Anas Edathodika: പ്രതിരോധ നിരയിലെ വിശ്വസ്തൻ‍; അനസ് എടത്തൊടിക ബൂട്ടഴിച്ചു | Footballer Anas Edathodika announces His retirement Malayalam news - Malayalam Tv9

Anas Edathodika: പ്രതിരോധ നിരയിലെ വിശ്വസ്തൻ‍; അനസ് എടത്തൊടിക ബൂട്ടഴിച്ചു

Anas Edathodika announces retirement: ഐലീ​ഗിലൂടെയായിരുന്നു അനസ് എടത്തൊടികയുടെ പ്രാെഫഷണൽ ഫുട്ബോളിലേക്കുള്ള കടന്നുവരവ്. ഐഎസ്എല്ലിൽ മോഹൻ ബഗാൻ, ജംഷഡ്പൂർ, കേരള ബ്ലാസ്റ്റേഴ്സ് എന്നീ ടീമുകൾക്കായി ബൂട്ടണിഞ്ഞു.

Anas Edathodika: പ്രതിരോധ നിരയിലെ വിശ്വസ്തൻ‍; അനസ് എടത്തൊടിക ബൂട്ടഴിച്ചു

Footballer Anas Edathodika (Image Credits : Social Media)

Published: 

02 Nov 2024 10:07 AM

മലപ്പുറം: ഇന്ത്യൻ ഫുട്ബോളിൽ മലയാളിന്റെ കയ്യൊപ്പ്, അനസ് എടത്തൊടിക പ്രാെഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. പ്രഥമ സൂപ്പർ ലീ​​ഗ് കേരളയിൽ മലപ്പുറം എഫ്സിയെ നയിച്ച അനസ്, ​ലീ​ഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ബൂ‍ട്ടണിഞ്ഞതിന് ശേഷമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇൻസ്റ്റ​ഗ്രാമിലൂടെയായിരുന്നു വിരമിക്കൽ പ്രഖ്യാപനം. 2017 -ൽ ദേശീയ കുപ്പായത്തിൽ അരങ്ങേറിയ അനസ് ഇന്ത്യക്കായി 21 രാജ്യന്തര മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് 37-കാരനായ താരം. 2019 ജനുവരിയിൽ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചിരുന്നു.

2007 ഐലീ​ഗിലൂടെയായിരുന്നു അനസിന്റെ പ്രൊഫഷണൽ ഫുട്ബോളിലേക്കുള്ള അരങ്ങേറ്റം. മുംബെെയ്ക്കായി അരങ്ങേറിയ അനസ് ആ സീസണിൽ ക്ലബ്ബിന് ഐലീ​ഗ് കിരീടം സമ്മാനിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. 2011 വരെ മുംബെെ ടീമിന്റെ ഭാ​ഗമായിരുന്നു. ഐലീ​ഗിലെ മികച്ച പ്രതിരോധ നിരതാരത്തിനുള്ള അവാർഡ് സ്വന്തമാക്കിയ അനസ് 2011 മുതൽ 2015 വരെ പൂനെയ്ക്ക് വേണ്ടി കളത്തിലിറങ്ങി. പ്രതിരോധ നിരയിൽ എതിരാളികളെ വിറപ്പിച്ച താരം ഏഷ്യൻ ക്ലബ് ഫുട്ബോളിലും ഐ ലീഗിലും 2014-ൽ പൂനെയെ നയിച്ചു. ക്ലബ്ബിന്റെ വിജയങ്ങളിൽ നിർണായക പങ്കുവച്ചിച്ച അനസ് എടത്തൊടികയെ പൂനെ ഐയൺ മാൻ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

A post shared by Anas Edathodika (@anasedathodika15)

