5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gautam Gambhir : അൺകാപ്പ്ഡ് താരമായി ഹർഷിത് റാണയെ നിലനിർത്താൻ കൊൽക്കത്തയ്ക്ക് ഗംഭീറിൻ്റെ സഹായം?; സോഷ്യൽ മീഡിയയിൽ ചർച്ച

Gautam Gambhir Is Helping Kolkata Knight Riders : ഹർഷിത് റാണയെ അൺകാപ്പ്ഡ് താരമായി നിലനിർത്താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഗൗതം ഗംഭീർ സഹായം നൽകുന്നു എന്ന ആരോപണവുമായി സോഷ്യൽ മീഡിയ. ഈ മാസം 31നാണ് റിട്ടൻഷൻ പ്രഖ്യാപിക്കേണ്ട അവസാന തീയതി.

Gautam Gambhir : അൺകാപ്പ്ഡ് താരമായി ഹർഷിത് റാണയെ നിലനിർത്താൻ കൊൽക്കത്തയ്ക്ക് ഗംഭീറിൻ്റെ സഹായം?; സോഷ്യൽ മീഡിയയിൽ ചർച്ച
ഗൗതം ഗംഭീർ (Image Credits – PTI)
abdul-basithtv9-com
Abdul Basith | Published: 30 Oct 2024 15:46 PM

അൺകാപ്പ്ഡ് താരമായി യുവ പേസർ ഹർഷിത് റാണയെ നിലനിർത്താൻ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ സഹായം നൽകുന്നു എന്ന ആരോപണവുമായി സോഷ്യൽ മീഡിയ. ഈ മാസം 31നാണ് റിട്ടൻഷൻ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ ജേതാക്കളാക്കുന്നതിൽ ഹർഷിത് നിർണായക പങ്കുവഹിച്ചിരുന്നു. ഇതുവരെ ദേശീയ ജഴ്സിയിൽ കളിക്കാത്തതുകൊണ്ട് തന്നെ ഹർഷിതിനെ അൺകാപ്പ്ഡ് താരമായി നിലനിർത്താൻ കൊൽക്കത്തയ്ക്ക് സാധിക്കും. എന്നാൽ, ഇതിനുള്ള അവസരമൊരുക്കിയത് ഗംഭീർ ആണെന്നാണ് സോഷ്യൽ മീഡിയയുടെ വാദം.

ന്യൂസീലൻഡിനെതിരായ മൂന്നാം മത്സരം നവംബർ ഒന്നിനാണ് ആരംഭിക്കുക. ഇതിനകം രണ്ട് മത്സരങ്ങളും തോറ്റ് പരമ്പര നഷ്ടമായ ഇന്ത്യക്ക് മുഖം രക്ഷിക്കാൻ ഈ കളി ജയിച്ചേ മതിയാവൂ. ഓസ്ട്രേലിയക്കെതിരെ അടുത്ത മാസം ആരംഭിക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയ്ക്കുള്ള ടീമിൽ ഹർഷിത് ഉൾപ്പെട്ടിരുന്നു. രണ്ടാം ടെസ്റ്റ് പരാജയപ്പെട്ടതിന് പിന്നാലെ താരത്തെ ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തി. ഇത് ഗംഭീറിൻ്റെ കളിയാണെന്നാണ് ആരോപണമുയരുന്നത്.

Also Read : IPL 2025: കെ.എൽ. രാഹുലിനെ കെെവിട്ട് ലക്നൗ; പകരക്കാരനായി നിലനിർത്തിയത് ഈ താരത്തെ

ഈ മാസം 31ന്, അതായത് വ്യാഴാഴ്ച ഐപിഎൽ ടീമുകൾ വരുന്ന സീസണ് മുന്നോടിയായുള്ള തങ്ങളുടെ റിട്ടൻഷൻസ് ലിസ്റ്റ് പ്രഖ്യാപിക്കും. ഒരു അൺകാപ്പ്പ്ഡ് താരം ഉൾപ്പെടെ ആറ് താരങ്ങളെയാണ് ഓരോ ടീമുകൾക്കും നിലനിർത്താനാവുക. റൈറ്റ് ടു മാച്ച് (ആർടിഎം) കാർഡും ഈ ആറ് പേരിൽ പെടും. നവംബറിൽ ആരംഭിക്കുന്ന ബോർഡർ – ഗവാസ്കർ ട്രോഫി ടീമിൽ ഉൾപ്പെട്ടിരുന്ന ഒരു താരത്തെ റിട്ടൻഷൻ ദിവസത്തിന് പിറ്റേന്ന് ആരംഭിക്കുന്ന ഒരു മത്സരത്തിലേക്ക് പെട്ടെന്ന് വിളിച്ചതിനെയാണ് ആരാധകർ ചോദ്യം ചെയ്യുന്നത്. 31ന് മുൻപ് അരങ്ങേറിയിരുന്നെങ്കിൽ കൊൽക്കത്തയ്ക്ക് ഹർഷിതിനെ ക്യാപ്പ്ഡ് താരമായി നിലനിർത്തേണ്ടിവന്നേനെ. എന്നാൽ, ഒരു ദിവസം കഴിഞ്ഞ് അരങ്ങേറുന്നതിനാൽ ആ പ്രതിസന്ധി ഇല്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ക്യാപ്റ്റനായി കിരീടം സമ്മാനിച്ചിട്ടുള്ള താരമാണ് ഗംഭീർ. കഴിഞ്ഞ സീസണിൽ കൊൽക്കത്ത ടീമിൻ്റെ ഉപദേശകനെന്ന നിലയിലും ഐപിഎൽ ട്രോഫി നേടി. അതുകൊണ്ട് തന്നെ ഇന്ത്യൻ പരിശീലകനായാലും ഗംഭീറിന് കൊൽക്കത്തയോട് കൂറുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ ആരോപണം.

അതേസമയം, ടീമിലേക്ക് ഉൾപ്പെടുത്തിയെന്നതല്ലാതെ മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. ഇന്ത്യൻ ടീം സഹപരിശീലകൻ അഭിഷേക് നായർ പറയുന്നത് പ്രകാരം ടീമിൽ പുതിയ ആൾക്കാരെ ഉൾപ്പെടുത്തില്ല. ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Latest News