Santosh Trophy: സന്തോഷ് ട്രോഫിയിൽ ​ഗോൾ മഴ തുടരാൻ കേരളം, ഫെെനൽ റൗണ്ടിലെ രണ്ടാം മത്സരം ഇന്ന്

Santosh Trophy Kerala vs Meghalaya: ഹെെദരാദബാദിൽ രാത്രി അനുഭവപ്പെടുന്ന കൊടും തണുപ്പ് കേരളത്തിന് വെല്ലുവിളി ഉയർത്തിയേക്കും. തണുപ്പിനെയും അതിജീവിച്ച് വേണം കേരളത്തിന് മേഘാലയക്കെതിരെ പന്തുതട്ടാനിറങ്ങാൻ.

Santosh Trophy: സന്തോഷ് ട്രോഫിയിൽ ​ഗോൾ മഴ തുടരാൻ കേരളം, ഫെെനൽ റൗണ്ടിലെ രണ്ടാം മത്സരം ഇന്ന്

Santosh Trophy Kerala Players (Image Credits: Kerala Football Association)

Published: 

17 Dec 2024 07:22 AM

ഹൈദരാബാദ്‌: സന്തോഷ് ട്രോഫിയിൽ ​ഗോൾ മഴ തുടരാൻ കേരളം. ഫെെനൽ റൗണ്ടിലെ രണ്ടാം മത്സരവും ജയിച്ച് കയറാൻ കേരളം ഇന്ന് ബൂട്ടണിയും. ആദ്യ മത്സരത്തിൽ ​ഗോവയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം ഇന്ന് മേഘാലയെ നേരിടാൻ ഒരുങ്ങുന്നത്. മേഘാലയയെ തോൽപ്പിക്കാനായാൽ ​ഗ്രൂപ്പ് ബിയിൽ നിന്നുള്ള കേരളത്തിൽ ക്വാർട്ടർ ഫെെനൽ സാധ്യതകൾ സജീവമാകും. ഹൈദരാബാദിലെ ഡെക്കാൻ അരീന ടർഫ്‌ ഗ്രൗണ്ടിലാണ് കേരളം – മേഘാലയ പോര്. രാത്രി 7.30നാണ്‌ മത്സരം. ഹെെദരാദബാദിൽ രാത്രി അനുഭവപ്പെടുന്ന കൊടും തണുപ്പ് കേരളത്തിന് വെല്ലുവിളി ഉയർത്തിയേക്കും. തണുപ്പിനെയും അതിജീവിച്ച് വേണം കേരളത്തിന് മേഘാലയക്കെതിരെ പന്തുതട്ടാനിറങ്ങാൻ.

ഫെെനൽ റൗണ്ടിലെ ആ​ദ്യ മത്സരത്തിൽ നിലവിലെ റണ്ണേഴ്സപ്പായ ​ഗോവയെ 4–-3ന്‌ മറികടന്നതിന്റെ ആത്മവിശ്വാസം ട‍ീമിനുണ്ട്. ആദ്യ പകുതിയിൽ 4–-1ന്‌ മുന്നിൽ നിന്ന് ശേഷം അവസാന നിമിഷം രണ്ട് ​ഗോൾ വഴങ്ങിയത് കേരളത്തിന് ആശങ്കയുണർത്തുന്നതാണ്‌. ഇടതു വിം​ഗിലൂടെയും വലതു വിം​ഗിലൂടെയുമാണ് ​ഗോവൻ പോസ്റ്റിലേക്ക് പന്തുമായി കേരളാ താരങ്ങൾ മുന്നേറിയത്. മികച്ച ഒത്തിണക്കത്തോടെ മനോഹരമായ പാസുകൾ സൃഷ്ടിക്കുന്നതിൽ കേരള താരങ്ങൾ മത്സരത്തിലുടനീളം മുന്നിട്ട് നിന്നു.

