5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

​Gautam Gambhir: ഗംഭീറിനോളം ​ഗംഭീരമല്ലാത്ത കോച്ചിം​ഗ് പരിശീലനം! ഭാവി തീരുമാനിക്കുക ഓസ്ട്രേലിയൻ ടെസ്റ്റ്

India vs Australia Border Gavaskar Trophy And Gautam Gambhir Coaching Career Future: 2027-ലെ ഏകദിന ലോകകപ്പ് വരെയാണ് ​പരിശീലക റോളിൽ ​ഗൗതം ​ഗംഭീറിന്റെ കാലാവധി. 2007-ൽ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും, 2011-ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും ​ഗംഭീർ അം​ഗമായിരുന്നു.

​Gautam Gambhir: ഗംഭീറിനോളം ​ഗംഭീരമല്ലാത്ത കോച്ചിം​ഗ് പരിശീലനം! ഭാവി തീരുമാനിക്കുക ഓസ്ട്രേലിയൻ ടെസ്റ്റ്
Gambhir Test Future (Image Credits: PTI)
athira-ajithkumar
Athira CA | Updated On: 18 Nov 2024 23:15 PM

ക്രിക്കറ്റിനെ മതമായി കാണുന്ന രാജ്യത്ത് ആരാധകർ വാഴ്ത്തി പാടിയ നിരവധി താരങ്ങളുണ്ട്. പ്രതിഭകൊണ്ട് സമ്പന്നനായിരുന്നെങ്കിലും അധികമാരും വാഴ്ത്തപ്പെടാതെ പോയ പേരാണ് ​ഗൗതം ​ഗംഭീറിന്റേത്. പല മത്സരങ്ങളും ടീം ഇന്ത്യയുടെ രക്ഷകനായി ​ഗംഭീർ പലപ്പോഴും അവതരിച്ചിട്ടുണ്ട്..! എന്നാൽ ​ഗംഭീറിന് പുതിയ ദൗത്യത്തിലാണ്. ടീം ഇന്ത്യയുടെ പരിശീലക റോളിൽ. രാഹുൽ ദ്രാവിഡിന്റെ പിൻ​ഗാമിയായി പരിശീലിക റോളിലേക്ക് ​ഗംഭീർ എത്തിയപ്പോൾ ആരാധകരുടെ പ്രതീക്ഷയും വാനോളം ഉയർന്നു.

2024-ൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ച മെന്ററെന്ന വിശേഷണവും ​ഗംഭീറിനുണ്ട്. കെകെആറിന്റെ നായകനായും ഐപിഎൽ കിരീടം ടീമിലേക്ക് എത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് സുവർണ കാലത്ത് ​ഗംഭീർ പരിശീലകനായി എത്തിയപ്പോഴുള്ള പ്രതീക്ഷകളും വലുതായിരുന്നു. എന്നാൽ ​ഗംഭീറിനോളം ​ഗംഭീരമല്ല പരിശീലക റോളെന്ന് ആരാധകർ ഇന്ന് ഒരേ സ്വരത്തിൽ വിമർശനമുന്നയിക്കുന്നുണ്ട്.

​ഗംഭീറിന് കീഴിലെ ടീം ഇന്ത്യ

സമ്മിശ്രമായ പ്രകടനമാണ് ​ഗംഭീറിന് കീഴിൽ ടീം ഇന്ത്യ കാഴ്ചവയ്ക്കുന്നത്. സ്വന്തം മണ്ണിൽ ന്യൂസിലൻഡിനോട് ടെസ്റ്റ് പരമ്പര 3-0-തിന് തോറ്റത് ഇന്ത്യൻ ആരാധകർക്ക് അത്രവേ​ഗം ദഹിക്കില്ല. ടെസ്റ്റിന് മുമ്പ് ഒരു ദിവസം ഇന്ത്യൻ ടീമിന് 400 റൺസ് അടിച്ചെടുക്കാൻ സാധിക്കുമെന്ന് ​ഗംഭീർ പറഞ്ഞെങ്കിലും കീവിസിനോട് നാണം കെട്ട തോൽവി ഏറ്റുവാങ്ങി. ഇതോടെയാണ് ആരാധകർ ​ഗംഭീറിനെതിരെ തിരിഞ്ഞത്. ​ഗംഭീറിന് കീഴിലെ ടീം ഇന്ത്യയുടെ ആദ്യ മത്സരം ശ്രീലങ്കക്കെതിരെ അവരുടെ നാട്ടിലായിരുന്നു. ലങ്കക്കെതിരെ ടി20 പരമ്പര തൂത്തുവാരിയെങ്കിലും ഏകദിനത്തിൽ കാര്യങ്ങൾ അത്ര ശുഭകരമല്ലായിരുന്നു. 2-0-തിന് കരുത്തരായ ഇന്ത്യയെ ശ്രീലങ്ക അട്ടിമറിച്ചു. 27 വർഷങ്ങൾക്ക് ശേഷമായിരുന്നു ലങ്കക്കെതിരായ ഒരു പരമ്പര ടീം ഇന്ത്യ കെെവിടുന്നത്. ടി20 ലോകകപ്പ് ടീമിലെ അം​ഗങ്ങളായിരുന്ന സീനിയർ താരങ്ങളും ലങ്കക്കെതിരെ കളത്തിലിറങ്ങിയിരുന്നു. ഇതോടെ ​ഗംഭീറിന് കീഴിൽ ഒരു ജയം പോലും ഇല്ലാതെ 2024-ലെ ഏകദിനം ടീം ഇന്ത്യ അവസാനിപ്പിച്ചു. 46 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ആരാധകർക്ക് ഇങ്ങനെയൊരു വേദന സഹിക്കേണ്ടി വരുന്നത്.

ബോർഡർ ​ഗവാസ്കർ ട്രോഫി

മുന്നോരുക്കമോ ഷോട്ട് സെലക്ഷനോ, തോൽവിയുടെ കാരണങ്ങൾ പഠിച്ചാകണം ബോർഡർ ​ഗവാസ്കർ ട്രോഫിക്കായി ഇന്ത്യ കളത്തിലിറങ്ങാൻ. പരമ്പരയിലെ ഒന്നാം ടെസ്റ്റിന് ഈ മാസം 22-ന് തുടക്കമാകാനിരിക്കെ ആദ്യ വിദേശ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുന്ന ​ഗംഭീറിനെ കാത്ത് വെല്ലുവിളികളുടെ ഒരു നിര തന്നെയുണ്ട്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാണം കെട്ട തോൽവി മറക്കാൻ ഓസ്ട്രേലിയൻ മണ്ണിൽ ഗംഭീറിനും അദ്ദേഹത്തിന്റെ പരിശീലക സംഘത്തിലെ അംഗങ്ങൾക്കും ടീം ഇന്ത്യക്കും വിജയം അനിവാര്യമാണ്.

ന്യൂസിലന്റിനെതിരെ തോൽവിയോടെ ​ഗംഭീറിന്റെ പരിശീലക സ്ഥാനത്തിനും കോട്ടം സംഭവിച്ചതായാണ് വിലയിരുത്തൽ. ബോർഡർ ​ഗവാസ്കർ ട്രോഫിയിലും ടീം ഇന്ത്യക്ക് അടിപതറിയാൽ ടെസ്റ്റ് ടീം പരീശിലക സ്ഥാനത്ത് നിന്ന് ​ഗംഭീർ തെറിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഏകദിന-ടി20 പരിശീലക സഥാനത്ത് ​ഗംഭീർ തുടർന്നാലും ടെസ്റ്റ് ടീമിന്റെ പരിശീലകനായി പുതിയൊരാളെ ബിസിസിഐ കൊണ്ടുവന്നേക്കും. ഇതോടെ ബോർഡർ ​ഗവാസ്കർ ട്രോഫി താരങ്ങൾക്ക് മാത്രമല്ല, ​ഗംഭീറിനും യഥാർത്ഥ ടെസ്റ്റായി മാറി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ ബെർത്ത് ഉറപ്പിച്ച് മുന്നേറിയിരുന്ന ഇന്ത്യൻ പ്രതീക്ഷകളെ തകർത്തത് ന്യൂസിലൻഡിനോടേറ്റ തോൽവിയാണ്. നിലവിലെ സാഹചര്യത്തിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ വിദൂരമാണെങ്കിലും ഓസ്ട്രേലിയയ്ക്കെതിരെ 4-0 തിന് ജയിക്കാനായാൽ ഇന്ത്യ ഫെെനൽ കളിക്കും.

ടെസ്റ്റ് ടീം പരിശീലകൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മൂന്ന് ഫോർമാറ്റിനും ഒരു പരിശീലകൻ എന്ന രീതിയാണ് ബിസിസിഐ പിന്തുടരുന്നത്. ​ഗംഭീറിന് കീഴിൽ ഏകദിന-ടി20 ടീമുകളുടെ പ്രകടനം ബിസിസിഐയെ തൃപ്തിപ്പെടുത്തുന്നുണ്ട്. എന്നാൽ ടെസ്റ്റ് ടീമിന്റെ പ്രകടനത്തിനിടെ മുൻതാരങ്ങളും ആരാധകരും വിമർശനുമുന്നയിച്ചതോടെയാണ് ബിസിസിഐയും മാറി ചിന്തിക്കുന്നത്. ടെസ്റ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് തെറിച്ചാൽ ബാക്കി ഫോർമാറ്റുകളിൽ ​ഗംഭീർ തുടരുമോ എന്നതും സംശയമാണ്. ടെസ്റ്റ് ടീമിന്റെ പരിശീലകനായി തുടരാൻ ഒരു പക്ഷേ അനുവദിച്ചാൽ ടീം സെലക്ഷനിൽ ഉൾപ്പെടെയുള്ള ​ഗംഭീറിന് നൽകിയിരിക്കുന്ന പൂർണ സ്വാതന്ത്ര്യം ബിസിസിഐ എടുത്ത് കളഞ്ഞേക്കും.

​ഗംഭീറിന്റെ പകരക്കാരനായി ബിസിസിഐയുടെ ലിസ്റ്റിലുള്ള വ്യക്തി ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) ചെയർമാൻ വി.വി.എസ്. ലക്ഷ്മണാണ്. ബിസിസിഐയുടെ ആവശ്യം താരം അം​ഗീകരിച്ചാൽ ലക്ഷമൺ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്നാണ് വിവരം. എന്തായാലും ​ഗംഭീറിനെ സംബന്ധിച്ച് ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരീക്ഷണം കൂടിയാണ്. 2027-ലെ ഏകദിന ലോകകപ്പ് വരെയാണ് ​പരിശീലക റോളിൽ ​ഗൗതം ​ഗംഭീറിന്റെ കാലാവധി. 2007-ൽ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും, 2011-ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും ​ഗംഭീർ അം​ഗമായിരുന്നു. ഈ രണ്ട് ലോകകപ്പ് ഫെെനലുകളിലെയും ടോപ് സ്കോററും ​ഗംഭീറായിരുന്നു.

Latest News