Vaibhav Suryavanshi: ‘വെെഭവ’ സൂര്യവംശി! പ്രായത്തിൽ സംശയമുന്നയിച്ച് മുൻ പാക് താരം; ഉറക്കെ കരഞ്ഞോളൂ എന്ന് ഇന്ത്യൻ ആരാധകർ
Pakistan cricketer questions Vaibhav Suryavanshi's Age: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 18-ാം പതിപ്പിനോട് അനുബന്ധിച്ച് സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന മെഗാ താരലേലത്തിലാണ് 13 വയസ്സുകാരനെ രാജസ്ഥാൻ റോയൽസ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ടീമിലെത്തിക്കാനായി രാജസ്ഥാൻ ചെലവഴിച്ചത് 1.1 കോടി രൂപയാണ്.
ഇസ്‍ലാമബാദ്: ഐപിഎല്ലിലെ ഏറ്റവും ചെറിയ കോടിപതിയാണ് ബിഹാർ സ്വദേശിയായ 13-കാരൻ വെെഭവ് സൂര്യവംശി. താരത്തിന്റെ പ്രായത്തെ ചൊല്ലി ഐപിഎൽ താരലേലത്തിന് ശേഷവും വിവാദങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ താരത്തിന്റെ പ്രായത്തിൽ തട്ടിപ്പുനടന്നിട്ടുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താൻ ക്രിക്കറ്റ് താരം ജുനൈദ് ഖാൻ. അണ്ടർ 19 ഏഷ്യാ കപ്പ് സെമിഫെെനലിലെ വൈഭവ് സൂര്യവംശി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കണ്ടത്തിന് ശേഷമാണ് ആരോപണവുമായി മുൻപാക് താരം രംഗത്തെത്തിയിരിക്കുന്നത്. വെറും 13 വയസ് മാത്രം പ്രായമുള്ള ഒരാൾക്ക് സിക്സ് അടിക്കാൻ സാധിക്കുമോ എന്നാണ് ജുനൈദ് ഖാന്റെ ചോദ്യം. വെെഭവിന്റെ ബാറ്റിംഗിന്റെ വീഡിയോ ഉൾപ്പെടെ പങ്കുവച്ചു കൊണ്ടാണ് മുൻ പാക് താരം സമൂഹമാധ്യമത്തിൽ തന്റെ സംശയം ഉന്നയിച്ചത്.
യുഎഇയിൽ നടന്ന അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യയുടെ പവർ ഹൗസായിരുന്നു വെെഭവ്. ശ്രീലങ്കക്കെതിരായ സെമി മത്സരത്തിൽ 36 പന്തുകളിൽ നിന്ന് 67 റൺസാണ് സൂര്യവംശി അടിച്ചെടുത്തത്. അഞ്ച് വീതം സിക്സുകളും ഫോറുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. വെെഭവ് സൂര്യവംശിക്കെതിരെ മുൻ പാക് താരത്തിന്റെ പരാമർശം ഇന്ത്യൻ ആരാധകർക്കും അത്രമേൽ രസിച്ചിട്ടില്ല. ജുനെെദ് ഖാന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ നിരവധി ഇന്ത്യൻ ആരാധകരാണ് മറുപടിയുമായി എത്തുന്നത്.
ഉറക്കെ കരഞ്ഞോളൂ, 13-കാരനോട് നിങ്ങൾക്ക് അസൂയയാണ്, ഇഫ്തിക്കർ അഹമ്മദിനോട് നിങ്ങൾ ഇതേപറ്റി ചോദിക്കൂ, നിങ്ങളുടെ സോ കോൾഡ് കിംഗ് ബാബർ അസമിന് സാധിക്കുമോ ഇതുപോലെ തുടങ്ങിയ ഇന്ത്യൻ ആരാധകരുടെ കമന്റുകൾ പോസ്റ്റിന് താഴെ കാണാം. എന്നാൽ വെെഭവ് സൂര്യവംശിയെ പിന്തുണച്ചുകൊണ്ടും നിരവധി പേർ രംഗത്തെത്തി. ‘16 വയസ്സുള്ള നസീം ഷായ്ക്ക് 140 കിലോമീറ്ററിന് മുകളിൽ പന്തെറിയാമെങ്കിൽ സൂര്യവംശിക്ക് എന്തുകൊണ്ട് ബാറ്റിംഗിൽ എന്തുകൊണ്ട് സൂര്യവംശിക്ക് സിക്സറുകളും ഫോറുകളും അടിച്ചൂടാ എന്ന ചോദ്യമാണ് ഒരു പാകിസ്താൻ ആരാധകൻ ചോദിച്ചത്.
A post shared by M junaid khan (@junaidkhan_real)
“>
പാകിസ്താൻ അണ്ടർ 19 ടൂർണമെന്റുകളിൽ കളിപ്പിക്കുന്നത് 23 ഉം 21 ഉം വയസ്സുള്ള താരങ്ങളെയാണ് കളിപ്പിക്കുന്നതെന്ന ആരോപണവുമായും ചിലർ രംഗത്തെത്തി. ഐപിഎൽ താരലേലത്തിനിടയിലും താരത്തിന്റെ പ്രായത്തെ ചൊല്ലി വിവാദങ്ങൾ ഉടലെടുത്തിരുന്നു. മകന് 13 വയസ് മാത്രമാണ് പ്രായമെന്നും അണ്ടർ 19-ൽ കളിക്കാനെത്തുന്നതിന് മുമ്പ് മകൻ ബിസിസിഐയുടെ ബോൺ ടെസ്റ്റിന് വിധേയനായിട്ടുണ്ടെന്നും പിതാവ് പ്രതികരിച്ചിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 18-ാം പതിപ്പിനോട് അനുബന്ധിച്ച് സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന മെഗാ താരലേലത്തിലാണ് 13 വയസ്സുകാരനെ രാജസ്ഥാൻ റോയൽസ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ടീമിലെത്തിക്കാനായി രാജസ്ഥാൻ ചെലവഴിച്ചത് 1.1 കോടി രൂപയാണ്. ഐപിഎൽ കളിക്കാനൊരുങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും ഇതോടെ വെെഭവ് സൂര്യവംശി മാറി. അണ്ടർ 19 ഏഷ്യാ കപ്പിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചതോടെ ഐപിഎൽ പ്ലേയിംഗ് ഇലവനിൽ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കൗമാരതാരം.