ക്രിക്കറ്റിലെ മഴ നിയമമായ ഡക്ക്‌വർത്ത് - ലൂയിസ് -സ്റ്റേൺ നിയമത്തിൻ്റെ സഹ ഉപജ്ഞാതാവ് ഫ്രാങ്ക് ഡക്ക്‌വർത്ത് അന്തരിച്ചു. 84 വയസായിരുന്നു. ഇംഗ്ലീഷ് സ്റ്റാറ്റിസ്റ്റീഷ്യനായിരുന്ന ഡക്ക്‌വർത്ത് ഇംഗ്ലണ്ടിൻ്റെ മുൻ ക്രിക്കറ്റ് താരവും മാധ്യമപ്രവർത്തകനുമായ ടോണി ലൂയിസിനൊപ്പം ചേർന്നാണ് മഴനിയമം കണ്ടുപിടിച്ചത്. 2020ൽ, തൻ്റെ 78ആം വയസിൽ ടോണി ലൂയിസും മരണപ്പെട്ടിരുന്നു. ഇതോടെ ഈ നിയമം കണ്ടുപിടിച്ച രണ്ടുപേരും മരണപ്പെട്ടു. രണ്ടുപേരും ചേർന്ന് കണ്ടുപിടിച്ച നിയമത്തിൽ പിൽക്കാലത്ത് ഓസ്ട്രേലിയക്കാരനായ സ്റ്റീഫൻ സ്റ്റേൺ എന്ന മറ്റൊരു സ്റ്റാറ്റിസ്റ്റീഷ്യൻ ചില പരിഷ്കാരങ്ങൾ വരുത്തിയതോടെയാണ് ഡക്ക്‌വർത്ത് - ലൂയിസ് നിയമം, ഡക്ക്‌വർത്ത് - ലൂയിസ് - സ്റ്റേൺ നിയമമെന്ന് പേരുമാറിയത്.