Kedar Jadhav :’ബിജെപിയുടേത് വികസന രാഷ്ട്രീയം’; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ബിജെപിയിൽ ചേർന്നു
Kedar Jadhav Joins BJP : 40കാരനായ കേദാർ ജാദവ് കഴിഞ്ഞ വർഷമാണ് ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചത്.

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻ താരം കേദാർ ജാദവ് ബിജെപിയിൽ ചേർന്നു. മുംബൈയിലെ നരിമാൻ പോയിൻ്റിലുള്ള ബി.ജെ.പിയുടെ പാർട്ടി ആസ്ഥാനത്ത് എന്ന ഏപ്രിൽ എട്ടാം തീയതി നടന്ന ചടങ്ങിലാണ് കേദാർ ജാദവ് ബിജെപിയിൽ അംഗത്വമെടുത്തത്. ബിജെപിയുടെ മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ സീനിയർ നേതാവ് അശോക് ചവാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ബിജിപിയിൽ ചേർന്നത്. 40കാരനായ താരം കഴിഞ്ഞ വർഷം ജൂൺ മൂന്നാം തീയതിയാണ് ക്രിക്കറ്റിലെ എല്ലാം ഫോർമാറ്റിൽ നിന്നും വിരമിക്കുന്നത്.
“ഛത്രപതി ശിവജിക്ക് മുമ്പിൽ സാഷ്ടാംഗം നമ്മിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൻ്റെയും നേതൃത്വത്തിൽ ബിജെപി വികസനത്തിൻ്റെ രാഷ്ട്രീയമാണ് പ്രകടമാക്കുന്നത്. ഇത് പറഞ്ഞുകൊണ്ട് ഞാൻ ബവൻകുലെയുടെ കീഴിൽ ബി.ജെ.പിയിലേക്ക് പ്രവേശിക്കുന്നു” കേദാർ ജാദവ് പറഞ്ഞു.
ALSO READ : Khushdil Shah: പരിഹാസം അതിരുവിട്ടു; ആരാധകരെ മർദ്ദിക്കാൻ പാഞ്ഞടുത്ത് പാക് താരം ഖുഷ്ദിൽ ഷാ: വിവാദം
മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയാണ് കേദാർ ജാദവ്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച താരം പിന്നീട് 2014ൽ ശ്രീലങ്കയ്ക്കെതിരെയാണ് ആദ്യമായി അന്തരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ഇന്ത്യക്ക് വേണ്ടി 73 ഏകദിനങ്ങളിൽ നിന്നായി 1,389 റൺസെടുത്തിട്ടുണ്ട്. മധ്യനിര ബാറ്റായ താരം ഓഫ് സ്പിന്നറും കൂടിയാണ്. രാജ്യാന്തര കരിയറിൽ 27 വിക്കറ്റുകളാണ് ജാദാവ് എടുത്തിട്ടുള്ളത്.
ഐപിഎല്ലിൽ അഞ്ച് ഫ്രാഞ്ചൈസികൾക്ക് വേണ്ടിയാണ് ജാദവ് ജേഴ്സി അണിഞ്ഞിട്ടുള്ളത്. ഡൽഹി ഡെയർഡെവിൽസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ചെന്നൈ സൂപ്പർ കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, കൊച്ചി ടസ്ക്കേഴ്സ് കേരള എന്നീ ടീമുകൾക്ക് വേണ്ടിയാണ് കേദാർ കളിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം 2024 ജൂണിൽ കേദാർ ജാദവ് ഔദ്യോഗികമായി തൻ്റെ പ്രൊഫഷണൽ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുന്നതായി അറിയിച്ചു.