“>

ഐലീ​ഗിലെ പ്രകടനം ഐഎസ്എല്ലിലേക്ക് വാതിൽ തുറന്നു. 2015-ൽ, ഐസ്എല്ലിന്റെ രണ്ടാം സീസണിൽ ഡൽഹി ഡൈനാമോസ് പ്രതിരോധ നിരയിലെ പടക്കുതിരയെ തങ്ങളുടെ ടീമിലെത്തിച്ചു. കളിക്കളത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഡൽഹിയുടെ പരിശീലകനും ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസിൻറെ ഇഷ്ടതാരവുമായി. മോഹൻ ബഗാൻ, ജംഷഡ്പൂർ, കേരള ബ്ലാസ്റ്റേഴ്സ്, കൊൽക്കത്ത തുടങ്ങിയ ടീമുക‌ൾക്ക് വേണ്ടി ഐഎസ്എല്ലിൽ ബൂട്ടണിഞ്ഞു.

2021-22 സീസണിലായിരുന്നു താരം ഐഎസ്എല്ലിൽ അവസാനമായി ബൂട്ടണിഞ്ഞത്. ജംഷഡ്പൂർ എഫ്സിക്ക് വേണ്ടിയായിരുന്നു അന്ന് കളത്തിലിറങ്ങിയത്. ശേഷം ഐലീ​ഗിലേക്ക് ഗോകുലം കേരള എഫ്‌സിയിലൂടെ മടങ്ങിയെത്തി. കേരള ഫുട്ബോളിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടു വരാനായി കേരള ഫുട്ബോൾ അസോസിയേഷൻ സൂപ്പർ ലീഗ് കേരളയുമായി എത്തിയപ്പോൾ മലപ്പുറം എഫ്‌സിയുടെ നായകനായി. 2017- ൽ ത്രിരാഷ്ട്ര കിരീടവും 2018 ൽ ഇന്റർ കോണ്ടിനെന്റൽ കപ്പും നേടിയ ഇന്ത്യൻ ടീമിന്റെ ഭാ​ഗമായിരുന്നു കവൽഭടനായിരുന്ന അനസ് എടത്തൊടിക.

Related Stories
Shreyas Iyer: 30 കോടി ചോദിച്ചു, കിട്ടില്ലെന്നായപ്പോൾ ടീം വിട്ടു! ശ്രേയസ് അയ്യർക്കെതിരെ വെളിപ്പെടുത്തലുമായി കൊൽക്കത്ത സിഇഒ
Anas Edathodika: ‘മലപ്പുറത്ത് തുടങ്ങി മലപ്പുറത്ത് അവസാനിപ്പിച്ചു..’ അനസ് എടത്തൊടിക ബൂട്ടഴിക്കുമ്പോൾ…
IPL Retentions 2025 : കാശ് കളഞ്ഞ് രാജസ്ഥാൻ; ബുദ്ധിപൂർവം ഹൈദരാബാദ്: ഐപിഎൽ റിട്ടൻഷനുകൾ വിശദമായി
IPL Retention 2025 : ‘ടീമിന് വേണ്ടി കളിക്കുന്നവരെ മതി, സ്വന്തം നേട്ടം നോക്കുന്നവരെ വേണ്ട’; കെഎൽ രാഹുലിനെ കുത്തി ലക്നൗ ഫ്രാഞ്ചൈസി ഉടമ
IND vs NZ : വിൽ യങും ഡാരിൽ മിച്ചലും തുണച്ചു; ‘കുഴി’യിൽ വീണെങ്കിലും തകരാതെ ന്യൂസീലൻഡ്
IPL 2025: ചെന്നെെയിൽ ധോണിയും ജഡേജയും തുടരും! അയ്യരെ ഒഴിവാക്കി കൊൽക്കത്ത
ആരോഗ്യമുള്ള ചർമ്മത്തിന് ആര്യവേപ്പ് ഫേസ്പാക്ക്
കട്ടൻ ചായ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
റെയിൽവേ നെറ്റ്‌വർക്ക് ഇല്ലാത്ത രാജ്യങ്ങൾ
മുടികൊഴിച്ചിൽ മാറ്റാൻ രാവിലെ ഒരു സ്പൂൺ നെയ്യ് ശീലമാക്കൂ