങിയ താരങ്ങൾ കളിച്ചില്ലെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ടീമിലുണ്ടായിരുന്നു.

 

Also Read : Copa America 2024 : അവസാന നിമിഷം സമനില പൂട്ട് പൊളിച്ചു; കോപ്പ അമേരിക്കയിൽ അർജൻ്റീനയ്ക്ക് തുടർ ജയം

പോർച്ചുഗൽ പരാജയപ്പെട്ടപ്പോൾ കോപ്പ അമേരിക്കയിൽ അർജൻ്റീന മുന്നേറുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ചിലിയെ തോല്പിച്ച് അർജൻ്റീന തുടർച്ചയായ രണ്ടാം ജയം നേടി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചിലിക്കെതിരെ ലോകകപ്പ് ജേതാക്കളുടെ വിജയം. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയാണ് നിലവിലെ ചാമ്പ്യന്മാർ വിജയഗോൾ നേടുന്നത്. മത്സരത്തിൻ്റെ 88-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ സ്ട്രൈക്കർ താരം ലൗത്താരോ മാർട്ടിനെസാണ് നിലവില കോപ്പ ചാമ്പ്യന്മാർക്കായി ഗോൾ കണ്ടെത്തുന്നത്. ജയത്തോടെ ആറ് പോയിൻ്റുമായി അർജൻ്റീന ഗ്രൂപ്പ എയിൽ ഒന്നാം സ്ഥാനം നിലനിർത്തി.

തുടക്കം മുതൽ തന്നെ അർജൻ്റീന തങ്ങളുടെ ആധിപത്യം ചിലിക്ക് മേൽ സ്ഥാപിക്കുകയായിരുന്നു. ലയണൽ മെസിയും സംഘവും നടത്തിയ ആക്രമണങ്ങൾ ചിലിയൻ പ്രതിരോധത്തിൽ തട്ടി അകന്ന് നിന്നു. ലഭിക്കുന്ന അവസരങ്ങളിൽ ചിലി പ്രത്യാക്രമണം നടത്തിയെങ്കിലും എമിലിയാനോ മാർട്ടിനെസിനെ മറികടക്കാൻ സാധിച്ചിരുന്നില്ല. അർജൻ്റീനയുടെ ആധിപത്യത്തിൽ നിരവധി ഗോൾ അവസരങ്ങൾ പിറന്നെങ്കിലും ഒരു ഗോൾ പിറക്കാതെ ആദ്യപകുതി അവസാനിക്കുകയായിരുന്നു.

രണ്ടാം പകുതിയിലും അർജൻ്റീന ആക്രമണം തുടർന്നു. മെസിയുടെയും സംഘത്തിൻ്റെയും ആക്രമണത്തിന് മൂർച്ച് കൂട്ടാൻ അഞ്ചെലോ ഡിമരിയും ലൗത്താരോ മാർട്ടിനെസും പകരക്കാരായി കോച്ച് ലയണൽ സ്കലോണി കളത്തിൽ ഇറക്കി. തുടർന്ന് 88-ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിലൂടെയാണ് നിലവിലെ ചാമ്പ്യന്മാർക്ക് ഗോൾ വല കുലുക്കാൻ സാധിച്ചത്. 87-ാം മിനിറ്റിൽ മെസി താൻ എടുത്ത കോർണർ കിക്ക് ചിലിയൻ ഗോൾ പോസ്റ്റിലേക്ക് പായിച്ചു. തട്ടിയകറ്റിയ ക്ലാഡിയോ ബ്രാവോ അർജൻ്റീനയ്ക്ക് വീണ്ടും കോർണർ അനുവദിച്ച് നൽകി. 88-ാം മിനിറ്റിൽ മെസിയുടെ രണ്ടാമത്തെ കോർണർ അർജൻ്റീനയുടെ പ്രതിരോധ താരം ക്രിസ്റ്റ്യൻ റോമേറോ ഓവർ ഹെഡ് കിക്കിലൂടെ പന്ത് ചിലിയൻ ഗോൾ പോസ്റ്റിലേക്ക് പായിച്ചു. ചിലിയുടെ കസ്റ്റോഡിയൻ ബ്രാവോ തൻ്റെ എട്ടാമത്തെ സേവ് അപ്പോൾ നടത്തിയെങ്കിലും പന്ത് നേരയെത്തിയത് അർജൻ്റീനയൻ സ്ട്രൈക്കർ ലൗത്താരോ മാർട്ടിനെസിൻ്റെ കാലിലേക്ക്. പകരക്കാരനായി എത്തിയ താരം കൃത്യമായി ചിലിയിൽ ഗോൾ വലയ്ക്കുള്ളിലേക്ക് പന്ത് പായിച്ചു. ഗോൾ വാറിൽ പുനഃപരിശോധിച്ചെങ്കിലും അത് പിൻവലിച്ചില്ല. തുടർന്ന് അഞ്ച് മിനിറ്റ് അധിക സമയം നൽകിയെങ്കിലും ചിലിക്ക് സമനില ഗോൾ കണ്ടെത്താൻ സാധിച്ചില്ല.

Related Stories
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
ISL Kerala Blasters vs Northeast united : കട്ട പ്രതിരോധം ! നോര്‍ത്ത് ഈസ്റ്റ് ആക്രമണം അതിജീവിച്ചു; 10 പേരുമായി കളിച്ചിട്ടും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്‌
ICC Champions Trophy 2025 India Squad : എല്ലാം പ്രതീക്ഷിച്ചതുപോലെ ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമും റെഡി; സഞ്ജു ഇല്ല, ഷമി റിട്ടേണ്‍സ്‌
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Sanju Samson: സഞ്ജുവിൻ്റെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾക്ക് തിരിച്ചടി; കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ പിടിപ്പുകേടെന്ന് വിമർശനം
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