​ഗോവക്കെതിരെ കളിത്തിലിറക്കിയ അതേ പ്ലേയിം​ഗ് ഇലവനെ തന്നെയായിരിക്കും ഇന്നും പരിശീലകൻ ​ഗ്രൗണ്ടിൽ ഇറക്കുക. നിജോ ഗിൽബർട്ട്‌ വിം​ഗിൽ തെളിയേണ്ടതുണ്ട്‌. മധ്യനിരയിൽ ക്രിസ്റ്റി ഡേവിസ്- നസീബ്‌ റഹ്മാൻ കൂട്ടുകെട്ട്‌‌‌ ഒത്തിണക്കത്തോടെ കളിക്കുന്നതും ടീമിന് ശക്തിപകരുന്നുണ്ട്. നായകൻ ജി സഞ്ജുവിന്റെ പ്രതിരോധ നിരയിലെ മികവും ഗനി അഹമ്മദ്‌ നിഗം, മുഹമ്മദ്‌ അജ്‌സൽ, ഇ സജീഷ്‌, ടി ഷിജിൻ എന്നിവരുടെ മിന്നും ഫോമുമാണ് കേരളത്തിന്റെ ശക്തി. ​ഗോൾ പോസ്റ്റിൽ വെെസ് ക്യാപ്റ്റൻ എസ്‌ ഹജ്‌മൽ തുടരും.‌‌ ബെഞ്ച് സ്ട്രെെങ്ത്താണ് കേരളാ ടീമിന്റെ മറ്റൊരു നേട്ടം.

ഫെെനൽ റൗണ്ടിൽ തമിഴ്നാടുമായുള്ള മത്സരത്തിൽ സമനില പിടിച്ചാണ്‌ മേഘാലയ കേരളത്തിനെതിരെ ഇറങ്ങുന്നത്. മധ്യനിരയിലെയും പ്രതിരോധത്തിലെയും പിഴവാണ് മേഘാലയയ്ക്ക് വെല്ലുവിളിയാകുന്നത്. അച്ചടക്കമുള്ള ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടുന്ന മേഘാലയയുടെ ശെെലി കേരളാ താരങ്ങളെ വെള്ളം കുടിപ്പിക്കുമെന്ന് ഉറപ്പ്.

​ഗ്രൂപ്പ് ബിയിൽ ഒഡീഷ, ഡൽഹി, തമിഴ്‌നാട്‌ ടീമുകളുമായാണ് കേരളത്തിന്റെ ഇനിയുള്ള മത്സരങ്ങൾ അവശേഷിക്കുന്നത്. ഗ്രൂപ്പ് എയിൽ നിലവിലെ ചാമ്പ്യന്മാരായ സർവീസസ്, ബംഗാൾ, മണിപ്പൂർ, തെലങ്കാന, ജമ്മു കശ്മീർ, രാജസ്ഥാൻ എന്നീ ടീമുകളാണുള്ളത്. ഓരോ ​ഗ്രൂപ്പിലെയും ആദ്യ നാല് സ്ഥാനക്കാരാണ് ക്വാർട്ടർ ഫെെനലിന് യോ​ഗ്യത നേടുക. ഈ മാസം 26, 27 തീയതികളിലാണ് ക്വാർട്ടർ ഫെെനൽ. 29-ന് സെമി ഫെെനലും 31 ന് കലാശപ്പോരും നടക്കും.

Related Stories
Neeraj Chopra Marriage : മനം പോലെ മാംഗല്യം; ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര വിവാഹിതനായി
Kerala Blasters : കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും; പ്രീതം കോട്ടാലിന് പകരം കോട്ട കാക്കാന്‍ യുവതാരത്തെ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്‌
ICC Ranking : റണ്‍സും, വിക്കറ്റും മാത്രമല്ല; ഐസിസി റാങ്കിംഗ് നിര്‍ണയത്തില്‍ മറ്റ് പല ഘടകങ്ങളും അതിപ്രധാനം; അറിയാം
Sanju Samson Controversy : ക്യാമ്പില്‍ പങ്കെടുക്കാത്തവരും വിജയ് ഹസാരെ ട്രോഫി കളിച്ചു, ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു? കെസിഎയ്‌ക്കെതിരെ സഞ്ജുവിന്റെ പിതാവ്; വിവാദം മുറുകുന്നു
Sanju Samson : ചാമ്പ്യന്‍സ് ട്രോഫിക്ക് സഞ്ജുവും വേണമെന്ന് ഗംഭീര്‍, കോച്ചിന്റെ വാക്കുകള്‍ക്ക് പുല്ലുവില? സെലക്ഷന്‍ യോഗത്തില്‍ നടന്നത്‌
Sanju Samson : സഞ്ജു ക്യാമ്പില്‍ നിന്ന് വിട്ടുനിന്നത് കാരണം കാണിക്കാതെ; അച്ചടക്കനടപടി ഒഴിവാക്കിയത് ഭാവി ഓര്‍ത്തെന്ന് കെസിഎ; അസോസിയേഷന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു